
മോശമായി തോന്നിയാലും കുഴപ്പമില്ല, ഒരു നിമിഷമെങ്കിലും മമ്മൂട്ടിയുടെ നെഞ്ചിൽ തല ചായ്ച്ച് കിടക്കണം ! ശോഭ ഡേ പറയുന്നു !
മമ്മൂട്ടി എന്ന നടൻ മലയാളികളുടെ അഭിമാനമാണ്. ഈ എഴുപത്തി ഒന്നാം വയസിൽ ഏതൊരു യുവ നടന്റെയും ആവേശത്തോടെ അദ്ദേഹം സിനിമയിൽ നിൽക്കുന്നത്. അദ്ദേഹം ഇപ്പോൾ ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാണ്. അടുത്തിടെയായി ഹിറ്റുകൾ അടിക്കുന്ന മമ്മൂക്ക ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ ക്രിസ്റ്റഫറിന്റെ പ്രൊമോഷൻ തിരക്കുകളിലാണ്. അദ്ദേഹത്ത ആരാധിക്കുന്ന നിരവധി പേരുണ്ട്. ആ കൂട്ടത്തിൽ ഇപ്പോഴിതാ ലോക പ്രശസ്ത എഴുത്തുകാരിയായ ശോഭ ഡെ.
മമ്മൂക്കയുടെ നെഞ്ചിൽ തലവെച്ച് കിടക്കണം എന്നാണ് അവരുടെ ആവിശ്യം. മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമ്മൂട്ടിയെ പണ്ട് മുതലേ ഇഷ്ടമായിരുന്നതിന്റെ കാരണമടക്കം ശോഭ വേദിയിൽ പറഞ്ഞത്. അവരുടെ വാക്കുകൾ ഇങ്ങനെ, നിങ്ങളുടെ ജീവിതത്തില്‍ ഇനി ജീവിക്കണമെന്ന് അല്ലെങ്കില്‍ നടക്കണമെന്നോ ആഗ്രഹിക്കുന്നത് ആരുടെ കൂടെയാണ്. എഴുത്തുകാരന്, എഡിറ്റര്‍, മോഡല്‍ ഇവരില്‍ നിന്ന് ആരെയാവും തിരഞ്ഞെടുക്കുക എന്നായിരുന്നു ആ ചോദ്യം.
ഈ ചോദ്യം ശോഭയോട് ചോദിച്ചത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സരസ്വതി നാഗരാജാണ്. എന്നാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് അവരുടെ മറുപടി ഇങ്ങനെ ആയിരുന്നു.. ‘എനിക്ക് മമ്മൂട്ടിയെ വേണമെന്നായിരുന്നു’… അത് എന്തുകൊണ്ട് എന്ന് വെച്ചാൽ.. പങ്കുമുതൽ തന്നെ അദ്ദേഹത്തിന്റെ സിനിമകൾ കണ്ട് ഞാൻ ഒരുപാട് ആരാധിക്കുന്ന ആളാണ്. എനിക്ക് മമ്മൂട്ടിയോട് ഭാന്ത്രമായിട്ടുള്ള ഇഷ്ടമാണ്. ഇക്കാര്യം ഞാനെന്റെ ഭര്‍ത്താവിനോടും പറഞ്ഞിട്ടുണ്ട്.

അദ്ദേഹത്തെപ്പോലെ ഒരു നടനെ ഞാൻ ബോളിവുഡിലോ ഹോളഇവുഡിലോ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ നെഞ്ച് പാറ പോലെ ഉറപ്പുള്ളതും ഭയങ്കര കംഫര്‍ട്ട് തോന്നിപ്പിക്കുന്നതുമാണ്. പിന്നെ അദ്ദേഹത്തിന്റെ ആ ശബ്ദം, ദയയുള്ള കണ്ണുകള്‍, ഒത്തിരി സെന്‍സിറ്റിവിറ്റിയും ഇന്റിലിജെന്സുമുള്ളതാണ് പുള്ളിയുടെ പെര്‍ഫോമന്‍സുകള്‍. അദ്ദേഹത്തിന്റെ ചില കഥാപാത്രങ്ങളുടെ ആഴവും എല്ലാം എന്നെ അദ്ദേഹത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. സമ്പന്നമായ ജീവിതമാണ് അദ്ദേഹം നയിക്കുന്നത്.
അതുമാത്രമല്ല ഒരു അതിശയിപ്പിക്കുന്ന കരിയറാണ് അദ്ദേഹത്തിന്റേത്. ഞാനതിനെ അഭിനന്ദിക്കുകയാണ്. ഇനി എപ്പോഴെങ്കിലും അദ്ദേഹത്തെ കാണുകയാണെങ്കില്‍ എനിക്ക് ഒരു ആഗ്രഹമുണ്ട്. എന്റെ ഈ ജന്മത്തിലെ ഏറ്റവും വലിയ ആഗ്രഹം.. ‘ഒരു അരസെക്കന്ഡ് എങ്കിലും ഞാനെന്റെ തല അദ്ദേഹത്തിന്റെ പാറപോലെയുള്ള നെഞ്ചില്‍ വെക്കണമെന്നാണ് ആഗ്രഹിക്കുന്നത്’. അതൊരു മൈക്രോ സെക്കന്‍ഡ് ആണെങ്കില്‍ പോലും കുഴപ്പമില്ല. അങ്ങനൊരു നിമിഷം ഉണ്ടായാല്‍ സ്വര്‍ഗത്തില്‍ എത്തിയത് പോലെയൊരു അനുഭൂതിയായിരിക്കും അപ്പോഴെനിക്ക് അനുഭവപ്പെടുക.
എനിക്ക് അത് മാത്രം മതി. ഞാനീ പറഞ്ഞത് നിങ്ങള്‍ തെറ്റിദ്ധരിച്ചാലും എനിക്ക് കുഴപ്പമൊന്നുമില്ല. എനിക്ക് വേണമെങ്കിൽ മൂന്നാല് മണിക്കൂര്‍ കൊണ്ട് അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോകാവുന്നതേയുള്ളു. പക്ഷെ ആ വീടിന്റെ വാതില്ക്കല് എത്തിയാല്‍ അദ്ദേഹത്തിന്റെ ഭാര്യ ഇതിന് സമ്മതിക്കാന്‍ സാധ്യതയില്ലെന്നും ശോഭ ഡെ പറയുന്നു.എന്നാൽ ഇത് ആദ്യമായിട്ടല്ല, 25 വർഷങ്ങൾക്ക് മുമ്പും അവർ ഇതേ ആഗ്രഹം പറഞ്ഞിരുന്നു എന്നാണ് മറ്റുചിലർ ഈ വീഡിയോക്ക് കമന്റ് ചെയ്യുന്നത്.. ഏതായാലും മമ്മൂക്ക ഒരു സംഭവം തന്നെയാണ് എന്നാണ് മറ്റുചില ആരാധകർ പറയുന്നത്.
Leave a Reply