കൃഷ്ണൻ ആകണമെന്ന മുഹമ്മദിന്റെ ആഗ്രഹം നിറവേറ്റി വാപ്പയും ഉമ്മയും ! ശോഭായാത്രയിൽ താരമായി കുഞ്ഞ് താരം ! കൈയ്യടിച്ച് ആരാധകർ !

ശ്രീകൃഷ്ണ ജയന്തി ആയ ഇന്ന് കേരളമെങ്ങും കൃഷ്ണമയമായിരുന്നു. കുട്ടി  കൃഷ്ണന്മാരും രാധകമാരും ഏവരുടെയും ഹൃദയം നിറച്ചു. പല സ്ഥലങ്ങളിലും വർണ്ണ ശഭളമായ ശോഭായാത്രകൾ കാഴ്ചകൾക്ക് കൂടുതൽ മിഴിവേകി. ഇപ്പോഴിതാ ഒരു മനോഹരമായ ചിത്രവും വിഡിയോയുമാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ കൈയ്യടി നേടുന്നത്. ഉണ്ണി കണ്ണനായി വന്ന എട്ട് വയസുകാരൻ മുഹമ്മദ് യഹിയ. മൂന്നാം ക്ലാസുകാരനായ മുഹമ്മദ് കോഴിക്കോട് നടന്ന ശോഭയാത്രയിലാണ് പങ്കെടുത്തത്. മാതാപിതാക്കളുടെ പൂരപൂർണ സമ്മതത്തോടെയാണ് യഹിയ കൃഷ്ണനായത്.

മനസ് നിറക്കുന്ന ആ കാഴ്ചക്ക് കൈയ്യടിക്കുകയാണ് മലയാളികൾ. ആദ്യമായിട്ടാണ് കൃഷ്ണവേഷം കെട്ടുന്നതെന്ന് മുഹമ്മദ് യഹിയയുടെ ഉമ്മാമ്മ പറഞ്ഞു. മുഹമ്മദിന് കൃഷ്ണനാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അവന്റെ ആഗ്രഹം സഫലമാക്കുകയായിരുന്നു ലക്ഷ്യം. മഴയെ പോലും വകവെക്കാതെയാണ് കുട്ടി ശോഭയാത്രയിൽ പങ്കെടുത്തത്. മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് പത്രത്തിൽ ഫോട്ടോ വരുമോയെന്നും യഹിയ മറുചോദ്യവും നൽകി. ഏറെ സന്തോഷത്തോടെ ആസ്വദിച്ച് ഘോഷയാത്രയിൽ പങ്കെടുക്കുന്ന മുഹമ്മദ് യഹിയയുടെ വിഡിയോകൾ ഇപ്പോൾ വൈറലായി മാറുകയാണ്.

അതുപോലെ തന്നെ തൃശൂര് നടന്ന ശോഭായാത്രക്ക് മറ്റേക്കാൻ സുരേഷ് ഗോപിയുടെ സാനിധ്യവും ഏറെ ആവേശം പകരുന്നതായിരുന്നു, വരും നാളുകളിൽ ഇതിലും ഗംഭീരമായി ജന്മാഷ്ടമി ആഘോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാമായണവും മഹാഭാരതവും കുഞ്ഞുങ്ങളുടെ ഹൃദയത്തിലേക്ക് കടത്തി വിടണം , വരാന്‍ പോകുന്ന തലമുറയ്‌ക്ക് വഴികാട്ടികളായി ക്ഷേത്രങ്ങള്‍ മാറണം. ഓരോ മിത്ത് വിവാദവും ഹൈന്ദവ സമാജത്തിന് ഊര്‍ജം പകരുന്നതാണ് എന്നും സുരേഷ് ഗോപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *