ഞങ്ങൾ വീണതല്ല, സാഷ്ടാംഗം പ്രണമിച്ചതാണ് ! ടിപി കേ,സി,ലെ കു,റ്റ,വാ,ളി,ക,ൾക്ക് മാത്രമായി ഇളവ് നൽകാൻ ഞങ്ങൾ തീരുമാനിച്ചിട്ടില്ല ! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ !

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വളരെയധികം ചർച്ചചെയ്യപ്പെട്ട ഒന്നാണ് ടിപി ചന്ദ്രശേഖരന്‍ വ,ധ,ക്കേ,സി,ലെ പ്ര,തി,കള്‍ക്ക് ശി,ക്ഷാ,യിളവ്  നൽകി എന്നുള്ള വാർത്ത, എന്നാൽ ഇതിനെത്തുടർന്ന് പൊതു സമൂഹത്തിൽ വലിയ വിമർശനങ്ങൾ നേരിട്ടതിനെ തുടർന്ന് ടിപി ചന്ദ്രശേഖരന്‍ വ,ധ,ക്കേ,സി,ലെ പ്ര,തി,ക,ള്‍ക്ക് ശിക്ഷായിളവിന് ശുപാര്‍ശ ചെയ്ത ജ,യി,ല്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ ഓർഡർ നൽകിയിരിക്കുകയാണ്. മുഖ്യമന്ത്രിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.

വിഷയത്തിൽ ആരോപണ വിധേയനായ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടന്റ് ചുമതല വഹിക്കുന്ന ജോയിന്റ് സൂപ്രണ്ടന്റ് കെഎസ് ശ്രീജിത്ത്, അസി സൂപ്രണ്ടന്റ് ബിജി അരുണ്‍, പ്രിസണ്‍ ഓഫീസര്‍ ഒവി രഘുനാഥ് എന്നിവര്‍ക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ ഈ വിഷയത്തിൽ ശ്രീജിത്ത് പണിക്കർ പങ്കുവെച്ച പരിഹാസ പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, ടിപി കേ,സി,ലെ കുറ്റവാളികൾക്ക് മാത്രമായി ഇളവ് നൽകാൻ ഞങ്ങൾ തീരുമാനിച്ചിട്ടില്ല. പൊതുവിൽ ഇളവ് നൽകാനുള്ള കുറ്റവാളികളുടെ ലിസ്റ്റിൽ അവരെയും ഉൾപ്പെടുത്തുക മാത്രമാണ് ചെയ്തത്. ഞങ്ങൾ വീണതല്ല, സാഷ്ടാംഗം പ്രണമിച്ചതാണ്… എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

അതേസമയം ഇതേ വിഷയത്തിൽ എംഎല്‍എ കെകെ രമ കഴിഞ്ഞ ദിവസം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നെങ്കിലും സ്പീക്കര്‍ നിഷേധിക്കുകയായിരുന്നു. ശിക്ഷാ ഇളവിന് സര്‍ക്കാര്‍ തലത്തില്‍ നീക്കമില്ലെന്ന് അറിയിച്ചാണ് സ്പീക്കര്‍ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയത്. രമയെ സപ്പോർട്ട് ചെയ്ത് നിരവധി പേരാണ് രംഗത്ത് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *