
ശ്രീനാഥുമായുള്ള ജീവിതത്തിൽ എനിക്ക് ഇപ്പോഴും പൊരുത്തപ്പെടാൻ കഴിയാത്ത ആ രണ്ടു കാര്യങ്ങൾ ഇത് തന്നെയാണ്, ഭാര്യ റീത്തുവിന്റെ വാക്കുകൾ !
ഇന്ന് മലയാള സിനിമയിൽ ഏറെ കഴിവുളള യുവ നടന്മാരിൽ ഒരാളാണ് ശ്രീനാഥ് ഭാസി. എന്നാൽ നടനെ വിടാതെ പിന്തുടരുന്ന ലഹരി ആരോപങ്ങളും കേസുകളും നടന്റെ കരിയറിനെ കാര്യമായി ബാധിക്കുന്നുണ്ട്. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസി എക്സൈസ് ഓഫീസിൽ ഹാജരായിട്ടുണ്ട്. ഇപ്പോഴതാ ശ്രീനാഥിനെ കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ ഇതിനുമുമ്പ് പറഞ്ഞിരുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. റീത്തുവിനെ കുറിച്ച് ശ്രീനാഥിന്റെ വാക്കുകൾ, 10 വര്‍ഷമായി അടുത്ത സുഹൃത്തുക്കളായിരുന്നു ഞങ്ങൾ. ശ്രീനാഥ് വിജെ ആയി ജോലി ചെയ്തിരുന്ന കാലത്ത് ഞാന്‍ അവതരിപ്പിച്ചിരുന്ന പല പരിപാടികളുടേയും പ്രൊഡ്യൂസര്‍ റീത്തുവായിരുന്നു.
ഞങ്ങൾ തമ്മിൽ അങ്ങനെ പറയത്തക്ക വലിയ പ്രണയം ഒന്നുമായിരുന്നില്ല, പക്ഷെ ഒരുമിച്ച് ഉള്ളപ്പോൾ ഒരുപാട് സന്തോഷം തോന്നിയിരുന്നു. അങ്ങനെ ഒന്നിച്ച് ജീവിച്ചാലോ എന്നാലോചിച്ച സമയത്താണ് വീട്ടുകാരോട് അതേക്കുറിച്ച് പറഞ്ഞത്. തിരുവനന്തപുരംകാരിയാണ് റീത്തു. വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുകളൊന്നുമുണ്ടായിരുന്നില്ല. അങ്ങനെയാണ് ഞങ്ങളുടെ വിവാഹം നടന്നത്. 2016ലായിരുന്നു വിവാഹമെന്നായിരുന്നു ശ്രീനാഥ് പറഞ്ഞത്.

ശ്രീനാഥിനെ കുറിച്ച് റീത്തു പറയുന്നത് ഇങ്ങനെ, റിയൽ ലൈഫിൽ ശ്രീനാഥ് ഒരു പാവമാണ്. വളരെ സപ്പോർട്ടീവാണ്, കൂളാണ്, പക്ഷെ അദ്ദേഹത്തിൽ തനിക്ക് ഇഷ്ടപെടാത്ത രണ്ടു സ്വഭാവം, ഒന്ന് ആരു വിളിച്ചാലും ഫോണെടുക്കില്ല, അതൊരു പ്രശ്‌നമാണ്. അതേപോലെ തന്നെ ബീഫ് എത്ര കിട്ടിയാലും കഴിക്കുകയും ചെയ്യും. ഇത് മാത്രമേ തനിക്ക് ശ്രീയില്‍ നെഗറ്റീവായി തോന്നിയിട്ടുള്ളൂവെന്നായിരുന്നു റീത്തു പറഞ്ഞത്. അനിയന് സ്വന്തമായി ബാൻഡ് ഉണ്ടെന്നും പുറത്തൊക്കെ ഷോ നടത്താറുണ്ടെന്നും ശ്രീനാഥ് പറഞ്ഞിരുന്നു.
അതുപോലെ സിനിമ സെറ്റിൽ തന്നെ കുറിച്ചുള്ള ആരോപണങ്ങളോടും ശ്രീനാഥ് പ്രതികരിച്ചിരുന്നു,. എനിക്കുനേരെ വരുന്ന പ്രശ്നങ്ങൾ സത്യത്തിൽ എനിക്ക് പ്ലാൻഡ് അറ്റാക്ക് പോലെ തോന്നാറുണ്ട്. ഞാൻ നേരത്തെ വരാറില്ലേ എന്നൊക്കെ അമലേട്ടനോട് ഒക്കെ ചോദിച്ചു നോക്കു. ഞാൻ നേരത്തെ സെറ്റിൽ എത്തുന്ന ആളല്ലെങ്കിൽ എനിക്ക് പടങ്ങൾ ഉണ്ടാവില്ലായിരുന്നു. ഞാൻ ഒരു പടം ചെയ്യുന്നത് നിർമ്മാതാക്കളെ ബുദ്ധിമുട്ടിക്കാനോ ഒന്നുമല്ല. ഞാൻ എല്ലാ കാര്യങ്ങളും ശരിയായ രീതിയിൽ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ അവൻ അങ്ങനെയാണ് എന്ന രീതിയിൽ ഒക്കെ ഓരോന്ന് പറയുമ്പോൾ വേദനിക്കുന്നുണ്ട്. സിനിമ ഇല്ലങ്കിൽ ഞാൻ വല്ല വാർക്കപ്പണിക്കും പോകുമെന്നും ശ്രീനാഥ് പറഞ്ഞിരുന്നു.
Leave a Reply