
എന്റെ മകന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന തീരുമാനം അദ്ദേഹത്തിന്റേതായിരുന്നു ! ഞങ്ങൾ തമ്മിലുള്ളത് സൗഹൃദമല്ല അതിനും അപ്പുറം ! സിദ്ദിഖ് പറയുന്നു !
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരനായ നടനാണ് സിദ്ദിഖ്. വര്ഷങ്ങളായി സിനിമയിൽ തിളങ്ങി നിൽക്കുന്ന അദ്ദേഹം ഏത് തരം കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടൻ കൂടിയാണ്. ഇപ്പോഴും അഭിനയ രംഗത്ത് സജീവമായ അദ്ദേഹം തനിക്ക് മമ്മൂട്ടിയോടുള്ള അടുപ്പത്തെ കുറിച്ച് കൗമുദി മൂവിസിന് അദ്ദേഹം പങ്കുവെച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,
ഞങ്ങളുടെ അടുപ്പത്തെ ഒരു സൗഹൃദം എന്നല്ല പറയേണ്ടത്, അതിനും അപ്പുറമാണ്, സഹോദര ബന്ധമാണ് ഞങ്ങളുടേത്. ഞാൻ എന്റെ ജീവിതത്തിലെ എന്ത് കാര്യങ്ങളും അദ്ദേഹവുമായി സംസാരിക്കാറുണ്ട്. എന്റെ മകന്റെ വിവാഹം പോലും ആലോചനകൾ വരുമ്പോൾ ആദ്യം പറഞ്ഞത് മമ്മൂക്കയോടാണ്. അത് കേട്ടിട്ട്, ഇത് നമുക്ക് പറ്റിയതല്ല. വേണ്ടെന്ന് പറഞ്ഞിരുന്നു. അങ്ങനെ മമ്മൂക്ക വേണ്ടെന്ന് പറഞ്ഞ കാര്യങ്ങളൊക്കെ ഞാനും വേണ്ടെന്ന് വെച്ചിട്ടുണ്ട്. അടുത്ത കാലത്തായി മമ്മൂക്ക പറഞ്ഞിട്ട് ഞാന്‍ അനുസരിക്കാത്തൊരു കാര്യമുണ്ടെന്നും സിദ്ദിഖ് പറയുന്നു.
ഞാന്‍ മാധ്യമങ്ങളുടെ മുന്നിൽ വന്നിരുന്ന് വളരെ ദേഷ്യത്തോടെ സംസാരിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. എന്നെ വിളിച്ചിട്ട് അങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. നീ ഞങ്ങളോട് ഒക്കെ സംസാരിക്കുന്ന പോലെ മാധ്യമങ്ങളിടെ മുന്നിൽ സംസാരിക്കരുത്. വെറുതേ മറ്റുള്ളവരുടെ വെറുപ്പ് സമ്പാദിക്കുകയാണോ.. അതൊന്നും പറയണ്ട. ഇനി മുതല്‍ അങ്ങനെയൊന്നും സംസാരിക്കേണ്ടെന്നും മമ്മൂക്ക പറഞ്ഞിരുന്നു. എന്നോടുള്ള സ്വതന്ത്ര്യവും അടുപ്പുവും കൊണ്ടാണ് പുള്ളി എല്ലാം പറഞ്ഞ് തരുന്നത്.

അങ്ങനെ എന്തും എന്നോട് പറയാനുള്ള ഒരു സ്വാതന്ദ്ര്യം അദ്ദേഹത്തിനുണ്ട്. അങ്ങനെയാണ് ഞങളുടെ ആ ബന്ധം .എന്നെ തിരുത്താനും നിയന്ത്രിക്കാനും വേണ്ടിവന്നാൽ തല്ലാനും എല്ലാം അധികാരം ഉള്ള ആൾ, എന്റെ ജീവിതത്തില്‍ വളരെ സ്വാധീനമുള്ള ആളാണ് മമ്മൂട്ടിയെന്നും സിദ്ദിഖ് പറയുന്നു. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളുടെ ഭാഗമായിരുന്നു. വല്യേട്ടന്‍ അടക്കമുള്ള സിനിമകളില്‍ മമ്മൂട്ടിയുടെ അനിയനായിട്ടും സിദ്ദിഖ് അഭിനയിച്ചിരുന്നു. സിനിമയ്ക്കുള്ളിലേത് പോലെ പുറത്തും അടുപ്പം കാണിക്കുന്നവരാണ് ഇരുവരും.
അതുപോലെ സിനിമയിൽ തന്റെ പ്രതിഫലത്തെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്, എന്റെ ഇത്രയും നാളത്തെ സിനിമ ജീവിതത്തിനടക്ക് ഞാൻ ഒരിക്കൽ പോലും ഒരു നിര്മാതാവിനോട് എന്റെ പ്രതിഫലം എത്രയാണ്, ഇന്നത് കിട്ടിയാലേ ഞാൻ അഭിനയിക്കൂ എന്നൊന്നും പറഞ്ഞിട്ടില്ല, അത് അന്നും ഇന്നും അതിനൊരു മാറ്റവുമില്ല. ചെയ്ത ജോലിക്ക് എനിക്ക് എന്റെ നിർമാതാക്കൾ തരുന്ന തുക യെത്രയാണോ, അതാണ് എന്റെ പ്രതിഫലം. അതല്ലാതെ ഇത്ര കിട്ടിയാലെ ഞാൻ അഭിനയിക്കു എന്ന നിബന്ധന ഒന്നും എനിക്ക് ഇല്ല. ഞാൻ ഒരിക്കലും എന്റെ ശബളം ഇത്രയാണെന്ന് ഫിക്സ് ചെയ്ത് വെച്ചിട്ടില്ല. മാത്രമല്ല എന്റെ ഒരു സിനിമ ഹിറ്റായാൽ ഇനി ഇത്ര തന്നാലെ അഭിനയിക്കൂവെന്നും പറഞ്ഞിട്ടില്ല. ഞാൻ പണത്തിന് വേണ്ടിയല്ല സിനിമകൾ ചെയ്യുന്നത്.
Leave a Reply