
സ്റ്റാർ മാജിക്കിലൂടെ പ്രിയങ്കരിയായ ശ്രീവിദ്യ വിവാഹിതയായി ! ആശംസകളുമായി ആരാധകർ !
ഇന്ന് ഏറ്റവും അധികം ജനശ്രദ്ധ ആകർഷിച്ച പരിപാടിയാണ് സ്റ്റാർ മാജിക്. ആ പരിപാടിയിൽ കൂടി ഒരുപാട് താരങ്ങൾ ഇന്ന് പ്രേക്ഷകരുടെ പ്രിയങ്കരരായി മാറി കഴിഞ്ഞു. അത്തരത്തിൽ ഏവരുടെയും ഇഷ്ട താരമാണ് ശ്രീവിദ്യ നായർ. ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ശ്രീവിദ്യ ചുവട് വയ്ക്കുന്നത്. പിന്നീട് പല ചിത്രങ്ങളിലും തിളങ്ങിയിട്ടുണ്ട് എങ്കിലും ആദ്യം ആയി ശ്രീവിദ്യ വൈറൽ ആകുന്നത്, ഒരു പ്രാങ്ക് വീഡിയോയിലൂടെയാണ്.പിന്നീട് പല തവണ പ്രാങ്കിൽ പെട്ട ശ്രീവിദ്യ ഇപ്പോൾ സ്റ്റാർ മാജിക് വേദിയിൽ കൂടിയാണ് കൂടുതൽ പ്രിയങ്കരിയായത്.
ഇപ്പോൾ ശ്രീവിദ്യയുടെ വിവാഹം കഴിഞ്ഞു എന്ന വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, തനറെ സോഷ്യൽ മീഡിയ പേജിലൂടെ താരം തന്നെയാണ് ഈ കാര്യം ഏവരെയും അറിയിച്ചിരിക്കുന്നത്. വരൻ ആരാണെന്ന് അറിഞ്ഞവർ ഞെട്ടി, അത് വേറെ ആരുമല്ല നമ്മുടെ പ്രിയങ്കരനായ അവതാരകൻ ജീവ. എന്നാൽ ഇതിലെ ഏറെ രസകരമായ കാര്യം ഇതൊരു മേക്കോവറിന് വേണ്ടിയുള്ള ഫോട്ടോ ഷൂട്ടിന്റെ ഭാഗമായിട്ടാണ് എന്നതാണ്.
ശ്രീവിദ്യ അടുത്തിടെ ഒരു യുട്യൂബ് ചാനൽ തുടങ്ങിയിരുന്നു. അതിൽ കൂടി ഒരു വ്ലോഗ് ആയിട്ടാണ് താരം ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ട് വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. വീഡിയോക്ക് താഴെ നിരവധി പേർ വിവാഹത്തിന് ക്ഷണിക്കാഞ്ഞതിന് പരാതി പറയുന്നവരും ഉണ്ട്. കൂടാതെ ആശംസകൾ അറിയിക്കുന്നവരും കുറവല്ല.
രസകരമായ സംസാര ശൈലിയും, കൊച്ചു കുട്ടികളുടെ സ്വഭാവ സവിശേഷതയും ശ്രീവിദ്യയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നു. കാസര്‍കോട് പെരുമ്പള സ്വദേശിയാണ് ശ്രീവിദ്യ. കലോത്സവവേദികളിലും കേരളോത്സവ വേദികളിലും സ്ഥിര സാനിധ്യം ആയിരുന്ന ശ്രീവിദ്യക്ക് തനറെ ഭാഗ്യംകൊണ്ട് ഇ മേഖലയിൽ എത്തപെട്ടതാണ് എന്ന് വിശ്വസിക്കാനാണ് ഇഷ്ടം. മഖ്ബൂല്‍ സല്മാന് നായകനായ സിനിമയിലെ അഭിനേതാക്കള്‍ക്കായി നടന്ന ഒരു ഓഡീഷന് സഹായിക്കാനുള്ള സംഘത്തിന്റെ കോഓര്‍ഡിനേറ്ററായി പോയപ്പോഴാണ് അപ്രതീക്ഷിതമായി ശ്രീവിദ്യ അഭിനയരംഗത്തേക്ക് എത്തുന്നത്.

തന്റെ സ്വപ്നമായ ഏവിയേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കിയ താരം ജോലിക്കായി ശ്രമിക്കുന്നതിനിടയിലാണ് വളരെ അപ്രതീക്ഷിതമായി സിനിമയിലേക്ക് എത്തുന്നത്. യാത്രകളെ ഏറെ സ്നേഹിക്കുന്ന ശ്രീവിദ്യക്ക് ലോകം മുഴുവന്‍ പറന്നു നടക്കുകയെന്നതായിരുന്നു ചെറുപ്പം മുതലുള്ള ആഗ്രഹം അതിനു വേണ്ടിയാണു താൻ ഏവിയേഷൻ തെരെഞ്ഞെടുത്തത് എന്ന് പല സമയങ്ങളിലും ശ്രീ വ്യക്തമാക്കിയിട്ടുണ്ട്. അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്നതാണ് ശ്രീവിദ്യയുടെ കുടുംബം.
ശ്രീയുടെ അച്ഛൻ കുഞ്ഞമ്പുനായർ ബഹ്റൈനിലെ ഒരു സ്വകാര്യ കമ്പനിയില്‍ സെയില്‍സ് മാനേജറാണ്. തനറെ ‘അമ്മ തന്നെ ഗർഭിണി ആയിരിക്കുമ്പോൾ വിദേശത്ത് പോയതാണ് ശേഷം തനിക്ക് മൂന്ന് വയസ് ആയതിനു ശേഷമാണ് നാട്ടിൽ വന്നത്, അപ്പോഴാണ് ആദ്യമായി അച്ഛൻ എന്നെ കാണുന്നത്, അതിൽ ഇപ്പോഴും തനിക്ക് ദുഖമുണ്ട്, അച്ഛൻ ഒപ്പം ഇല്ലാത്ത വളർച്ചയുടെ ഘട്ടങ്ങൾ ഓർക്കുമ്പോൾ ഇപ്പോഴും വേദന നൽകുന്നതാണ് എന്നും ശ്രീവിദ്യ തുറന്ന് പറഞ്ഞിരുന്നു.
Leave a Reply