എന്റെ സുഹൃത്തിന് ഒരു അബദ്ധം പറ്റി, എന്ന് കരുതി അയാളെ എനിക്ക് ഉപേക്ഷിക്കാൻ കഴിയുമോ ! തന്റെ നിലപാടുകൾ വ്യക്തമാക്കി സിദ്ധിഖ് !

മലയാള സിനിമ ലോകത്തെ ഞെട്ടടിച്ച ഒരു സംഭവമാണ് നടി ആക്രമിക്കപ്പെട്ടത്, ഒരു സിനിമയെ വെല്ലുന്ന കാര്യങ്ങളാണ് നമുക്ക് പിന്നീട് കാണാൻ കഴിഞ്ഞത്. കുറ്റാരോപിതനായ മാറിയത് മലയാളികളുടെ ജനപ്രിയ നടൻ ദിലീപ്. അതുവരെ ഒരു അമ്മയുടെ മക്കളായിരുന്ന മലയാള സിനിമ രണ്ടായി പിളരുകയായിരുന്നു, അതിജീവിതക്ക് ഒപ്പം കുറച്ചുപേരും മറ്റു ചിലർ കുറ്റാരോപിതനോപ്പവും, ഇപ്പോഴും ആ ചേരി തിരിവ് സിനിമ രംഗത്ത് സജീവമാണ്, അത്തരത്തിൽ തുടക്കം മുത്തിൾ ഈ കേസിൽ പരാമർശിക്കുന്ന ഒരു പേരാണ് നടൻ സിദ്ധിക്കിന്റെത്. ദിലീപിന്റെ വളരെ അടുത്ത സുഹൃത്താണ് സിദ്ധിഖ്.

അദ്ദേഹത്തിനെതിരെ പല ആരോപണങ്ങളും ഉയർന്നിരുന്നു, എന്നാൽ ഇപ്പോൾ അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചു നിന്നുകൊണ്ട് പറഞ്ഞ ചില കാര്യങ്ങലാണ് ഏറെ ശ്രദ്ധ നേടുന്നത്. തന്റെ അഭിപ്രായത്തെ ന്യായീകരിച്ച് അദ്ദേഹം റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യങ്ങൾ പറഞ്ഞത്, ആ വാക്കുകൾ. ഒരുപക്ഷെ നാളെ എന്റെ മകനോ സഹോദരനോ ഒരു പ്രശ്‌നത്തില്‍പ്പെട്ടാലും ഇത് തന്നെയായിരിക്കും എന്റെ നിലപാടെന്നും താനൊരു പ്രശ്‌നത്തില്‍ അകപ്പെട്ടാലും സഹായിക്കാന്‍ ആളുകള്‍ വേണ്ടേയെന്നുമാണ് സിദ്ദിഖിന്റെ ചോദ്യം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ന്യായീകരിച്ചുകൊണ്ടുള്ള സിദ്ദിഖിന്റെ പ്രസ്താവനകള്‍ ഇതിനുമുമ്പും വിവാദമായിരുന്നു.

ഇപ്പോൾ ഉദാഹരണം, ‘എന്റെ ഒരു അടുത്ത സുഹൃത്ത്, അദ്ദേഹവുമായി ബന്ധപ്പെട്ട് ഒരു പ്രശ്നം ഉണ്ടായി. ശേഷം അദ്ദേഹം സുഹൃത്തായ എന്നെ വിളിക്കുകയാണ്, എനിക്ക് ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായി, ഈ കാര്യത്തിൽ ഇക്ക എന്നെ ഒന്ന് സഹായിക്കണം എന്ന് പറഞ്ഞാല്‍ പിന്നെ എനിക്കിഷ്ടം അദ്ദേഹം പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാനാണ്. കാരണം അദ്ദേഹം എന്റെ സഹായം അഭ്യർത്ഥിച്ചാണ് വിളിച്ചത്, അയാള്‍ എന്റെ സുഹൃത്താണ്. ചിലപ്പോള്‍ അയാളുടെ ഭാഗത്ത് തെറ്റുകളുണ്ടാകാം. എന്ന് കരുതി അയാളെ എനിക്ക് വിടാൻ പറ്റുമോ..

ഇപ്പോൾ ഉദാഹരണം ഷാരൂഖ് ഖാന്റെ മകന്‍ മയക്കുമരുന്ന് കേസില്‍ പെട്ടു. അപ്പോൾ ഷാരൂഖ് ഖാന്‍ ഉടന്‍ തന്നെ ഇവന്‍ എന്റെ മകനല്ല എന്ന് പറഞ്ഞ് തള്ളിക്കളയുകയേയോ ചെയ്തത്. മകനെ എങ്ങനെ ഇറക്കിക്കൊണ്ടുവരാം എന്നാണ് ആലോചിച്ചിട്ടുണ്ടാകുക. എന്നപോലെ എന്റെ ഒരു സുഹൃത്ത് ഒരു അപകടത്തില്‍പ്പെട്ടാല്‍, ഞാന്‍ അദ്ദേഹത്തെ സഹായിക്കേണ്ട ആളാണെന്ന് എനിക്ക് തോന്നിയാല്‍ പിന്നെ ഞാന്‍ ഒപ്പം നില്‍ക്കുകയെന്നുള്ളതാണ്. അതിന്റെ ഭാഗമായി അദ്ദേഹത്തിനെതിരെ വരുന്ന കാര്യങ്ങളെ ചിലപ്പോള്‍ എനിക്ക് ഡിഫന്റ് ചെയ്യേണ്ടി വരും. അതാണ് നിലപാട്. ശരിയാണ് അയാള്‍ക്ക് കുഴപ്പങ്ങളുണ്ടാകും. അയാള്‍ പ്രശ്‌നത്തില്‍പ്പെട്ടുപോയി. അതിന്റെ പേരിൽ ചിലപ്പോള്‍ അയാള്‍ ശിക്ഷിക്കപ്പെടുമായിരിക്കും. ശിക്ഷിക്കട്ടെ, ശിക്ഷകഴിഞ്ഞ് തിരിച്ചുവരുമ്പോഴും അയാള്‍ എന്റെ സുഹൃത്തല്ലാതാവുന്നില്ലല്ലോ. എന്റെ സുഹൃത്തിന് ഒരു അബദ്ധം പറ്റി.

അതല്ല നാളെ ഇനി എന്റെ മകന് ഒരു അബദ്ധം പറ്റിയാലും സഹോദരന് സംഭവിച്ചാലും എല്ലാവര്‍ക്കും അങ്ങനെ അല്ലേ. തെറ്റ് ചെയ്യുന്നവരെല്ലാം നമ്മളുമായി ബന്ധമില്ലാത്ത ആളുകള്‍ ആണെന്ന് പറയാന്‍ പറ്റില്ലല്ലോ, നമ്മള് ശരി മാത്രം ചെയ്യുന്ന ആളുകളല്ലല്ലോ. നാളെ എനിക്കും തെറ്റ് പറ്റില്ലേ. ഞാനും നാളെ ഒരു പ്രശ്‌നത്തില്‍ അകപ്പെടില്ലേ അപ്പോള്‍ എന്നെ സഹായിക്കാനും ആളുകള്‍ വേണ്ടേ, സിദ്ദിഖ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *