
ഏത് ചോക്ലേറ്റ് ഹീറോ ഉള്ളപ്പോഴും അതിനേക്കാൾ വാല്യു അന്ന് ശ്രീനിയേട്ടന് ഉണ്ടായിരുന്നു ! ഏറ്റവും സുന്ദരനായ സഹനടൻ ശ്രീനിവാസൻ എന്ന് ഉർവശി ! അദ്ദേഹത്തിന്റെ വാക്കുകളും ശ്രദ്ധ നേടുന്നു !
മലയാളികൾ എക്കാലവും ഏറെ ഇഷ്ടപെടുന്ന താരങ്ങളാണ് തൊണ്ണൂറ് കലാഘട്ടത്തിൽ മലയാള സിനിമ മേഖലയിൽ തിളങ്ങി നിന്ന താരങ്ങൾ, മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേത്രി ആരെന്ന ചോദ്യത്തിന് പുതുതലമുറ പോലും പറയുന്ന പേര് ഉർവശി എന്നാണ്. അതുപോലെ തന്നെ പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയാണ് നടൻ ശ്രീനിവാസനും, ഇവർ ഒന്നിച്ച സിനിമകളെല്ലാം നമുക്ക് മറക്കാൻ കഴിയാത്തവയാണ്. തലയണമന്ത്രം, പൊൻമുട്ടയിടുന്ന താറാവ് എന്നീ സിനിമകൾ ഇതിനുദാഹരണമാണ്.
ശ്രീനിവാസൻ ഈ അടുത്തിടെ മോഹൻലാൽ മമ്മൂട്ടി എന്നീ താരങ്ങൾക്ക് എതിരെ വലിയ വിമർശനവുമായി രംഗത്ത് വന്നിരുന്നു, എന്നാൽ അദ്ദേഹത്തിന് ഉർവശിയെ കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളു, അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പല താരങ്ങളെയും വിമർശിച്ച് സംസാരിച്ചെങ്കിലും ഉർവശിയെക്കുറിച്ച് നല്ല ഓർമകളാണ് നടൻ പങ്കുവെച്ചത്. ഒപ്പം അഭിനയിച്ചതിൽ ഇഷ്ടപ്പെട്ട നായിക ആരെന്ന ചോദ്യത്തിന് ഉർവശിയെന്നാണ് ശ്രീനിവാസൻ നൽകിയ മറുപടി.

എന്നാൽ ഇതിന് മുമ്പ് ഉർവശിയും സമാനമായ രീതിയിൽ ശ്രീനിവാസനെ കുറിച്ച് പറഞ്ഞിരുന്നു, മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി, ജഗദീഷ് എന്നിവരിൽ ഏറ്റവും സുന്ദരനായ നായകൻ ആരെന്നായിരുന്നു ഉർവശിയോട് അവതാരകയായിരുന്ന റിമി ടോമി ചോദിച്ചത്. എന്തുകൊണ്ടാണ് ശ്രീനിവാസനെ വിട്ടു കളഞ്ഞതെന്ന് ഉർവശി അന്ന് തിരിച്ച് ചോദിച്ചു. ഏറ്റവും സുന്ദരനായ നായകൻ ശ്രീനിയേട്ടനാണെന്ന് പറഞ്ഞപ്പോൾ റിമി ടോമി ചിരിച്ചു.
എന്നാൽ ഉർവശി അപ്പോഴും തന്റെ അഭിപ്രായത്തിൽ ഉറച്ചുനിന്നു, എന്താണ് ചിരിക്കുന്നത് ഞാൻ പറഞ്ഞത് സത്യമാണ്, എന്ന് പറയുമ്പോൾ റിമിയും അതെ അതെ എന്ന് സമ്മതിക്കുന്നുണ്ട്. ഏത് ചോക്ലേറ്റ് ഹീറോ ഉള്ളപ്പോഴും അതിനേക്കാൾ വാല്യു ശ്രീനിയേട്ടനുണ്ടായിരുന്നു. എല്ലാ വലിയ നായികമാർക്കൊപ്പവും അഭിനയിച്ചു. ഇപ്പോഴും ഏത് ക്യാരക്ടറാണെങ്കിലും ശ്രീനിയേട്ടൻ ഓക്കെയാണ്. ഒരു തരിമ്പ് പോലും നമുക്ക് വെറിപ്പില്ലെന്നും ഉർവശി അന്ന് പറഞ്ഞിരുന്നു.
Leave a Reply