
എന്നാലും ചിറ്റപ്പന്റെ ആത്മകഥ ആരാവും “മാനിക്കുലേറ്റ്” ചെയ്തത്? ‘വേലിയിൽ കിടന്ന പാമ്പ്’ ചിഹ്നത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കൂ… കട്ടൻ ചായ സമ്മാനമായി നേടൂ… പരിഹസിച്ച് ശ്രീജിത്ത് പണിക്കർ
ഇപ്പോൾ ചാനൽ ചർച്ചകളിലും സമൂഹ മാധ്യമങ്ങളിലും ചർച്ചാ വിഷയം ഇ പി ജയരാജന്റെ ആത്മകഥയാണ്. വിവാദമായ ആത്മകഥ ഉള്ളടക്കം ഇപി ഇതിനകം പരസ്യമായി തള്ളിയിട്ടുണ്ടെങ്കിലും സിപിഎം നേതൃത്വം ഇക്കാര്യം മുഖവിലയ്ക്ക് എടുത്തിട്ടില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിർണ്ണായക സമയത്ത് വിവാദം കത്തിപ്പടരാനിടയായ സാഹചര്യവും പാർട്ടി വിശദമായി പരിശോധിക്കും. ഇപിക്കെതിരായ നടപടിയോ ഇപിയെ തള്ളിപ്പറയുന്ന നിലപാടോ പാർട്ടി നേതൃത്വം തൽക്കാലം സ്വീകരിക്കാനിടയില്ല.
എന്നാൽ ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ പുറത്തുവന്ന ഈ ആത്മകഥാ വിവാദം സിപിഎമ്മിനെയും സർക്കാറിനെയും വെട്ടിലാക്കിയിരിക്കുകയാണ്. എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് മാറ്റിയതിലെ പ്രയാസം പാർട്ടി മനസ്സിലാക്കിയില്ലെന്നാണ് പുറത്ത് വന്ന ആത്മകഥയുടെ ഭാഗങ്ങളിലെ വിമർശനം. രണ്ടാം പിണറായി സർക്കാർ ദുർബ്ബലമാണെന്നാണ് അടുത്ത വിമർശനം.
അതുമാത്രമല്ല, പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി സരിൻ വയ്യാവേലിയാകുമെന്നും ആത്മകഥയിൽ പരാമർശമുണ്ട്. ഇത് വലിയ ചർച്ചയായി മാറിയതോടെ, പുറത്ത് വന്ന ആത്മകഥയിലെ ഭാഗങ്ങൾ തൻറേതല്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ഇപി വ്യക്തമാക്കുന്നു. എന്നാൽ ഇന്നത്തെ പ്രസിദ്ധീകരണം മാറ്റിയെന്ന് അറിയിച്ച ഡിസി ബുക്സ് മാധ്യമങ്ങളിൽ വന്ന ഉള്ളടക്കം നിഷേധിച്ചില്ല.

ഇപ്പോഴിതാ ഈ വിഷയത്തിൽ ഇ പി ജയരാജനെ പരിഹരിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്, മുകേഷും മോഹന്ലാലും ഒരുമിച്ചുള്ള സിനിമയിലെ നർമ രംഗത്തിന്റെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കിരിച്ചതെയിങ്ങനെ.. ചിറ്റപ്പാ, ആത്മകഥ എഴുതിയത് നമ്മളല്ല, കൈസൻ ആണെന്ന് കാച്ചിയാലോ? ഒന്ന് ചുമ്മാ ഇരിയെടേയ്… എന്നാണ്…
അതുപോലെ, നമ്മുടെ സ്ഥാനാർത്ഥി ഡോക്ടർ വയ്യാവേലിയെ ‘വേലിയിൽ കിടന്ന പാമ്പ്’ ചിഹ്നത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കൂ… കട്ടൻ ചായ സമ്മാനമായി നേടൂ… ലെ ചിറ്റപ്പൻ… എന്നും കൂടാതെ, ഇന്നു രാവിലെ തയ്യാറാക്കിയ കട്ടൻ ചായയ്ക്കും പരിപ്പുവടയ്ക്കും ചൂട് ലേശം ജാസ്തി ആയതിനാൽ അല്പം തണുപ്പിച്ച് പിന്നീട് വിളമ്പാമെന്ന് ലെ ചിറ്റപ്പൻ. എന്നാലും ചിറ്റപ്പന്റെ ആത്മകഥ ആരാവും “മാനിക്കുലേറ്റ്” ചെയ്തത്? എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വിവിധതരം പരിഹാസ പോസ്റ്റുകൾ…
Leave a Reply