
‘ആരാണ് ഈ ടീച്ചറമ്മ’ ! അവരുടെ പേര് പറഞ്ഞാൽ മതി ! അങ്ങനെ ഒരു അമ്മയില്ല, ഒരമ്മയ്ക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല ! കെ.കെ ശൈലജയ്ക്കെതിരെ ജി. സുധാകരൻ !
കഴിഞ്ഞ മന്ത്രി സഭയിൽ ഏറ്റവും കൂടുതൽ ജനപ്രീതി ഉണ്ടായിരുന്ന മന്ത്രിമാരിൽ ഒരാളായിരുന്നു അന്ന് ആരോഗ്യ മന്ത്രി ആയിരുന്ന കെ കെ ഷൈലജ. ഇപ്പോഴിതാ കെകെ ശൈലജയ്ക്കെതിരെ പരോക്ഷ വിമർശനവുമായി സിപിഎം നേതാവ് ജി സുധാകരൻ എത്തിയിരിക്കുകയാണ്, ഇതിന് മുമ്പ് നവ കേരള സദസിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഷൈലജയെ വിമർശിച്ചിരുന്നു. ആരാണ് ടീച്ചറമ്മയെന്നും അങ്ങനെ ഒരു അമ്മയില്ലെന്നും സുധാകരൻ പറഞ്ഞു. അവരുടെ പേര് പറഞ്ഞാൽ മതിയെന്നും ജി സുധാകരന് പറഞ്ഞു.
ഒരു പ്രത്യേക മന്ത്രി ആവാത്തതിന് വേദനിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസഫ് എം പുതുശേരിയുടെ പുസ്തകത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയും മന്ത്രിമാരെക്കുറിച്ചും പറയുന്ന ഭാഗത്ത് കെ കെ ശൈലജയെ ടീച്ചർ അമ്മ എന്ന് വിശേഷിപ്പിച്ചതിനെതിരെയായിരുന്നു ജി സുധാകരന്റെ പരാമർശം. ജോസഫ് എം പുതുശേരി ടീച്ചറമ്മയെ മന്ത്രിയാക്കില്ലെന്ന് എഴുതിയാണ് എല്ലാത്തിന്റെയും തുടക്കം.

ഇതുകേട്ട അദ്ദേഹം രോഷാകുലനായി പ്രതികരിക്കുകയായിരുന്നു, ഒരമ്മയ്ക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല. അത്യാവശ്യം ലാത്തിയടി ഒക്കെ ചിലപ്പോൾ മന്ത്രിയാകാൻ കൊള്ളേണ്ടി വരുമെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.കഴിവുള്ള ഒരുപാട് പേർ കേരളത്തിൽ മന്ത്രിമാർ ആയിട്ടില്ല. പലരും പല തരത്തിൽ മന്ത്രിമാർ ആകുന്നുണ്ട്. അത്യാവശ്യം ഒരു ലാത്തിയൊക്കെ ദേഹത്ത് കൊള്ളണം. അങ്ങനെയൊക്കെയാണ് മന്ത്രി ആകേണ്ടതെന്നും ജി സുധാകരന് പറഞ്ഞു.
നമുക്ക് കിട്ടുന്ന സ്ഥാനങ്ങൾ അവരുടെ പാർട്ടിയെ ശക്തിപ്പെടുത്താനാകണം. ഏതൊരാളായാലും പ്രസ്ഥാനത്തെ വളർത്താനാകണം. സ്റ്റാലിന്റെ ഗവൺമെന്റ് അഴിമതി ഗവൺമെന്റാണ്. അവരുടെ രണ്ട് മന്ത്രിമാർ ജയിലിലാണ്. കെജ്രിവാൾ ഗവൺമെന്റും ഇങ്ങനെ തന്നെയാണ്. അടുത്തിടെ സർക്കാരിനെ വിമർശിച്ച എം ടി വാസുദേവൻ നായർ പഠിപ്പിക്കാൻ വരണ്ട എന്ന് താൻ പറഞ്ഞിട്ടില്ലെന്നും ആർക്കും പഠിപ്പിക്കാമെന്നും സുധാകരൻ പ്രതികരിച്ചു.
Leave a Reply