
ഗവർണറുടെ അധികാരവും കടമയും എന്തൊക്കെയെന്ന് പത്താം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് വി ശിവൻകുട്ടി…! പരിഹാസ പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ
ഇപ്പോൾ കേരളാ രാഷ്ട്രീയത്തിലെ പ്രധാന ചർച്ചാ വിഷയം ഭാരതാംബയാണ്. കഴിഞ്ഞ ദിവസം രാജ്ഭവനില്‍ ഭാരതാംബ ചിത്രത്തില്‍ വീണ്ടും പുഷ്പാര്‍ച്ചന നടത്തിയതില്‍ പ്രതിഷേധിച്ച് പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയ മന്ത്രി വി ശിവന്‍കുട്ടിയ്ക്കെതിരെ ഇപ്പോൾ പരിഹാസ പോസ്റ്റുമായി എത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. എന്നത്തെയുംപോലെ മന്ത്രി വി ശിവൻകുട്ടിയുടെ മുൻ നിയമസഭാ വഴക്കിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ശ്രീജിത്ത് കുറിച്ചിരിക്കുന്നത്.
വാക്കുകൾ ഇങ്ങനെ, ഗവർണറുടെ അധികാരവും കടമയും എന്തൊക്കെയെന്ന് പത്താം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് വി ശിവൻകുട്ടി. എമ്മെല്ലെമാർ നിയമസഭ തല്ലിപ്പൊളിക്കരുതെന്നും സ്പീക്കറുടെ ഫോണിന്റെ കേബിൾ പറിച്ചെടുക്കരുതെന്നും ഡെസ്കിൽ കയറി ബ്രേക്ക് ഡാൻസ് കളിക്കരുതെന്നും അവസാനം എമ്മെല്ലെമാരെ മേശപ്പുറത്ത് വയ്ക്കാൻ ഇടവരരുതെന്നും അഞ്ചാം ക്ലാസിലെ പാഠപുസ്തകത്തിൽ കൂടി ഉൾപ്പെടുത്തിയാൽ നന്നായേനേ എന്നാണ് ശ്രീജിത്ത് കുറിച്ചിരിക്കുന്നത്.

അതേസമയം ഭാരതാംബ വിവാദത്തിൽ ഗവർണർക്കെതിരെ ഇപ്പോൾ തുറന്ന പോരിന് ഇറങ്ങുകയാണ് സി പി എം ഗവർണറുടെ ചുമതലകൾ പാഠ്യവിഷയമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഗവർണറുടെ ഭരണപരമായ അധികാരങ്ങൾ സിലബസിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ഈ വർഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തിൽ വിഷയം ഉൾപ്പെടുത്തുമെന്ന് വി. ശിവൻകുട്ടി അറിയിച്ചു. ഭാരതാംബയെ വണങ്ങണമെന്ന് ഗവര്‍ണര്‍ കുട്ടികളെ ഉപദേശിച്ചത് തിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Leave a Reply