
എന്ത് നാശമാണിത്…. ബ്ലാ.. ബ്ലാ.. ! അസഹനീയം, വിവാഹം വിറ്റ് കാശാക്കി..; നയന്‍താരയെ വിമര്‍ശിച്ച് ശോഭ ഡേ !!
മലയാളത്തിൽ നിന്നും ഇന്ത്യൻ സിനിമയുടെ തന്നെ മുൻ നിര നായികയായി തന്നെ തിളങ്ങുന്ന താരമാണ് നയൻതാര. നെറ്റ്ഫ്‌ളിക്‌സില്‍ ഇപ്പോൾ നയൻതാരയുടെ ജീവിതം പറയുന്ന ഡോക്യൂമെന്ററി വിവാഹ വീഡിയോക്ക് ഒപ്പം പ്രദർശനം നടന്നുവരുകയാണ്, ഇപ്പോഴിതാ നയൻതാരയുടെ ഈ ഡോക്യുമെന്ററിയെ വിമര്‍ശിച്ച് നോവലിസ്റ്റ് ശോഭ ഡേ. വിവാഹ ഫൂട്ടേജ് പണം സമ്പാദിക്കാന്‍ ഉപയോഗിച്ചതിന് നയന്‍താരയെ ആക്ഷേപിച്ചിരിക്കുകയാണ് ശോഭ ഡേ. നെറ്റ്ഫ്‌ളിക്‌സില്‍ എന്ന ചിത്രത്തിന്റെ പ്രൊമോ കാണുന്നത് വരെ ‘ലേഡി സൂപ്പര്‍ സ്റ്റാര്‍’ നയന്‍താരയുടെ മെഗാ സ്റ്റാര്‍ പവറിനെ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു എന്നാണ് ശോഭ ഡേ കുറിച്ചിരിക്കുന്നത്.
ശോഭ സമൂഹ മാധ്യമങ്ങളിൽ കുറിച്ചതിങ്ങനെ, “ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ മെഗാ പവറിനെ കുറിച്ച് നെറ്റ്ഫ്‌ലിക്‌സിലെ ബിയോണ്ട് ദ് ഫെയറിടെയ്‌ലിന്റെ പ്രമോ കാണുന്നത് വരെ ഞാന്‍ അറിഞ്ഞിരുന്നില്ല. വളരെ കഷ്ടപ്പെട്ടാണ് ഡോക്യുമെന്ററിയിലെ 45 മിനിറ്റ് വരെയെങ്കിലും ഞാന്‍ കണ്ടത്. നയന്‍താരയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലേതെങ്കിലും എന്നെ ആ ആലസ്യത്തില്‍ നിന്ന് ഉണര്‍ത്തുമെന്ന് ഞാന്‍ കരുതി. പക്ഷെ അത് ഉണ്ടായില്ല..

എന്തൊക്കെയായിരുന്നു.. നയന്‍സ് വശ്യതയോടെ, വ്യക്തമായി, കൃത്യമായി സംസാരിക്കുന്നു.. ബ്ലാ.. ബ്ലാ.. എന്ത് നാശമാണിത്. എന്തായാലും ഇതിന് പിന്നാലെ ബാക്കി താരങ്ങളും അവരുടെ വിവാഹ വിഡിയോ ദൃശ്യങ്ങള്‍ ഇതുപോലെ വിറ്റ് കാശാക്കിക്കോളും. അവര്‍ക്കിതിന് നല്ല പണം ലഭിച്ചിട്ടുണ്ടെന്ന് കരുതുന്നു” എന്നാണ് ശോഭ ഡേ കുറിച്ചിരിക്കുന്നത്.
അതേസമയം 25 കോടി രൂപയ്ക്കാണ് നയൻതാര തന്റെ വിവാഹം നെറ്റ്ഫ്‌ളിക്‌ന് വിറ്റത്, ശേഷം നടൻ ധനുഷുമായി നടിക്ക് ഉണ്ടായ പ്രശനങ്ങൾ എല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ഡോക്യുമെന്ററിയില്‍ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള മൂന്ന് സെക്കന്റ് ദൃശ്യം ഉപയോഗിച്ചതിന് ധനുഷ് 10 കോടി രൂപ ആവശ്യപ്പെട്ടത് നയന്‍താര സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത് വന്‍ വിവാദമായിരുന്നു. നയന്‍താരയ്ക്ക് എതിരെ മദ്രാസ് ഹൈക്കോടതയില്‍ കേ,സ് നല്‍കിയിരിക്കുകയാണ് ധനുഷ് ഇപ്പോള്‍.
Leave a Reply