
കമൽ ഹാസന്റെ മകൾ എന്നത് എനിക്ക് ബാധ്യതയാണ് ! 21ആം വയസ്സില്‍ വീട്ടില്‍ നിന്ന് ഇറങ്ങി ! സാമ്പത്തികമായി ബുദ്ധിമുട്ടിയപ്പോഴും അച്ഛനോട് ചോദിച്ചിട്ടില്ല ! ശ്രുതി പറയുന്നു!
ഇന്ന് ലോകം മുഴുവൻ ആരാധകരുള്ള താരമാണ് ഉലകനായകൻ കമൽ ഹാസൻ. വർഷങ്ങളായി സിനിമ ലോകത്ത് സജീവമായ അദ്ദേഹം ഇപ്പോഴും ഈ മേഖലയിൽ ആക്ടിവാണ്. അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയ ആളാണ് അദ്ദേഹത്തിന്റെ മൂത്ത മകൾ ശ്രുതി ഹാസൻ. മറ്റു താരപുത്രകളെ അപേക്ഷിച്ച് സ്വന്തം നിലയിൽ അതിജീവിച്ച ആളാണ് ശ്രുതി. അച്ഛന്റെ പണവും പ്രശസ്തിയും ആശ്രയിക്കാതെ ജീവിയ്ക്കുന്ന ശ്രുതി ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് ബിഹൈൻറ് വുഡിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ആ വാക്കുകൾ ഇങ്ങനെ, ഇരുപത്തിയൊന്നാം വയസ്സിലാണ് ഞാന്‍ എന്റെ അച്ഛന്റെ വീട്ടില്‍ നിന്നും ഇറങ്ങിയത്. അന്ന് മുതല്‍ എന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള പണം കണ്ടെത്തുന്നത് ഞാന്‍ തന്നെയാണ്. അങ്ങിനെ ഒരു സാഹചര്യത്തില്‍ സാധാരണക്കാരെ പോലെ തന്നെ കൈയ്യില്‍ പണം തീരെ ഇല്ലാതായ അവസ്ഥകളൊക്കെ ഉണ്ടായിട്ടുണ്ട്. സഹായത്തിന് വേണമെങ്കില്‍ എനിക്ക് അച്ഛനോട് ചോദിയ്ക്കാമായിരുന്നു ഞാന്‍ ചോദിച്ചിട്ടില്ല.

എന്റെ സ്കൂള്‍ കാലം മുതല്‍ താരപുത്രി, കമല്‍ ഹാസന്റെ മകള്‍ എന്ന ലേബല്‍ എനിക്കൊരു ബാധ്യതയായിരുന്നു. മുംബൈയിലാണ് പഠിച്ചതൊക്കെ. അച്ഛന്റെ പേര് ഡോ. രാമചന്ദ്രന് എന്നാണ് എല്ലാവരോടും പറഞ്ഞത്. തന്റെ പേര് പൂജ രാമചന്ദ്രന് ആണെന്നും പറഞ്ഞു. തന്നെ കണ്ട് പലരും ഏതെങ്കിലും പ്രശസ്ത നടന്റെ മകളാണോ എന്ന് പലരും ചോദിച്ചിരുന്നു. അല്ല അച്ഛന് ഡോക്ടറാണ്, ചെന്നൈയിലാണ് വര്‍ക്ക് ചെയ്യുന്നത് എന്നാണ് പറഞ്ഞിരുന്നത്.
അതുപോലെ അച്ഛന്റെ ചില വിശ്വാസങ്ങളെ കുറിച്ചും ശ്രുതി പറയുന്നുണ്ട്. തന്നെ സ്കൂളില്‍ ചേര്‍ക്കുന്ന സമയത്ത് ജാതിയുടെ കോളത്തില്‍ അച്ഛന് ഒന്നും എഴുതിയിരുന്നില്ല. വളര്‍ന്ന് സ്കൂളിലൊക്കെ എത്തിയതിന് ശേഷം ഞാന്‍ അച്ഛനോട് ചോദിച്ചു, ഇവിട എന്താണ് പൂരിപ്പിക്കേണ്ടത് എന്ന്, അച്ഛന് പറഞ്ഞു ഇന്ത്യന്‍ എന്ന്. പ്രായപൂര്‍ത്തിയായാല്‍ നിനക്ക് നിന്റെ തീരുമാനപ്രകാരം ഏത് മതത്തിലും ചേരാം ചേരാതിരിക്കാം എന്നാണ് അച്ഛൻ എന്നോട് പറഞ്ഞത്.
അച്ഛൻ ഒരു നിരീശ്വരവാദിയാണ്, പക്ഷെ ഞാൻ അങ്ങനെയല്ല. ഞങ്ങള്‍ തമ്മില്‍ എല്ലാ കാര്യത്തിലും വ്യത്യസ്ച അഭിപ്രായങ്ങളായിരയ്ക്കാം, പക്ഷെ തമ്മിലുള്ള സ്നേഹം അതാണ് ഒരുമിപ്പിയ്ക്കുന്നത്. അച്ഛന് അച്ഛന്റേതായ കാഴ്ചപ്പാടകളും വിശ്വാസങ്ങളും ഉണ്ട്. എനിക്ക് എന്റേതായ രീതിയിലുള്ള വിശ്വാസങ്ങളും. അതിന്റെ പേരില്‍ തര്‍ക്കിക്കേണ്ട സാഹചര്യം ഒന്നും ഉണ്ടായിട്ടില്ല എന്നും ശ്രുതി പറയുന്നു.
Leave a Reply