‘എന്റെ ഭാര്യയോടാണ് ഏറ്റവും കൂടുതൽ കാടാപ്പാട്‌ ഉള്ളത്’ ! അച്ഛൻ എന്താണെന്ന് ഉള്ള ഉറച്ച ബോധ്യം ഞങ്ങൾക്ക് ഉണ്ടായിരുന്നു ! അന്ന് ശ്രീജിത്ത് രവി പറഞ്ഞത് !

അനുഗ്രഹീത കലാകാരൻ ടിജി രവിയുടെ മകൻ എന്ന ലേബലിൽ സിനിമയിൽ എത്തിയ ആളാണ് നടൻ ശ്രീജിത്ത് രവി. മികച്ച കഥാപാത്രങ്ങൾ എന്ന് പറഞ്ഞ് ഒന്നും അവകാശപ്പെടാൻ ശ്രീജിത്തിന് ഇല്ലങ്കിലും ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാൻ അദ്ദേഹത്തിന് സാധിച്ചു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ശ്രീജിത്ത് രവിയെ കുറിച്ച് വന്ന ചില വാർത്തകൾ നമ്മെ ഞെട്ടിച്ചിരുന്നു. കുട്ടികൾക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് ശ്രീജിത്ത് രവി അറസ്റ്റിലായിരുന്നു. മനോവൈകല്യത്തിന് ചികിത്സ തേടുന്നുണ്ട്. മരുന്ന് കഴിക്കാത്തതിനാലാണ് ഇങ്ങനെയൊരു തെറ്റ് പറ്റിപ്പോയതെന്നും ശ്രീജിത്ത് രവി പറഞ്ഞിരുന്നു. മുമ്പും സമാനമായ സംഭവം നടന്നിരുന്നു എന്ന റിപ്പോർട്ടിന്റെ പുറത്തും ശക്തമായ തെളിവുകളുടെ പിൻബലത്തിലുമാണ് ശ്രീജിത്ത് രവിയെ പോലീസ് പൂട്ടിയത്.

ടിജി രവി സിനിമകളിൽ വളരെ ക്രൂരനായ വില്ലൻ വേഷങ്ങൾ ആയിരുന്നു അധികവും ചെയ്തിരുന്നത്. എന്നാൽ തന്റെ അച്ഛനെ കുറിച്ച് ഇതിനുമുമ്പ് ശ്രീജിത്ത് രവി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ജീവിതത്തില്‍ സ്‌നേഹനിധിയായ കുടുംബനാഥനാണ് അച്ഛന്‍. കുടുംബത്തോട് അത്രയധികം സ്‌നേഹമുണ്ട് അച്ഛന്. എത്ര സ്ത്രീകളെയാണ് നിങ്ങളുടെ ഭര്‍ത്താവ് പീഡിപ്പിക്കുന്നതെന്ന് പലരും അമ്മയോട് ചോദിച്ചിട്ടുണ്ട്. ഡോക്ടറായ അമ്മ അന്ന് കൊടുത്തിരുന്ന മറുപടി തനിക്കിപ്പോഴും ഓര്‍മ്മയുണ്ടെന്നും ശ്രീജിത്ത് രവി പറഞ്ഞിരുന്നു.

എന്റെ കുട്ടികാലം മുതൽ തന്നെ അച്ഛൻ സിനിമയിലുണ്ട്. എന്റെ അമ്മ ഒരു ഡോക്ടർ ആയിരുന്നു.  വളരെ സ്നാതുഷ്ടമായ ഒരു കുടുംബമായിരുന്നു ഞങ്ങളുടേത്.  അച്ഛനും അമ്മയും ചേട്ടനും എല്ലാം ഒന്നിച്ചിരുന്ന് ആണ് ഞങ്ങൾ പലപ്പോഴും അച്ഛൻ അഭിനയിച്ച സിനിമകൾ കാണാറുള്ളത്. അതിൽ അച്ഛൻ സ്ത്രീകളെ ഉപദ്രവിയ്ക്കുന്നത് കാണുമ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നാറില്ല. ഞങ്ങൾക്ക് അത് ശീലമായിരുന്നു. കാരണം അത് അച്ഛന്റെ ജോലിയുടെ ഒരു ഭാഗമായിട്ടാണ് കാണുന്നത്.

പിന്നെ അമ്മയുടെ കാര്യം പറയുക ആണെങ്കിൽ ഇത്തരം രംഗങ്ങളെല്ലാം അദ്ദേഹത്തിന്റെ ജോലിയുടെ ഭാഗമായിട്ടാണ് കണ്ടിരുന്നത്. കാരണം വീട്ടിൽ വരുന്ന അച്ഛൻ അങ്ങനെയല്ല എന്ന പൂർണ്ണ ബോധ്യം ഞങ്ങൾക്ക് എല്ലാവർക്കും ഉണ്ട്. വര്‍ഷങ്ങളായുള്ള പ്രണയത്തിനൊടുവിലായാണ് അമ്മയും അച്ഛനും വിവാഹിതരായത്. അവരുടെ പ്രണയത്തിന്റെ ഏഴയലത്ത് പോലും ഞാനെത്തിയിട്ടില്ല.

പക്ഷെ അമ്മയോട് അന്നൊക്കെ പലരും ചോദിക്കുമായിരുന്നുവത്രെ, അച്ഛൻ ഇത്തരം ഈ  ബ,ലാ,ത്സം,ഗ രംഗങ്ങളിൽ അഭിനയിക്കുമ്പോൾ നിങ്ങൾക് ആർക്കും ഒന്നും  തോന്നാറില്ലേ  എന്ന്. അപ്പോൾ അമ്മ പറഞ്ഞ മറുപടി, ഇങ്ങനെ ആയിരുന്നു.  ‘ഞാൻ ഒരു ഡോക്ടറാണ്. എന്റെ തൊഴിലിന്റെ ഭാഗമായി എനിക്ക് പലരുടെയും ന,ഗ്ന ശരീരങ്ങൾ പരിശോധിക്കേണ്ടി വന്നിട്ടുണ്ട്. അത് ഒരു തെറ്റ് അല്ല എങ്കിൽ, അദ്ദേഹം ചെയ്യുന്നതും അദ്ദേഹത്തിന്റെ തൊഴിലാണ്’ എന്നാണ്. അതാണ് ഞങ്ങളും കേട്ട് ശീലിച്ചത്. അതോടെ അത്തരം ചോദ്യക്കാരുടെ വാ അടഞ്ഞു. എന്നും ശ്രീജിത്ത് പറയുന്നു.

അതുപോലെ തന്റെ ഭാര്യയെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്, ജീവിതത്തിൽ ഏറ്റവും കൂടുതൽ കടപ്പാട് ഭാര്യയോടാണ് എന്നും എന്നെ ഉപേക്ഷിച്ച് പോവാമായിരുന്ന സന്ദര്‍ഭമുണ്ടായിരുന്നിട്ടും അവള്‍ കൂടെ നില്‍ക്കുകയായിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ഇദ്ദേഹത്തിന്റെ കൂടെയുള്ള ജീവിതം വേണ്ടെന്ന് അവള്‍ തീരുമാനമെടുത്തിരുന്നുവെങ്കില്‍ എല്ലാം മാറിമറിഞ്ഞേനെയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *