
ജഗതിയുടെ കൊച്ചുമകൻ ! സ്നേഹവും കൊണ്ട് അവൻ ഞങ്ങളെ വേറെ ലോകത്തിലെത്തിച്ചു ! സന്തോഷം അറിയിച്ച് ശ്രീലക്ഷ്മി ശ്രീകുമാർ !
മലയാള സിനിമയിലെ താര രാജാവായ ജഗതി ശ്രീകുമാറിനെ മറക്കാൻ ആർക്കും കഴിയില്ല. അദ്ദേഹം മലയാള സിനിമയിൽ നിന്നും അകന്ന് നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടിമ്പോഴും ഇപ്പോഴും അദ്ദേഹം മലയാളി പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുകയാണ്. ഒരു സിനിമയെ വെല്ലുന്ന വ്യക്തി ജീവിതമാണ് അദ്ദേഹത്തിന്റേത്. ആദ്യം മല്ലിക സുകുമാരനുമായി പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിക്കുകയും ശേഷം ആ ബന്ധം അവസാനിച്ച ശേഷം മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ ഒരു സമയത്ത് ജഗതിക്ക് മറ്റൊരു മകൾ കൂടി ഉണ്ടെന്ന വാർത്ത പുറം ലോകം അറിയുക ആയിരുന്നു.
ശ്രീലക്ഷ്മി ശ്രീകുമാർ ശേഷം സമൂഹ മാധ്യമങ്ങളിൽ കൂടി ഏറെ ശ്രദ്ധ നേടുകയും, നടിയും അവതാരകയുമായി രംഗത്ത് എത്തിയെങ്കിലും ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ യിൽ മത്സരാർഥിയായി എത്തിയതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ചെറുപ്പത്തിലെ ക്ലാസിക്കൽ നൃത്തം അഭ്യസിച്ചിരുന്ന ശ്രീലക്ഷ്മി നല്ലൊരു നർത്തകി കൂടിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള ശ്രീലക്ഷ്മി ഡബ്ബ്സ്മാഷ് വീഡിയോസും ടിക് ടോക് വീഡിയോസുമെല്ലാം പങ്കുവെക്കാറുണ്ട്. ശ്രീലക്ഷ്മിയുടെ വിവാഹം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ സുഹൃത്ത് ജിജിൻ ജഹാംഗീറാണ് ശ്രീലക്ഷ്മിയെ വിവാഹം കഴിച്ചത്.

വിവാഹ ശേഷം ഇരുവരും വിദേശത്താണ് താമസം. റേഡിയോ ജോക്കിയായി ശ്രീലക്ഷ്മി ഇപ്പോൾ അവിടെ ജോലിയും ചെയ്യുന്നുണ്ട്. കഴിഞ്ഞവർമാണ് ഇരുവരുടെയും ജീവിതത്തിലേക്ക് ‘അർഹം’ കടന്നു വന്നത്. ഇപ്പോൾ മകന്റെ ഒന്നാം പിറന്നാളിന്റെ സന്തോഷത്തിലാണ് ശ്രീലക്ഷ്മി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് മകന്റെ പിറന്നാൾ സന്തോഷം ശ്രീ പങ്കുവച്ചത്. എന്റെ ഏറ്റവും വലിയ അനുഗ്രഹം എന്റെ അർഹം . അവന്റെ ആദ്യ പിറന്നാൾ ദിനം വന്നെത്തിയിരിക്കുന്നു. ഞങൾ അത് ആഘോഷിക്കുകയാണ്. അവൻ വന്നശേഷമുള്ള ഈ ഒരു വർഷകാലം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷവും സ്നേഹവും നിറഞ്ഞ വർഷമായിരുന്നു.
എന്റെ ജീവിതത്തിൽ ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ നിമിഷങ്ങൾ സമ്മാനിച്ച വർഷം., അതിന് ഞങ്ങൾ നിന്നോട് കടപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ പിഞ്ചോമന.. അർഹമിന് നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും അനുഗ്രഹങ്ങളും ഇനിയും വേണം. ശ്രീ സോഷ്യൽ മീഡിയയിൽ പങ്കിട്ട പോസ്റ്റിലൂടെ കുറിച്ചു.. ജഗതിയുടെ കൊച്ചുമകന് എല്ലാ അനുഗ്രങ്ങളും എന്നാണ് ആരാധകർ കുറിച്ചത്..
Leave a Reply