
ഞാൻ അങ്ങനെ ആരെ കുറിച്ചും പുകഴ്ത്തി പറയാത്ത ആളാണ്, പക്ഷെ മമ്മൂട്ടിയോട് ഞാൻ പറഞ്ഞു താൻ ഒരു ഭാഗ്യവാൻ ആണെന്ന് ! കാരണം ഇതാണ് ! ശ്രീനിവാസൻ !
മലയാള സിനിമക്ക് പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയാണ് ശ്രീനിവാസൻ. നടനായും സംവിധയകനായും തിരക്കഥാകൃത്തായും അങ്ങനെ കൈവെക്കാത്ത മേഖലകൾ കുറവാണ്. ആരോഗ്യപരമായ ചില പ്രശ്നങ്ങൾ സമീപകാലത്ത് അദ്ദേഹം നേരിട്ടിരുന്നു എങ്കിലും ഇപ്പോൾ വീണ്ടും പഴയ ആരോഗ്യം വീണ്ടെടുത്ത് സിനിമ രംഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ്. അതുപോലെ തന്നെ പല കാര്യങ്ങളും തുറന്ന് പറയുന്നത് അദ്ദേഹത്തിന്റെ ഒരു പ്രകൃതമായിരുന്നു. എന്നാൽ അദ്ദേഹം നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സിനിമയില്‍ അഭിനയിച്ചതിന് തനിക്ക് ആദ്യമായി ഒരു ചെക്ക് നല്‍കുന്നത് മമ്മൂട്ടിയാണെന്ന് ശ്രീനിവാസൻ വെളിപ്പെടുത്തിയിരുന്നു. മേള എന്ന ചിത്രത്തിലായിരുന്നു അത്.
മമ്മൂട്ടിക്ക് അയാളുടെ മക്കളെ രണ്ടുപേരെയും വലിയ ഇഷ്ടമാണ്. ഒരിക്കൽ ഞാൻ അവരെ പറ്റി സംസാരിച്ചപ്പോള്‍ സിനിമയില്‍ പോലും കാണാത്ത മുഖഭാവങ്ങള്‍ അദ്ദേഹത്തില്‍ കണ്ടെന്നും ശ്രീനിവാസൻ പറയുന്നു. ബിഹൈൻഡ്വുഡ്സ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്കുകൾ ഇങ്ങനെ, നിങ്ങള്‍ ശരിക്കും ഭാഗ്യവാനാണ് എന്ന് ഞാൻ മമ്മൂക്കയോട് പറഞ്ഞു. ഞാൻ അങ്ങനെ പുള്ളിയെ പ്രശംസിക്കാറൊന്നുമില്ല. അതുകൊണ്ട് നെറ്റിയില്‍ കുടിയൊക്കെ ലൈറ്റ് കത്തുന്ന പോലൊരു ഒരു തെളിച്ചും വന്നു.
അയാളെ ഞാൻ ഭാഗ്യവാൻ എന്ന് വിളിക്കാനുള്ള കാരണമെന്താണെന്ന രീതിയിൽ മമ്മൂട്ടി എന്നെ ഒന്ന് നോക്കി. മറ്റൊന്നുമല്ല. നിങ്ങളുടെ രണ്ട് മക്കളും നിങ്ങളെ പോലെ ആയില്ലല്ലോ എന്ന് ഞാൻ പറഞ്ഞു. പുള്ളിടെ മുഖത്ത് 37 വികാരങ്ങള്‍ അപ്പോള്‍ വന്നു, അത് സിനിമയിലൊന്നും കണ്ടിട്ടില്ല, പിന്നീടും അത് ഞാൻ കണ്ടിട്ടില്ല എന്നും ഏറെ രസകരമായി ശ്രീനിവാസൻ പറയുന്നു. അതുപോലെ ഇതിന് മുമ്പ് കൈരളിക്ക് നൽകിയ ഒരു അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞിരുന്നത് ഇങ്ങനെ..

അവതാരകന്റെ ചോദ്യം ഇങ്ങനെ ആയിരുന്നു, മഹാ നടനും മലയാള സിനിമയുടെ അഭിമാനവുമായ മമ്മൂട്ടിയെ താങ്കളുടെ പരിപാടിയില്‍ പലപ്പോഴും കളിയാക്കുന്നതായി കാണുന്നു. ഇതൊക്കെ ഒരു വലിയ ആളിനെ ആക്ഷേപിച്ച് അത് വഴി പ്രശസ്തനാകാനുള്ള പരിപാടിയാണോ, അല്ലെങ്കില്‍ അസൂയ എന്ന രോഗം താങ്കളെ പിടി കൂടിയിരിക്കുന്നു എന്ന് പറയുന്നതല്ലേ ശരി, എന്നായിരുന്നു ശ്രീനിവാസനോട് മമ്മൂട്ടിയുടെ ഒരു ആരാധകന് ചോദിച്ചത്. ഈ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു. നിങ്ങളുടെ വികാരം ഞാൻ മനസിലാക്കുന്നു.
ഞാൻ അദ്ദേഹത്തെ കുറിച്ച് എനിക്ക് ഇഷ്ടമുള്ള കാര്യം പറയും, മമ്മൂട്ടിയുടെ സ്പോര്‍ട്സ്മാന്‍ സ്പീരിറ്റിനെ കുറിച്ച് നിങ്ങളുടെ വിചാരമെന്താണെന്ന് ശ്രീനിവാസന് തിരിച്ച് ചോദിക്കുന്നു. എന്നെ പോലെയോ നിങ്ങളെ പോലെയോ ചെറിയ മനസുള്ള ഒരാളല്ല അദ്ദേഹം. ഒരു കലാകാരന്റെ ഹൃദയവും അതില്‍ നന്മയുമുണ്ട്. അത് മനസിലാക്കിക്കോ. എന്നായിരുന്നു അദ്ദേഹത്തിന്റെ ആ മറുപടി.
Leave a Reply