
ഞാന്‍ ജ,യി,ലില്‍ കഴിഞ്ഞിരുന്ന സമയത്ത് എന്റെ ഭാര്യ 27 ദിവസം അടുക്കളയിലാണ് കിടന്നുറങ്ങിയത് ! ഭാര്യയെ കുറിച്ച് ശ്രീശാന്ത് പറയുന്നു !
മലയാളികൾക്ക് അഭിമാനമായി മാറിയ ആളായിരുന്നു ശ്രീശാന്ത്. ഒരു ക്രിക്കറ്റർ എന്നതിലുപരി അദ്ദേഹം ഒരു നടനും ഒപ്പം ഡാൻസറുമാണ്. അതുപോലെ തന്നെ കരിയറിലെ വ്യക്തി ജീവിതത്തിലും ഏറെ പ്രതിസന്ധികളെ അതിജീവിച്ച ആളുകൂടിയാണ് ശ്രീശാന്ത്. അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം നമ്മൾ കണ്ടതാണ്. ഇപ്പോൾ അഭിനയ രംഗത്തും അതുപോലെ ഗായകനായും, ഡാൻസറായും ടെലിവിഷൻ രംഗത്ത് നിറസാന്നിധ്യമാണ് ശ്രീശാന്ത്. ഇതിനോടകം ബോളിവുഡ് സിനിമയിലും താരമായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് അദ്ദേഹം തന്നെ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
എന്റെ വിവാഹം നടക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ നിർണ്ണായക ഘട്ടത്തിലാണ്, ഭാര്യ ഭുവനേശ്വരി. ഈ ജന്മത്തിൽ എനിക്ക് കിട്ടിയ ഭാഗ്യം. ഭഗവാൻ അനുഗ്രഹിച്ച പുണ്യം. രാജസ്ഥാനിലെ ഒരു രാജകീയ കുടുംബത്തിലെ അംഗമാണ് അവൾ. സ്റ്റേഡിയത്തിൽ വെച്ചാണ് ആദ്യം കാണുന്നത്. ശേഷം പരസ്പരം പരിചയപെട്ടു, സംസാരം തുടങ്ങി, അങ്ങനെ എനിക്ക് ഒരു പരിക്ക് പറ്റി ആകെ മോശം അവസ്ഥയിൽ ഇരിക്കുമ്പോഴാണ് അവളുടെ അമ്മ എന്നെ ആദ്യമായി വിളിക്കുന്നത്.
ഞാൻ അമ്മയോട് പറഞ്ഞു, ഞാനൊരു ക്രിക്കറ്ററല്ല ഇപ്പോള്‍ വീല്‍ചെയറിലാണ്, ഇനി കളിക്കാന്‍ പറ്റുമോയെന്നറിയില്ലെന്ന് പറഞ്ഞിരുന്നു. ക്രിക്കറ്റര്‍ ശ്രീശാന്തിനെയല്ല മശ്രീശാന്ത് എന്ന വ്യക്തിയെ ആണ് എന്റെ മകൾ ഇഷ്ടപെട്ടത് എന്ന് കേട്ടപ്പോള്‍ എനിക്കൊരുപാട് സന്തോഷമായി. അതുപോലെ എന്റെ ഭാര്യാ പിതാവ് എന്നെ ആദ്യമായി കാണുന്നത് കോടതി വരാന്തയിൽ വെച്ചാണ്.

ആ ഒരു കൂടിക്കാഴ്ച ഒരിക്കലും മറക്കില്ല, അദ്ദേഹം എന്നെ കണ്ട ശേഷം അടുത്തേക്ക് വന്ന് തോളിൽ തട്ടിയിട്ട് പറഞ്ഞു, ഇതൊന്നും ‘കാര്യമാക്കേണ്ട വിട്ടേക്ക്’. ഞങ്ങൾ എല്ലാവരും ഒപ്പമുണ്ട് എന്ന് പപറയുക ആയിരുന്നു. മധ്യാമങ്ങൾ എല്ലാം എന്നെ എടുത്തിട്ട് അലക്കുകയായിരുന്നു. ആ സമയത്താണ് വിവാഹം ഉറപ്പിക്കുന്നത്.
ഞാന്‍ ജ,യി,ലി,ല്‍ കഴിഞ്ഞിരുന്ന സമയത്ത് എന്റെ ഭാര്യ 27 ദിവസം അടുക്കളയിലാണ് കിടന്നുറങ്ങിയത്. ആഹാരം പോലും അതുപോലെയാണ് കഴിച്ചത്. ഇങ്ങനെ ഒക്കെ വേറെ ആരെങ്കിലും ചെയ്യുമോന്ന് എനിക്കറിയില്ല, ജീവിക്കണം എന്ന് തോന്നിപ്പിച്ച സാഹചര്യങ്ങൾ ആയിരുന്നു അതെല്ലാം, ശേഷം എന്റെ സിനിമ അരങ്ങേറ്റവും ഡാൻസ് പരിപാടികളൂം എല്ലാം അവളാണ് എനിക്ക് നേടി തന്നത് എന്നും അദ്ദേഹം പറയുന്നു.
Leave a Reply