
ഞാൻ ഇപ്പോൾ മാറ്റത്തിന്റെ പാതയിലാണ് ! ശീലങ്ങളെല്ലാം മാറ്റി മുന്നോട്ട് പോകുകയാണ് ! റിലാക്സ് ചെയ്യാൻ ടെന്നീസും ക്രിക്കറ്റും..! ഷൈനിന് കൈയ്യടിച്ച് മലയാളികൾ
മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ നടന്മാരിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ, ഏറെ കഴിവുള്ള നടൻ പക്ഷെ അദ്ദേഹം ലഹരിക്ക് അടിമയായതിന്റെ പേരിൽ ഏറെ വിവാദങ്ങൾ തുടക്കം മുതൽ തന്നെ ഷൈനിനെ പിന്തുടർന്നിരുന്നു, ശേഷം അടുത്തിടെ ഉണ്ടായ തന്റെ പിതാവിന്റെ അപ്രതീക്ഷിത അപകട മരണം ഷൈനിനെ ആകെ തകർത്തിരുന്നു, ഇപ്പോഴിതാ വളരെ സന്തോഷകരമായ വാർത്തയാണ് ഷൈൻ പങ്കുവെക്കുന്നത്, താൻ തന്റെ ദുശീലങ്ങളെ പാടെ ഉപേക്ഷിച്ച് തിരിച്ചുവരവിന് ഒരുങ്ങുകയാണ് എന്നാണ് ഷൈൻ പറയുന്നത്.
അതുകൊണ്ട് തന്നെ ലഹരി ഉപേക്ഷിക്കാൻ തീരുമാനിച്ചത് മുതൽ തനിക്ക് വിഡ്രോവൽ സിംറ്റംസ് ഉണ്ടെന്ന് പറയുകയാണ് ഷൈൻ . കാർത്തിക്ക് സൂര്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം സംസാരിച്ചത്. റിലാക്സ് ചെയ്യാൻ പണ്ട് ലഹരിയാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്ന് ആ സമയങ്ങളിൽ ഗെയിംസിൽ ഏർപ്പെടുകയാണ് ചെയ്യാറുള്ളതെന്നാണ് അഭിമുഖത്തിൽ നടൻ പറയുന്നത്. വിഡ്രോവൽ സിംറ്റംസുണ്ട്. മുമ്പൊക്കെ ഡബ്ബ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് പോയി പുകവലിക്കും. അതൊരു ശീലമായിരുന്നു.

ഇപ്പോൾ മനസിനെ പിടിച്ചുനിർത്താൻ ശ്രമിക്കുകയാണ്, ഇപ്പോൾ അരമണിക്കൂർ പോയി ക്രിക്കറ്റ് കളിച്ചു. എന്നിട്ടാണ് ഇപ്പോൾ ഈ ഇന്റർവ്യൂവിന് വന്നിരിക്കുന്നത്. എന്താണെന്ന് വെച്ച് കഴിഞ്ഞാൽ അങ്ങനെ ചെയ്തില്ലെങ്കിൽ വിഡ്രോവൽ സിംപ്റ്റംസ് കൂടുതലായി വരികയും തിരിച്ച് പഴയ ശീലങ്ങളിലേക്ക് പോകാനുള്ള ടെന്റൻസിയും വരും. ഒരും കംപാനിയനാണല്ലോ ഈ ഡ്രഗ് എന്ന് പറയുന്നത്.
ഇതേ അവസ്ഥയാണ് ഇപ്പോൾ എല്ലാവരുടേയും കംപാനിയൻ ഒരു മൊബൈൽ ഫോണാണ്. ഒരു മൊബൈൽ നിങ്ങളുടെ കയ്യിൽ ഇല്ലെങ്കിൽ നിങ്ങൾക്ക് വിഡ്രോവൽ സിംറ്റംസ് വരും. കാരണം മൊബൈൽ ഒരു കംപാനിയൻ ആയതുകൊണ്ടാണ്. അതായത് നമ്മുടെ പാട്നറിനേക്കാളും വലിയ കംപാനിയനാണ് നമ്മുടെ ശീലങ്ങളും നമ്മൾ ഉപയോഗിക്കുന്ന സാധനങ്ങളും. ആ സ്പേസിനെ എൻഗേജ്ഡായി എപ്പോഴും നിർത്തണം ആദ്യത്തെ സമയങ്ങളിൽ. പിന്നെ അത് നോർമൽ ആകും. എന്റെ ശീലങ്ങൾ കാരണം എന്നെക്കാൾ അധികം എനിക്ക് ചുറ്റുമുള്ളവർ ബുദ്ധിമുട്ടിലാകുന്ന സാഹചര്യം വന്നപ്പോഴാണ് ലഹരി ഉപേക്ഷിക്കാമെന്ന് തീരുമാനിച്ചതെന്നുമാണ് ഷൈൻ ടോം ചാക്കോ പറഞ്ഞത്. അദ്ദേഹത്തിന്റെ ഈ നിലപാടിനെ തീരുമാനത്തെ ഏറെ കൈയ്യടികളോടെയാണ് ആരാധകർ സ്വീകരിച്ചത്.
Leave a Reply