
‘അ,സൂ,യ രോ,ഗം താങ്കളെ പി,ടി,കൂടിയിരിക്കുന്നു ! മഹാനടനായ മമ്മൂട്ടിയെ നിങ്ങൾ ക,ളി,യാ,ക്കു,ന്ന,തെ,ന്തി,ന്’ ! മറുപടിയുമായി ശ്രീനിവാസൻ !
മലയാളികളുടെ പ്രിയങ്കരനായ ആളാണ് നടൻ ശ്രീനിവാസൻ അദ്ദേഹം ഒരുപാട് സിനിമകൾ മലയാള സിനിമ ലോകത്തിന് വേണ്ടി സംഭാവന ചെയ്തിട്ടുണ്ട്. നടനായും സംവിധയകനായും തിരക്കഥാകൃത്തായും അങ്ങനെ കൈവെക്കാത്ത മേഖലകൾ കുറവാണ്. പല കാര്യങ്ങളും തുറന്ന് പറയുന്നത് അദ്ദേഹത്തിന്റെ ഒരു പ്രകൃതമായിരുന്നു. എന്നാൽ അദ്ദേഹം നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. കൈരളിയ്ക്ക് നല്കിയ അഭിമുഖത്തിലൂടെയായിരുന്നു ശ്രീനിവാസന് ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. പിന്നാലെ ആരാധകര്‍ എഴുതിയ കത്തുകളിലെ ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കിയിരുന്നു. മമ്മൂട്ടിയെ പലപ്പോഴും ശ്രീനിവാസന് കളിയാക്കുകയാണെന്ന ആരാധകന്റെ പരാതിയ്ക്ക് രസകരമായ മറുപടിയാണ് താരം നല്‍കിയത്.
ആ ചോദ്യം ഇങ്ങനെ ആയിരുന്നു, ‘മഹാ നടനും മലയാള സിനിമയുടെ അഭിമാനവുമായ മമ്മൂട്ടിയെ താങ്കളുടെ പരിപാടിയില്‍ പലപ്പോഴും കളിയാക്കുന്നതായി കാണുന്നു. ഇതൊക്കെ ഒരു വലിയ ആളിനെ ആക്ഷേപിച്ച് അത് വഴി പ്രശസ്തനാകാനുള്ള പരിപാടിയാണോ, അല്ലെങ്കില്‍ അസൂയ എന്ന രോഗം താങ്കളെ പിടി കൂടിയിരിക്കുന്നു എന്ന് പറയുന്നതല്ലേ ശരി, എന്നായിരുന്നു ശ്രീനിവാസനോട് മമ്മൂട്ടിയുടെ ഒരു ആരാധകന് ചോദിച്ചത്. ഈ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു. നിങ്ങളുടെ വികാരം ഞാൻ മനസിലാക്കുന്നു.
ബഹുമാനപെട്ട മമ്മൂട്ടി ചെയർമാൻ ആയിട്ടുള്ള ഈ ചാനലിൽ എനിക്ക് അദ്ദേഹത്തെ ഇഷ്ടംപോലെ കളിയാക്കാൻ സാധിക്കും എന്നാണോ നിങ്ങളുടെ വിചാരം. ഞാൻ ഇന്ന് മമ്മൂട്ടിയെ പറ്റി ഇതുപോലെയുള്ള കാര്യങ്ങള്‍ പറയാന്‍ പോവുകയാണെന്ന് ഞാന്‍ അദ്ദേഹത്തോട് തന്നെ പറയാറുണ്ട്. മമ്മൂട്ടിയുടെ സ്പോര്‍ട്സ്മാന്‍ സ്പീരിറ്റിനെ കുറിച്ച് നിങ്ങളുടെ വിചാരമെന്താണെന്ന് ശ്രീനിവാസന് തിരിച്ച് ചോദിക്കുന്നു. എന്നെ പോലെയോ നിങ്ങളെ പോലെയോ ചെറിയ മനസുള്ള ഒരാളല്ല അദ്ദേഹം. ഒരു കലാകാരന്റെ ഹൃദയവും അതില്‍ നന്മയുമുണ്ട്. അത് മനസിലാക്കിക്കോ. എന്നായിരുന്നു അദ്ദേഹത്തിന്റെ ആ മറുപടി.

അതുപോലെ ശ്രീനിവാസൻ മോഹൻലാലിനെ കരുതിക്കൂട്ടി അപമാനിക്കാൻ വേണ്ടിയാണ് ഉദയനാണ് താരം, സരോജ് കുമാർ തുടങ്ങിയ ചിത്രങ്ങൾ ചെയ്തത് എന്നൊരു വാർത്ത സജീവായിരുന്നു, സാക്ഷാൽ മോഹൻലാൽ തന്നെ ഇതിനെ കുറിച്ച് പ്രതികരിച്ചിരുന്നു.ലാലിൻറെ വാക്കുകൾ ഇങ്ങനെയായിരുന്നു. ആ സിനിമ തന്നെക്കുറിച്ചുള്ളതല്ല എന്ന് താന്‍ ചിന്തിച്ചാല്‍ പോരെ എന്നാണ് മോഹന്‍ലാല്‍ ചോദിക്കുന്നത്, താനും ശ്രീനിവാസനും തമ്മില്‍ പിണക്കമൊന്നുമില്ലെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. ഉദയനാണ് താരത്തിന് ശേഷം തങ്ങള്‍ക്ക് ഒരുമിച്ച് സിനിമ ചെയ്യാനുള്ള സാഹചര്യം ഇല്ലാതെ പോയതാണ്. പിന്നീട് താന്‍ അദ്ദേഹത്തെ എത്രയോ തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
സരോജ് കുമാര്‍ എന്ന ചിത്രം ശ്രീനിവാസന് എന്നെ മനപൂർവം അപമാനിക്കാന്‍ വേണ്ടി ചെയ്ത സിനിമയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ആ സിനിമക്ക് ശേഷം അതിന്റെ വിവാദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഇന്നിതുവരെ ശ്രീനിവാസനുമായി സംസാരിച്ചിട്ടില്ല. തന്നെ കുറിച്ച് ഒരു സിനിമ ചെയ്തിട്ട് അതിലൂടെ വലിയ ആളാകേണ്ട ആവശ്യം ശ്രീനിവാസനില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ചിത്രം ഇറങ്ങിയതിന് ശേഷവും കുറേ പേര് ഇതിനെ കുറിച്ചെല്ലാം ചോദിച്ചിരുന്നു പക്ഷെ ഇതിന് മറുപടി കൊടുക്കേണ്ട കാര്യമില്ലെന്ന് തോന്നിയിരുന്നു എന്നും മോഹൻലാൽ പറയുന്നു.
Leave a Reply