
മലയാള സിനിമയിൽ മുരളിക്ക് പകരം ഇനി ആര് ! എന്ന ചോദ്യത്തിന് ആരാധകർ കണ്ടെത്തിയ ഉത്തരം ഷൈൻ ടോം ചാക്കോ എന്നായിരുന്നു ! സാമ്യതകൾ വീണ്ടും വീണ്ടും ചർച്ചയാകുന്നു
മലയാള സിനിമയുടെ അഭിമാനവും അതിലുപരി അഭിനയ പ്രതിഭയുമായിരുന്ന അനുഗ്രഹീത കലാകാരനായിരുന്നു ഭരത് മുരളി. മലയാള സിനിമക്ക് തീർത്താ തീരാത്ത നഷ്ടമാണ് അദ്ദേഹത്തെപോലൊരു കലാകാരന്റെ വിടവാങ്ങൽ. അതേസമയം വിവാദങ്ങൾ മാറ്റിനിർത്തിയാൽ മലയാള സിനിമയിൽ വളരെ വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത നടനാണ് ഷൈൻ ടോം ചാക്കോ. നായകനായും വില്ലനായും സഹ നടനായും എല്ലാം അദ്ദേഹം നിറഞ്ഞാടി. ഷൈൻ എന്ന നടനെ സ്‌ക്രീനിൽ കാണുമ്പോൾ തന്നെ പ്രേക്ഷകർക്ക് ഒരാവേശമാണ്, ഇയാൾ പൊളിക്കും എന്നൊരു ഫീലാണ് ഓരോ, സിനിമ ആസ്വാദകനും. ആ വിശ്വാസം ഷൈൻ തെറ്റിക്കാറുമില്ല.
ഇതിഹാസ, ഇഷ്ക്, ആൻമ മരിയ കലിപ്പിലാണ്, കമ്മട്ടിപ്പാടം, ലൗ, കുരുതി, കുറുപ്പ് തുടങ്ങി സൂപ്പർ ഹിറ്റായി ഇപ്പോൾ ഓടുന്ന ഭീഷ്മപർവം വരെ ഷൈൻ അത് തെളിയിച്ചിട്ടുണ്ട്. ഏത് റോളും അനായാസം ചെയ്ത് ഫലിപ്പിക്കാനുള്ള കഴിവ് കൊണ്ടാണ് വളരെ ചുരുക്കകാലത്തിനിടയിൽ തന്നെ പ്രേക്ഷകരുടെ ഉള്ളിൽ സ്ഥാനം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞത്. ഹിറ്റ് ചിത്രങ്ങളായ കുറുപ്പ്, ഭീഷ്മ പർവം തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് ഷൈൻ കാഴ്ചവെച്ചത്,.‘കുറുപ്പ്’ എന്ന ചിത്രത്തിലെ ഭാസിപിള്ളയായി സ്‌ക്രീനിൽ ജീവിച്ച് കാണിച്ച് കാണികളെ കൈയിലെടുത്ത ആളാണ് ഷൈൻ.
എന്നാൽ ഒന്നിൽ കൂടുതൽ തവണ ലഹരി കേസിൽ പെട്ടതോടെ ഷൈൻ ഇപ്പോൾ നിരവധി പ്രശ്നങ്ങളെ നേരിടുന്നുണ്ട്. കുറുപ്പ് എന്ന സിനിമക്ക് ശേഷം ഷൈനെ അദ്ദേഹത്തിന്റെ ആരാധകർ അതുല്യ നടൻ മുരളിയുമായി സാമ്യപ്പെടുത്തികൊണ്ട് ചില കുറിപ്പുകൾ ഫാൻസ് പേജുകളിൽ എത്തിയിരുന്നു, അന്ന് അത് വലിയ ചർച്ചയായി മാറിയിരുന്നു.

ഷൈൻ ടോം ചാക്കോ എന്ന നടന്, വേണ്ടി ഓരോ സംവിധായകരും ഒരുക്കുന്നത് വളരെ ഡെപ്ത് ഉള്ള കഥാപാത്രങ്ങളാണ്, അത്, അതിന്റെ നൂറു ശതമാനമാണ് ഷൈൻ അവർക്ക് തിരിച്ച് നൽകുന്നത്. അതുപോലെ മുരളി എന്ന നടൻ പ്രത്യേകിച്ചും നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ഒരു പ്രത്യേക അഭിനയ, ശൈലി കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞിട്ടുണ്ട്, അതെ രീതിയാണ് ഷൈനിലും ആരാധകർക്ക് കാണാൻ കഴിയുന്നത് എന്നാണ് ഇവരുടെ വാദം.
മലയാള, സിനിമകക്ക് മുരളി എന്ന അനശ്വര പ്രതിഭയെ തിരികെ ലഭിച്ചു എന്നും, ഷൈൻ ടോം ചാക്കോയുടെ പല പ്രകടനങ്ങളും മുരളിക്ക് സമാനമായ രീതിയിൽ ആണ് ആസ്വദിക്കാൻ കഴിയുന്നത് എന്നും പലരും ഇതിനോടകം തന്നെ കണ്ടെത്തിക്കഴിഞ്ഞു എന്നുമാണ് ചില സിനിമ പ്രേക്ഷകരുടെ കണ്ടെത്തലുകൾ. ഇതിനെ വിമർശിച്ചും അനുകൂലിച്ചും നിരവധിപേരാണ് രംഗത്ത് വരുന്നത്.
Leave a Reply