
ഉണ്ണിയുടെ മറുപടി കേട്ട് ഞാൻ വല്ലാതെയായി, എത്ര വലിയ നടനായാലും ആരും എന്നോട് ഇന്നേവരെ ഇങ്ങനെ ഒന്നും പറഞ്ഞിട്ടില്ല ! ഉണ്ണി മുകുന്ദനെ കുറിച്ച് നിർമ്മാതാവ് ശ്രീകുമാർ
ഇന്ന് മലയാള സിനിമ ലോകത്ത് ഏറെ ആരാധകരുള്ള യുവ നടനാണ് ഉണ്ണി മുകുന്ദൻ, നടന്റെ മാർകോ ബ്ലോക്ക്ബസ്റ്റർ ആയിരുന്നു, ഇപ്പോഴിതായ ഉണ്ണിയെ കുറിച്ച് മുതിർന്ന നിർമ്മാതാവും നടനുമായ ശ്രീകുമാർ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. 150ൽ അധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള ശ്രീകുമാർ കർണ്ണന്റെ സ്ക്രിപ്റ്റ് എഴുതി പൂർത്തിയാക്കിയിട്ട് വർഷങ്ങൾ ഏറെയായി, ഇതിനോടകം തന്നെ അദ്ദേഹം അത് നിറവധി നിർമ്മാതാക്കൾക്ക് മുമ്പിൽ അത് അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് അദ്ദേഹം മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ തുറന്ന് പറയുന്നുണ്ട്. ആ വാക്കുകൾ ഇങ്ങനെ, ‘കർണ്ണൻ’ എഴുതി പൂർത്തിയാക്കിയ ശേഷം ഒന്ന് രണ്ട് വലിയ നിർമാതാക്കളുടെ അടുത്ത് കൊണ്ടുപോയി വായിക്കേണ്ടി വന്നിട്ടുണ്ട്. അതുപോലുള്ള ആളുകൾ ഇടപെട്ട് കണക്ട് ചെയ്തിട്ടാണ് ഞാൻ വായിച്ച് കേൾപ്പിക്കാൻ പോയത്. അല്ലാതെ ഞാനായിട്ട് ഇടിച്ച് കേറി പോയതല്ല. അങ്ങനെ പോയ സമയത്ത് മോശമായി പെരുമാറിയ ഗ്രേറ്റ് പ്രൊഡ്യൂസേഴ്സ് വരെയുണ്ട്.
അങ്ങനെ പുതുതലമുറയുടെ അടുത്ത് അധികം കഥ പറയാൻ ഞാൻ പോയിട്ടില്ല, പക്ഷെ കുറച്ച് നാളുകൾക്ക് മുമ്പ്. അതായിരുന്നു കർണൻ സിനിമയ്ക്ക് വേണ്ടിയുള്ള അവസാനത്തെ ശ്രമം. മാളികപ്പുറം ഹിറ്റായപ്പോൾ വിജയരാഘവൻ ഉണ്ണി മുകുന്ദനോട് പറഞ്ഞു എന്റെ കയ്യിൽ ഇങ്ങനൊരു സ്ക്രിപ്റ്റുണ്ടെന്നും നിനക്ക് ചേരുന്നതാണെന്നും. ശേഷം ഉണ്ണി മുകുന്ദൻ എന്നെ വിളിച്ച് ചോദിച്ചു.

അപ്പോൾ ഞാൻ പറഞ്ഞു സമയമുള്ളപ്പോൾ ഉണ്ണി തിരുവനന്തപുരത്തെ വീട്ടിൽ വന്നാൽ സ്ക്രിപ്റ്റ് വായിച്ച് കേൾപ്പിക്കാമെന്ന് ഞാൻ പറഞ്ഞു. കർണ്ണനിലെ ഡയലോഗ് ഡെലിവറിക്ക് അത്ര പ്രാധാന്യമുള്ളതുകൊണ്ട് അത് വായിച്ച് തന്നെ കേൾപ്പിക്കണം. താളത്തിൽ വായിച്ച് കൊടുത്താലെ അതിന്റെ ആ പവർ മനസിലാകൂ. അങ്ങനെ തിരുവനന്തപുരത്ത് വരുമ്പോൾ വിളിക്കാമെന്ന് പറഞ്ഞ് ഉണ്ണി മുകുന്ദൻ വെച്ചു. അങ്ങനെ അയാൾ തിരുവനന്തപുരത്ത് വന്നപ്പോൾ ഞാൻ വിളിച്ചു.
അപ്പോൾ ഉണ്ണി എന്നോട് പറഞ്ഞ വാക്കുകൾ എന്നെ വല്ലാതെയാക്കി, ഞാൻ പ്രമോഷനുമായി ഓടി നടക്കുകയാണ്. വളരെ ബിസിയാണ്. എനിക്ക് ഇപ്പോൾ അങ്ങോട്ട് വരാൻ കഴിയില്ല. അതുകൊണ്ട് ഞാൻ ആളെ അയക്കാം. സ്ക്രിപ്റ്റ് കൊടുത്തയക്കാൻ ആയിരുന്നു ഉണ്ണിയുടെ മറുപടി. എത്ര വലിയ നടനായാലും ആരും എന്നോട് ഇന്നേവരെ അങ്ങനെ പറഞ്ഞിട്ടില്ല. ഉണ്ണിയുടെ മറുപടി കേട്ടപ്പോൾ എനിക്ക് വല്ലാതെയായി. ഒന്നുമില്ലെങ്കിലും 1966 മുതൽ സിനിമയെന്ന് പറഞ്ഞ് ഇറങ്ങി നടന്നൊരാളെന്ന മാന്യതയെങ്കിലും ഇയാൾ കാണിക്കണ്ടേ.
അയാളും ഞാനും ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്. ഫയർമാൻ ആയിരുന്നു സിനിമ. ആ മാന്യത പോലും കാണിക്കാതിരുന്നപ്പോൾ ഞാൻ പറഞ്ഞു ഇത് കൊടുത്തയക്കാനുള്ള സ്ക്രിപ്റ്റ് അല്ല. നിങ്ങൾക്ക് സമയം ഉണ്ടാകുമ്പോൾ വാ അപ്പോഴേക്കും വേറെ ആർക്കും കൊടുത്തിട്ടില്ലെങ്കിൽ നിങ്ങൾക്ക് വായിച്ച് കേൾപ്പിച്ച് തരാമെന്ന്. അതോടെ ഫോൺ കട്ട് ചെയ്തു. അയാൾ ഇത് ചെയ്തിരുന്നുവെങ്കിൽ എവിടെ എത്തിയേനെ,
അതുപോലെ ഇവരൊക്കെ മമ്മൂട്ടിയെ കണ്ടു പഠിക്കണം, ഒരു കഥാപാത്രമുണ്ടെന്ന് അറിഞ്ഞാൽ അദ്ദേഹം പാഞ്ഞ് പിടിക്കും. മമ്മൂട്ടിയുടെ പാഷൻ ലെവലേശം അണഞ്ഞുപോയിട്ടില്ല. ആ ട്രെന്റൊന്നും ഇവരിൽ ഞാൻ കാണുന്നില്ല എന്നും അദ്ദേഹം പറയുന്നു.
Leave a Reply