
ഞാൻ ഈ കാര്യം ദിലീപിനോട് ചോദിച്ചതാണ്, അപ്പോൾ അയാൾ പറഞ്ഞത് ഇക്ക ഇക്കാര്യത്തില്‍ ഇടപെടേണ്ട, ഇതിന്റെ വ്യക്തിപരമായ കാര്യമാണ് എന്നാണ് ! സിദ്ധിഖ് പറയുന്നു !
ഒരു സമയത്ത് നമ്മൾ ഏവരും ഒരുപാട് ഇഷ്ടപെട്ട നടൻ, വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമ തന്നെ നിയന്ത്രിക്കാൻ കഴിവുള്ള ജനപ്രിയ നടനായി വളർന്നു, മിമിക്രി വേദികളിൽ നിന്നും ദിലീപിന്റെ വളർച്ച ഏവരെയും അസൂയപെടുത്തും വിധമായിരുന്നു. പക്ഷെ വ്യക്തി ജീവിതത്തിൽ നേരിട്ട പ്രതിസന്ധികൾ കാരണവും, നടി ആ,ക്ര,മി,ക്ക,പെ,ട്ട കേ,സി,ൽ കു,റ്റ,വാ,ളി ആയും ദിലീപിന്റെ ഇമേജ് ആകെ തകർന്ന അവസ്ഥയിലാണ്. അടുത്തിടെ സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലിൽ ദിലീപിന്റെ കു,രു,ക്ക് കൂടുതൽ മുറുക്കിയിരിക്കുകയാണ്.
ഈ കേ,സി,ൽ ദിലീപിനെ കൂടാതെ ഗൂ,ഢാ,ലോ,ച,ന,യിൽ നടൻ സിദ്ധിക്കിനും പങ്കുണ്ടെന്ന് കേ,സി,ലെ ഒന്നാം പ്ര,തി പൾസർ സുനി എഴുതിയ കത്തിൽ പരാമർശിച്ചിരുന്നു. ഇതേ തുടർന്ന് ഇപ്പോൾ നടൻ സിദ്ധിക്കും സംശയത്തിന്റെ നിഴലിലാണ്, കൂടാതെ കേ,സി,ൽ കൂറുമാറിയ സാക്ഷികളിൽ ഒരാളാണ് സിദ്ധിക്ക്. ഇത് സംശയത്തിന് ആക്കം കൂട്ടുന്നു, ഈ സാഹചര്യത്തിൽ നടൻ ആദ്യം ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയാണ് വീണ്ടും ശ്രദ്ധ നേടുന്നത്.
അത്തരത്തിൽ സിദ്ധിഖിന്റെ വാക്കുകൾ ഇങ്ങനെ, 2017 ഫെബ്രുവരി 13 -ാം തീയതി രാവിലെ എന്റെ ഫോണില്‍ ഞാന്‍ നോക്കിയപ്പോള്‍ നിര്‍മാതാവ് ആന്റോ ജോസഫിന്റെ നമ്പറില്‍ നിന്നും രാത്രിയിൽ ഒരുപാട് മിസ്ഡ് കോള്‍ കണ്ടിരുന്നു. അത് കണ്ട ഞാന്‍ പുലര്‍ച്ചെ 6.30 മണിയോടെ തിരിച്ച് വിളിച്ചപ്പോള്‍ അദ്ദേഹം ഫോണ്‍ സംവിധായകന് ലാലിന് കൊടുക്കുകയും ലാല്‍ ഉടന്‍ തന്നെ ലാലിന്റെ വീട്ടിലേക്ക് ചെല്ലാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഞാന്‍ ഉടന്‍ തന്നെ ലാലിന്റെ വീട്ടിലെത്തിയപ്പോല്‍ ലാൽ നടി ആ,ക്ര,മി,ക്ക,പ്പെ,ട്ട,തിന്റെ വിവരങ്ങള്‍ എന്നോട് പറഞ്ഞു. ഞാന്‍ നടിയെ സമാധാനിപ്പിച്ചു. പിന്നീട് നടി അവിടെ നിന്ന് പോയതിന് ശേഷം ഞാൻ ലാലിന്റെ വീട്ടില്‍ നിന്നും മടങ്ങി. രണ്ട് ദിവസങ്ങള്‍ കഴിഞ്ഞ് ഈ സംഭവത്തെ സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ എറണാകുളം ഡിഎച്ച് ഗ്രൗണ്ടില്‍ നടന്നത്.

അന്ന് ഈ പരിപാടിയിൽ പങ്കെടുക്കുവാന്‍ ഞാനും ദിലീപും ഒരുമിച്ചാണ് പോയത്. ആ യാത്രയിൽ കാറിലിരുന്ന് ദിലീപ് എന്നോട് പറഞ്ഞു താന്‍ നിരപരാധിയാണ്, എന്റെ പേര് ആവശ്യമില്ലാതെ ആരോപിക്കുകയാണെന്നും. ദിലീപും നടിയും തമ്മില്‍ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളും മറ്റു പ്രശനങ്ങളും കാരണമായിരിക്കും ദിലീപിനെ സംശയിക്കുന്നതെന്ന് ഞാന്‍ പറഞ്ഞു. 2013 ല്‍ മഴവില്‍ അഴകില്‍ അമ്മ എന്ന സ്റ്റേജ് പ്രോഗ്രാമിന്റെ റിഹേഴ്സല്‍ ക്യാമ്പില്‍ വെച്ച് കാവ്യയെ കുറിച്ച് ആ,ക്ര,മി,ക്ക,പ്പെ,ട്ട നടി മോശമായി പലരോടും സംസാരിക്കുന്നുവെന്ന് പരാതി കാവ്യ എന്നോട് പറഞ്ഞിരുന്നു.
അപ്പോൾ തന്നെ ഞാൻ ഈ കാര്യം ആ,ക്ര,മി,ക്ക,പെ,ട്ട ന,ടി,യെ വിളിച്ച് ഞാൻ ചോദിക്കുകയും, മേലില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നും, ഇനി ഇതിന്റെ പേരിൽ പിണക്കങ്ങള്‍ ഉണ്ടാക്കുന്നതെന്നും, മുന്നറിയിപ്പ് കൊടുത്തു. ദിലീപും നടിയും തമ്മിൽ അത്ര നല്ല ബന്ധം ആയിരുന്നില്ല. ദിലീപിന്റെ ഇടപെടല്‍ മൂലം സിനിമയിലെ നിരവധി അവസരങ്ങള്‍ തനിക്ക് നഷ്ടമായിട്ടുണ്ടെന്ന് നടി എന്നോട് തന്നെ നേരിട്ട് പരാതി പറഞ്ഞിട്ടുണ്ട്. ഞാന്‍ ഇതെക്കുറിച്ച് ദിലീപിനോട് സംസാരിച്ചിട്ടുണ്ട്.
അപ്പോള്‍ അയാൾ എന്നോട് പറഞ്ഞത് ഇക്ക ഈ കാര്യത്തില്‍ ഇടപെടേണ്ട എന്നും ഇത് എന്റെ വ്യക്തിപരമായ കാര്യമാണെന്നും ദിലീപ് എന്നോട് മറുപടി പറഞ്ഞു. ദിലീപ് അപ്രകാരം ഇടപെട്ടതുകൊണ്ട് നടിയ്ക്ക് സിനിമയിൽ പല അവസരങ്ങള്‍ നഷ്ടപ്പെട്ടതായി എനിക്കറിയാം. മഴവില്‍ അഴകില്‍ അമ്മ എന്ന പരിപാടിയുടെ റിഹേഴ്സല്‍ ക്യാമ്പില്‍ മിക്ക ദിവസങ്ങളിലും ദിലീപ് ഉണ്ടായിരുന്നു. ഇതാണ് അന്ന് സിദ്ധിഖ് കൊടുത്തിരിക്കുന്ന മൊഴി. പക്ഷെ ഈ മൊഴിയാണ് സിദ്ധിഖ് പിന്നെ മാറ്റി പറഞ്ഞത്.
Leave a Reply