ജനാധിപത്യം എന്നല്ല തെ,മ്മാ,ടി,പ,ത്യം എന്നാണ് ഞാന്‍ ഇതിനെ വിളിക്കുക ! രാഷ്ട്രീയക്കാര്‍ക്കെതിരെ തുറന്നടിച്ച് ശ്രീനിവാസൻ ! വാക്കുകൾക്ക് കൈയ്യടി !

മലയാള സിനിമയുടെ എക്കാലത്തെയും പ്രിയങ്കരനായ ആളാണ് നടൻ ശ്രീനിവാസൻ. ഒരു നടൻ എന്നതിലുപരി അദ്ദേഹം പൊതുകാര്യങ്ങളിൽ മുഖം നോക്കാതെ തന്റെ അഭിപ്രായങ്ങൾ ശ്കതമായി തുറന്ന് പറയാറുള്ള ആളുകൂടിയാണ്. ശ്രീനിവാസൻ. അടുത്തിടെ ആരോഗ്യപരമായി  ഏറെ പ്രശ്നങ്ങൾ നേരിട്ടിരുന്നു എങ്കിലും ഇപ്പോൾ അദ്ദേഹം ആ അവസ്ഥയിൽ നിന്നെല്ലാം മുക്തനായി വീണ്ടും പഴയ ജീവിതത്തിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹം പൂർണ്ണമായും അദ്ദേഹം  പഴയ സ്ഥിതിയിലേക്ക് എത്തി എന്നതിന്റെ തെളിവാണ് ഇന്ന് വൈറലാകുന്ന വീഡിയോ എന്നാണ് ആരാധകൻ പറയുന്നത്.

ശ്രീനാഥ് ഭാസിയുടെ ഏറ്റവും പുതിയ ക്യാംപസ് ചിത്രമായ  ‘ലവ്ഫുള്ളി യുവേഴ്‌സ് വേദ’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെയാണ് കേളത്തിലെ രാഷ്ട്രീയക്കാര്‍ക്കെതിരെ തുറന്നടിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളന്മാരെ ഒരു ചുക്കും ചെയ്യാന്‍ പറ്റാത്ത വ്യവസ്ഥിതിയാണ് ഇവിടെ. താനിതിനെ ജനാധിപത്യം എന്നല്ല പറയുക മറിച്ച് തെമ്മാടിപത്യം എന്നാണ് ശ്രീനിവാസന്‍ പറയുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.. സത്യത്തിൽ ഇത് ഇവിടെ പറയേണ്ട കാര്യമാണോ എന്ന് അറിയില്ല എങ്കിലും മനസില്‍ വീര്‍പ്പുമുട്ടി കിടക്കുന്ന കുറച്ചു കാര്യങ്ങള്‍ ഒരു മൈക് കിട്ടിയപ്പോള്‍ പറയാന്‍ ആഗ്രഹം തോന്നി. അത് ഞാൻ പറയുകയാണ്.. പ്രധാനമായിട്ട് നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടിനെക്കുറിച്ചാണ്. ഒരു നരകത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഡെമോക്രസി ആണ് എന്നൊക്കെയാണ് പറയുന്നത്, ജനാധിപത്യം. അതായത് 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രീസിലാണത്രെ ആദ്യം ജനാധിപത്യത്തിന്റെ ഒരു മോഡല്‍ ഉണ്ടായത്.

അന്ന് അത് തത്വചിന്തകനായിരുന്ന സോക്രട്ടീസ് അദ്ദേഹത്തിന്റെ അനുഭവത്തില്‍ നിന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു, ‘കഴിവുള്ളവരെയാണ് ഭരിക്കാന്‍ വേണ്ടി ജനങ്ങള്‍ തിരഞ്ഞെടുക്കുന്നത് എന്നാണ്’. ഈ കഴിവുള്ളവരെ തിരഞ്ഞെടുക്കാനുള്ള കഴിവ് വോട്ട് ചെയ്യുന്നവര്‍ക്ക് ഉണ്ടാകണം അതാണ് നമ്മുടെ ജനാധിപത്യത്തിന്റെ പ്രശ്‌നം എന്ന് അന്നത്തെ കാലത്ത് അദ്ദേഹം പറഞ്ഞു. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഡെമോക്രസി കണ്ടുപിടിച്ചവനെ തൂ,ക്കി,ക്കൊ,ന്നി,ട്ട് അയാള്‍ ആ,ത്മ,ഹ,ത്യാ ചെയ്യുമായിരുന്നു.

കാരണം ഇപ്പോഴത്തെ നമ്മുടെ ഈ രാഷ്ട്രീയത്തിലെ പെരും കള്ളന്മാര്‍ക്ക് അവര്‍ ച,ത്ത് കു,ഴി,യിലേക്ക് പോകുന്നതുവരെ അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യം എന്ന് പറയുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ക,ള്ള,ന്മാ,രെ ഒരു ചുക്കും ചെയ്യാന്‍ പറ്റാത്ത വ്യവസ്ഥിതിയാണ് ഇവിടെ. ഞാനിതിനെ ജനാധിപത്യം എന്നല്ല പറയുക മറിച്ച് ,തെമ്മാടിപത്യം, എന്നാണ് പറയാൻ ആഗ്രഹിക്കുന്നത്. വളരെ ദയനീയമായ ഒരു ചുറ്റുപാടിലാണ് നമ്മള്‍ ജീവിക്കുന്നത്. ഒരു കഴിവുമില്ലാത്ത ക,ള്ള,ന്മാ,രായ കുറച്ച് ആള്‍ക്കാര്‍ രാഷ്ട്രീയത്തില്‍ ഇങ്ങനെ വന്നുകൊണ്ടേയിരുന്നു. അവര്‍ കട്ട് മുടിച്ച് നമ്മളെയും നാടിനെയും നശിപ്പിക്കും. ഈ ദുരിതം എന്നെങ്കിലും മാറുമോ എന്ന ആഗ്രഹത്തോടുകൂടി കഴിയാം എന്നല്ലാതെ ഒരു പ്രതീക്ഷയും നമുക്കില്ല. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയെ പ്രത്യേകമായി എടുത്തു പറയുകയല്ല എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കണക്കാണ് എന്നും അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *