
എന്റെ അമ്മയുടെ ആദ്യ സിനിമ, നിങ്ങളുടെ അനുഗ്രഹം ഉണ്ടാകണം ! സന്തോഷം അറിയിച്ച ശ്രീകാന്തിന് ആശംസാപ്രവാഹം !
സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ശ്രീകാന്ത് വെട്ടിയാർ. യുട്യൂബ് വീഡിയോകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയവരാണ് ശ്രീകാന്ത് വെട്ടിയാറും അമ്മ ശോഭന വെട്ടിയാറും കൊച്ചുകുട്ടികൾക്ക് മുതൽ മുതിർന്നവർ വരെ ആരാധകരാണ്. ആക്ഷേപ ഹാസ്യങ്ങളിലൂടെയും ട്രോൾ വിഡിയോയിലൂടെയും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഇരുവരും ഇപ്പോൾ സിനിമയിലേക്ക് കടക്കുകയാണ് എന്ന സന്തോഷ വാർത്തയാണ് ഏറെ ശ്രദ്ധ നേടുന്നത്.
തന്റെ അമ്മയുടെ സിനിമ തുടക്കത്തെ കുറിച്ചുള്ള വാർത്ത പങ്കുവെച്ചെത്തിയ ശ്രീകാന്തിന് ആശംസകൾ നിറയുകയാണ്, ആനി, സജീവ് എന്നിവർ നിർമ്മിച്ച് ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പാണ്ഡവലഹള’ എന്ന ചിത്രത്തിലൂടെയാണ് ശ്രീകാന്തിന്റെ അമ്മ ശോഭന സിനിമയിൽ തുടക്കം കുറിക്കാൻ പോകുന്നത്. ഇന്ദ്രൻസ്, ജഗദീഷ്, പ്രശാന്ത് അലക്സാണ്ടർ, മീനാരാജ്, ഋഷികേശ്, തുടങ്ങിയവര്‍ അണിനിരക്കുന്ന ചിത്രത്തിൽ അമ്മ ശോഭനയ്ക്കൊപ്പം ശ്രീകാന്ത് വെട്ടിയാറും അഭിനയിക്കുന്നുണ്ട്. ആക്ഷേപഹാസ്യ വീഡിയോകളിൽ നിന്നുമാണ് ശ്രീകാന്ത് ഏറെ ശ്രദ്ധ നേടിയത്.

അതുമാത്രമല്ല അമ്മക്ക് ഒപ്പം മകനും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട് എന്നതാണ് മറ്റൊരു സന്തോഷം, അനശ്വര രാജൻ നായികയായെത്തിയ സൂപ്പർശരണ്യയിലൂടെയാണ് ശ്രീകാന്ത് വെട്ടിയാർ സിനിമാ അഭിനയ രംഗത്ത് എത്തിയത്.
Leave a Reply