എന്നെ കുറിച്ച് ഏറ്റവും മോശമായി സംസാരിച്ചത് ശോഭാ സുരേന്ദ്രനാണ് ! അവർ പറഞ്ഞ ആ പൂരപ്പറമ്പിന് വേണ്ടിയാണ് ഞാനും കാത്തിരിക്കുന്നത് ! ശ്വേതാ മേനോൻ !

ഇന്ത്യൻ സിനിമ അറിയപ്പെടുന്ന ആരാധിക്കുന്ന നടിയാണ് ശ്വേതാ മേനോൻ. മലയാളികളുടെ പ്രിയങ്കരിയായ താരം നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു, ഒരു നടി എന്നതിനപ്പുറം അവർ ശക്തമായ തന്റെ നിലപാടുകളും അഭിപ്രായങ്ങളും ഉറക്കെ വിളിച്ചുപറയുന്ന കൂട്ടത്തിലാണ്. ഇപ്പോഴിതാ ഏറ്റവുമധികം വിവാദമായ കോൺഗ്രസ് നേതാവ് പീതാംബരക്കുറുപ്പ് കടന്നുപിടിച്ചുവെന്ന എന്ന പരാതിയെ തുടർന്ന് താൻ നേരിട്ട മോശം കമന്റുകളെ കുർച്ച് തുറന്ന് പറയുകയാണ് ശ്വേതാ മേനോൻ.

കൗമുദി ടീവിക്ക് നൽകിയ അഭിമുഖത്തിലാണ് അവർ സംസാരിച്ചത്, പൊതുവേദിയിൽ കോൺഗ്രസ് നേതാവ് പീതാംബരക്കുറുപ്പ് കടന്നുപിടിച്ചുവെന്ന നടി ശ്വേതാ മേനോന്റെ പരാതി വളരെ വിവാദം സൃഷ്‌ടിച്ചതാണ് വലിയ രാഷ്ട്രീയ കോലാഹലം സൃഷ്‌ടിച്ച സംഭവത്തിൽ ഒടുവിൽ പീതാംബരക്കുറുപ്പ് മാപ്പ് പറഞ്ഞാണ് പ്രശ്നം അവസാനിപ്പിക്കേണ്ടി വന്നത്. അതിനെ കുറിച്ച് ശ്വേതാ ഇപ്പോൾ പറയുന്നതിങ്ങനെ..

ആ സംഭവത്തിന് ശേഷം പലരും എന്നെ കുറിച്ച് മോശമായി സംസാരിച്ചു, വിഷയത്തിൽ പലരും വിചാരിച്ചത് രാഷ്ട്രീയപരമായിട്ടാണ് ഞാൻ പ്രതികരിച്ചത് എന്നാണ്, പക്ഷെ 72 വയസുള്ള ഒരാളോട് എനിക്ക് വ്യക്തിപരമായി ഒരു വിരോധവും ഉണ്ടായിരുന്നില്ല, പക്ഷെ എനിക്ക് ഉണ്ടായ ആ മോശം അനുഭവം തുറന്ന് പറയേണ്ടത് എന്റെ ആവിശ്യമായിരുന്നു.

അന്ന് ആ വിഷയത്തിൽ ബിജെപിക്കാർ അടക്കം എനിക്കെതിരെ മോശമായി സംസാരിച്ചു, എന്നെക്കുറിച്ച് ഏറ്റവും മോശം ഭാഷയിൽ സംസാരിച്ചത് ശോഭാ സുരേന്ദ്രൻ ആയിരുന്നു, പൂരപ്പറമ്പ് എന്നൊക്കെയാണ് അവർ ഉപമിച്ചത്, ഏതായാലും അന്ന് അവർ പറഞ്ഞ ആ പൂരപ്പറമ്പിന് വേണ്ടിയാണ് ഞാൻ വെയിറ്റ് ചെയ്യുന്നത്, ഒരു സ്ത്രീയായിട്ടുപോലും മറ്റൊരു സ്ത്രീയെ കുറിച്ചാണ് അവർ ഇത്തരത്തിൽ മോശം പരാമർശം നടത്തിയത് എന്നും ശ്വേതാ പറയുന്നു.

അതുപോലെ സുരേഷേട്ടനുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളതെന്നും, അദ്ദേഹത്തിന്റെ വിജയത്തിൽ ഞാൻ ഏറെ സന്തോഷിക്കുന്നു എന്നും, ശൂരിൽ അദ്ദേഹം ജയിച്ചത് വ്യക്തി എന്ന നിലയിലാണെന്നും, പാർട്ടിക്കാരൻ ആയിട്ടല്ലെന്നും ശ്വേത പറഞ്ഞു, വളരെ ഇമോഷണലായ ഒരു വ്യക്തിയാണ് സുരേഷേട്ടൻ, ഇപ്പോൾ ഓവർ ഇമോഷണലാണ്, ഇനിയാണ് അദ്ദേഹം രാഷ്ട്രീയക്കാരനാകാൻ പോകുന്നതെന്നാണ് തനിക്ക് തോന്നുന്നതെന്നും ശ്വേതാ മേനോൻ അഭിമുഖത്തിൽ തുറന്ന് പറയുന്നത്. അതുപോലെ തനിക്ക് രാഷ്ട്രീയമില്ലന്നും, പക്ഷെ ആർമി ഓഫീസറുടെ മകൾ എന്ന നിലയിൽ രാജ്യസ്നേഹം ഒരൽപം കൂടുതലാണെന്നും, രാജ്യം നയിക്കുന്നത് ആരാണോ അവരെ ഞാൻ എല്ലാകാലവും പിന്തുണക്കുമെന്നും ശ്വേതാ വ്യക്തമാക്കിയിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *