
അദ്ദേഹവും എന്റെ കൂട്ടുകാരിയും തമ്മിൽ പ്രണയമായിരുന്നു എന്ന് ഞാൻ അറിഞ്ഞത് വളരെ വൈകിയാണ് ! നടി ശ്രീകല പറയുന്നു !
ഒരു സമയത്ത് കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്നു നടി ശ്രീകല. മാനസപുത്രി എന്ന ഒരൊറ്റ സീരിയൽ കൊണ്ട് തന്നെ കേരളക്കരയാകെ ആരാധകരെ നേടിയെടുത്ത ശ്രീകല സിനിമ സീരിയൽ രംഗത്ത് സജീവമായിരുന്നു. ഇപ്പോഴിതാ ഇതിന് മുമ്പ് ഒരു അഭിമുഖത്തിൽ നടി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. വിവാഹ ശേഷം ഭർത്താവും മക്കളുമൊത്ത് വിദേശത്താണ് ഇപ്പോൾ ശ്രീകലയുടെ താമസം. വിപിനേട്ടനെ നേരത്തെ അറിയാമായിരുന്നു.
അദ്ദേഹം എന്റെ അമ്മയുടെ അച്ഛന്റെ ബന്ധുവാണ്. വളരെ ചെറുപ്പം മുതലേ അറിയാമായിരുന്നു. അദ്ദേഹവും എന്റെ കൂട്ടുകാരിയും തമ്മില്‍ ഇഷ്ടത്തിലായിരുന്നു. ഇതറിയാതെയാണ് ഞാന്‍ അദ്ദേഹത്തെ ഇഷ്ടമാണെന്ന് അവളോട് പറഞ്ഞത്. പിന്നീട് അവര്‍ തമ്മിൽ പിരിഞ്ഞു. ശേഷം ഓര്ക്കൂട്ടിലൂടെയായാണ് ഞാനും വിപിനേട്ടനും കൂടുതല്‍ അടുത്തത്. പ്രണയത്തെക്കുറിച്ച് വീട്ടില്‍ പറഞ്ഞപ്പോള്‍ ആദ്യം എതിര്‍പ്പുകളായിരുന്നു. പക്ഷെ പിന്നീട് അമ്മ സമ്മതിച്ചു.
എന്റെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയൊരു നഷ്ടം എന്ന് പറയുന്നത് വളരെ അപ്രതീക്ഷിതമായി എന്റെ അമ്മയുടെ വേർപാടാണ്. അമ്മയായിരുന്നു ലൊക്കേഷനിലെല്ലാം കൂടെ വന്നിരുന്നത്. എന്റെ കൂടെത്തന്നെയായിരുന്നു അമ്മ. എല്ലാ കാര്യങ്ങളും നോക്കും. എന്ത് ചെയ്യുമ്പോഴും അമ്മയോട് പറയണമെന്നേയുള്ളൂ. ചില സമയത്ത് ഉറക്കമായിരിക്കും. അല്ലേല്‍ ലളിതസഹസ്രനാമം വായിച്ചിരിക്കുകയായിരിക്കും. അമ്മ എന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നു. ചേച്ചിയോട് പറയുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങളെല്ലാം അമ്മ പറഞ്ഞിരുന്നത് എന്നോടായിരുന്നു. അമ്മ പോയപ്പോള്‍ എനിക്ക് വല്ലാത്തൊരു ഒറ്റപ്പെടലായിരുന്നു. നല്ല ഡിപ്രഷനിലായിരുന്നു. ആ സമയത്ത് വിപിനേട്ടന് യുകെയിലായിരുന്നു. അമ്മയ്ക്ക് ലിവര്‍ സിറോസിസായിരുന്നു. കൂടാതെ ക്യാൻസറും വന്നു.

അമ്മ ഞങ്ങളെ തനിച്ചാക്കി പോയി. നമ്മുടെ കൂടെ എപ്പോഴും ഉണ്ടാകുന്ന ഒരാൾ പെട്ടന്ന് അങ്ങുപോകുമ്പോൾ അത് പറഞ്ഞ് അറിയിക്കാൻ കഴിയാത്ത വേദനയാണ്. ക്യാന്സറുണ്ടായിരുന്നുവെന്ന് മരിക്കുന്നത് വരെ അമ്മയെ അറിയിച്ചിരുന്നില്ല. ‘അമ്മ വയ്യാതെ കിടക്കുന്ന സമയത്തും എനിക്ക് വയ്യ നടുവേദനയാണ് എന്നൊക്കെ പറഞ്ഞപ്പോൾ ആ അവസ്ഥയിലും മോളെ ഇങ്ങു വാ അടുത്തിരിക്ക് ‘അമ്മ തടവി തരാമെന്ന് പറയുമായിരുന്നു.ഇനിയൊരാളും അങ്ങനെ പറയില്ലല്ലോ, ആ സ്നേഹം ഇനിയൊരിക്കലും കിട്ടില്ലല്ലോയെന്ന് പറഞ്ഞ് വികാരഭരിതയാവുകയായിരുന്നു ശ്രീകല. അമ്മയെ ഓര്‍ക്കാത്ത ഒരു ദിവസം പോലും ഇന്നും ജീവിതത്തിലില്ലെന്നും താരം പറയുന്നു.
അമ്മയുടെ വേർപാട് സഹിക്കാൻ കഴിയാത്ത ഞാൻ ഡിപ്രഷന്റെ അവസാന സ്റ്റേജിൽ വരെ ഞാൻ എത്തി, ആത്മഹത്യ ചെയ്യാൻ വരെ തോന്നി, പക്ഷെ മകനെയും ഭർത്താവിനെയും ഓർത്താണ് പിടിച്ച് നിന്നത്. അതുപോലെ വിവാഹ ശേഷവും ഞാൻ സീരിയൽ ചെയ്യുന്നുണ്ടായിരുന്നു. ആ സമയത്താണ് ഞാൻ ഗർഭിണി ആണെന്ന് അറിയുന്നത്. അന്ന് ആ സീരിയൽ നല്ല ടോപ്പിൽ നിൽക്കുക ആയിരുന്നു, അതുകൊണ്ട് ഇതറിഞ്ഞ അണിയറ പ്രവർത്തകർ എന്നോട് കുഞ്ഞിനെ അബോട്ട് ചെയ്യാൻ പറഞ്ഞു എന്നും, പക്ഷെ ആ സീരിയൽ തന്നെ ഉപേക്ഷിച്ചു എന്നും താരം പറയുന്നു.
Leave a Reply