
എന്റെ മകളെ അച്ഛന് കെട്ടിപ്പിടിച്ചപ്പോള്‍ അവളുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് വിശകലനം ചെയ്ത എല്ലാവർക്കും നമസ്കാരം ! സിദ്ധു കൃഷ്ണകുമാർ പറയുന്നു !
ഇന്ന് മലയാള താര കുടുംബങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കുടുംബമാണ് കൃഷ്ണകുമാറിന്റേത്. അച്ഛനും മക്കളും എല്ലാവരും ഇന്ന് സ്മൂഹ മാധ്യമങ്ങളിലെ താരങ്ങളാണ്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവരെ ചുറ്റിപറ്റി സോഷ്യൽ മീഡിയയി ചില ചർച്ചകൾ നടന്നിരുന്നു. സിന്ധു കൃഷ്ണ ഇതിനുമുമ്പ് അച്ഛനും ഇളയ മകൾ ഹൻസികയും ഒരുമിച്ചുള്ള ഒരു വീഡിയോ പങ്കുവെച്ചിരുന്നു. എന്നാൽ കുറച്ച് ഭാഗം ആളുകൾ ഈ വീഡിയോക്ക് മോശം കമന്റുകൾ നൽകിയിരുന്നു. അച്ഛൻ-മകൾ ബന്ധത്തെ വളരെ മോശമായി വ്യാഖ്യാനിച്ചു കൊണ്ടുള്ള കമന്റുകളുമായാണ് ചിലർ എത്തിയത്.
ഇപ്പോഴിതാ ഇതിനെ കുറിച്ച് സിന്ദുകൃഷ്ണ പ്രതികരിച്ചത് ഇങ്ങനെ, തന്റെ വീഡിയോയ്ക്ക് മോശം കമന്റുമായി എത്തിയ ഒരാള്‍ക്കാണ് സിന്ധു മറുപടി നല്‍കിയത്.. ‘നിങ്ങളില്‍ മിക്കവര്‍ക്കും ജീവിതം ഒരു ദുരന്തമായിരിക്കണം അല്ലേ. നിങ്ങളുടെ ചിന്തകള്‍ തെളിച്ചമുള്ളതാകട്ടെ. ഈ മെസേജോ ബാക്കിയുള്ള മറുപടികളോ ഞാന്‍ ഡിലീറ്റ് ചെയ്യണില്ല. ഇത് ഒട്ടുമിക്ക മലയാളികളുടേയും മനോഭാവത്തിന്റെ തെളിവ് മാത്രമാണ്. നിങ്ങള്‍ക്കെല്ലാം ഒരു കൂപ്പുകൈ മാത്രം തരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ മകളെ അച്ഛന് കെട്ടിപ്പിടിച്ചപ്പോള്‍ അവളുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് വിശകലനം ചെയ്യാന്‍ എക്സ്ട്രാ ഓര്‍ഡിനറി തലച്ചോറുമായി വന്ന എല്ലാവര്ക്കും നമസ്കാരം. അത്തരക്കാര്‍ അറപ്പും വെറുപ്പുമുളവാക്കുന്ന മനോരോഗികള്‍ മാത്രമാണ് എന്നും സിന്ധു പ്രതികരിച്ചു.

കഴിഞ്ഞ ദിവസം ഇതേ വിഷയത്തിൽ കൃഷ്ണകുമാർ പ്രതികരിച്ചിരുന്നു. ഇന്ത്യഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്കുകൾ ഇങ്ങനെ അത് അവരുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്. ഒരാളുടെ ഭക്ഷണം മറ്റൊരാളുടെ വിഷം ആണെന്ന്. നമ്മൾ ഇഷ്ടപ്പെടുന്ന പലതും മറ്റൊരാൾ തല്ലിപ്പൊളി എന്ന പറഞ്ഞേക്കും. അത് ഒരു വശമാണ്. പിന്നെ എന്റെ രാഷ്ട്രീയത്തോടൊക്കെ വിയോജിപ്പ് ഉള്ള ആളുകളുണ്ടാകും. ഇങ്ങനെ എഴുതി കഴിഞ്ഞാൽ നമ്മളെ മാനസികമായി തകർക്കാം എന്നൊക്കെ വിചാരിക്കുന്ന ചിലരുണ്ടാകാം. അതുപോലെ ഇങ്ങനെയൊക്കെ എഴുതി കുറെ വ്യൂസ് ഉണ്ടാക്കി പണമുണ്ടാക്കാം എന്ന് കരുതുന്നവരും ഉണ്ടാകാം.
ഞാൻ എന്റെ മക്കളോട് എപ്പോഴും പറയാറുള്ള ഒരു കാര്യം എന്നത്, നിങ്ങൾ സമൂഹ മാധ്യമങ്ങളിൽ എന്ത് വേണമെങ്കിലും ചെയ്തുകൊള്ളൂ. പക്ഷെ അത് ക്രിയേറ്റിവും പോസിറ്റീവും ആയിരിക്കണം. ഒരാളെ പറ്റി മോശം പറഞ്ഞ് പണം ഉണ്ടാക്കിയാൽ നല്ല അടികിട്ടും. സമയം മോശമാകുമ്പോൾ വരുന്ന അടിയെന്ന് പറഞ്ഞാൽ അങ്ങനത്തെ അടിയാകും. താങ്ങാനാവില്ല. ഞാൻ എന്റെ മകളെ കെട്ടിപ്പിടിക്കുന്നതിലും ഉമ്മ കൊടുക്കുന്നതിലും അവർ വലിപ്പവും ചെറുപ്പവും ആണ് പറയുന്നത്. ബന്ധങ്ങളെ ശരിക്കും മനസിലാക്കാത്ത ആളുകളുണ്ട്. അവരുടെ വീട്ടിൽ ചിലപ്പോൾ വളരെ ദുഷിച്ച രീതിയിലാകും കുടുംബം. താറുമാറായ കുടുംബമായിരിക്കും. അത് അവർക്കുണ്ടാകുന്ന കോംപ്ലക്സ് ആണ്. അതിനെ കുറ്റം പറയാൻ പറ്റില്ല. അയാൾ അനുഭവിക്കുന്നതിൽ നിന്ന് തോന്നുന്നതാകുംബി എന്നും കൃഷ്ണ കുമാർ പറയുന്നു.
Leave a Reply