
പ്രയാഗ മാർട്ടിൻ എന്തിനാണ് വെളുപ്പാൻ കാലത്ത് ഹോട്ടലിൽ വന്നതെന്ന് പോലീസുകാർ കൃത്യമായി അന്വേഷിക്കണം ! ശാന്തിവിള ദിനേശ്
സിനിമയ്ക്കുള്ളിലെ ലഹരിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ സംസാര വിഷയം. നടൻ ഷൈൻ ടോം ചാക്കോയുടെ പ്രശ്നത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഇപ്പോൾ ശാന്തിവിള ദിനേശ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഓം പ്രകാശ് പഠിക്കുന്ന കാലത്ത് മിടുക്കനായ പയ്യനായിരുന്നു. അയാളിപ്പോൾ കേരളത്തിൽ അറിയപ്പെടുന്ന ഗുണ്ടയാണ്. അയാൾ താമസിക്കുന്ന ഹോട്ടലിൽ വെളുപ്പാൻ കാലത്ത് ഒരു നടി ചെന്ന് ഉറങ്ങാൻ കിടന്നു. പൊലീസ് കേസെടുത്തില്ല.
പൊ,ലീ,സു,കാ,രാണ് പലപ്പോഴും പലരെയും രക്ഷപ്പെടുത്തുന്നത്. പ്രയാഗ മാർട്ടിൻ എന്തിനാണ് ഈ വെളുപ്പാൻ കാലത്ത് ഹോട്ടലിൽ വന്നതെന്ന് കൃത്യമായി അന്വേഷിച്ചിരുന്നെങ്കിൽ ചട്ടിയിലായേനെ. പക്ഷെ ഒരു വിഭാഗം പൊലീസിന് അതിൽ താൽപര്യമില്ല. കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിലാണ് പ്രയാഗ മാർട്ടിൻ കുപ്രസിദ്ധ കുറ്റവാളി ഓം പ്രകാശ് ഉൾപ്പെട്ട മയക്ക് മരുന്ന് കേസിൽ പ്രയാഗ മാർട്ടിന്റെ പേരും വന്നത്. പിന്നീട് നടി നിരപരാധിയാണെന്ന് തെളിഞ്ഞു.

പക്ഷെ അവിടെ പോ,ലീ,സി,ന്റെ ഭാഗത്തുനിന്നും കൃത്യമായ ഒരു അന്വേഷണം നടന്നിട്ടില്ല എന്നും ശാന്തിവിള പറയുന്നു, അതുപോലെ തന്നെ ഷെെൻ ടോം ചാക്കോയ്ക്കെതിരെ ഒപ്പം അഭിനയിക്കുന്ന സമയത്ത് തന്നെ വിൻസി അലോഷ്യസ് പ്രതികരിക്കേണ്ടതായിരുന്നു, ഇതിൽ നഷ്ടം വരുന്നത് വിൻസി അലോഷ്യസിന് മാത്രമായിരിക്കും എന്ന് തോന്നുന്നു. ഇനി വലിയും കുടിയും ഉള്ള ഒരുത്തന്റെ സെറ്റിലേക്കും അവരെ വിളിക്കില്ല. നല്ല നടിയാണ്. ഷെെൻ ടോം ചാക്കോയ്ക്ക് ഒരു നഷ്ടവും വരില്ല.
കാരണം നിലവിലെ ചിലനടന്മാരെ പോലെ ഒരു പടം ഓടിയാൽ അടുത്ത പടത്തിന് കോടികൾ ചോദിക്കുന്ന ആളല്ല. പെെസയ്ക്ക് വേണ്ടി വാശി പിടിക്കുന്ന ആളല്ല. സെറ്റിൽ കൃത്യ സമയത്ത് വരുന്ന ആളാണ്. സെറ്റിൽ നന്നായി പെരുമാറുന്ന ആളാണ്. നന്നായിട്ട് അഭിനയിക്കുന്ന ആളാണ്. അങ്ങനൊരു ആളെ സിനിമ വിട്ടുകളയില്ല, അതുകൊണ്ട് തന്നെ നഷ്ടം വിൻസിക്ക് മാത്രമായിരിക്കും എന്നും ശാന്തിവിള പറയുന്നു.
Leave a Reply