ഇക്കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലം കൊണ്ട് നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് ഒന്ന് തിരിഞ്ഞുനോക്കിയാല്‍ മനസ്സിലാകും ! സുജയ പാർവതി !

ഇന്ന് മാധ്യമ രംഗത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ള ആളാണ് സുജയ പാർവതി. ആദ്യം 24 ന്യൂസിൽ ജോലി ചെയ്യുകയായിരുന്ന സുജയെ ചാനൽ പുറത്താക്കുക ആയിരുന്നു. ബി.ജെ.പിയുടെ ട്രേഡ് യൂണിയൻ സംഘടനയായ ബി.എം.എസിന്റെ പരിപാടിയിൽ പങ്കെടുക്കുകയും, ബി.എം.എസ് ആദരിക്കപ്പെടേണ്ട സംഘടനയാണെന്നും മോദിയുടെ ഭരണനേട്ടങ്ങൾ അവഗണിക്കാനാകില്ലെന്നും തുറന്നു പറയുകയും ചെയ്തതോടെയാണ് അത് സുജയുടെ ജോലിയെ ബാധിച്ചത്. ഈ കരണരം കൊണ്ടാണ് അവരെ ചാനൽ സസ്‌പെൻഡ് ചെയ്തത്. എന്നാൽ താൻ പറഞ്ഞ വാക്കുകളിൽ നൂറു ശതമാനവും ഉറച്ച് നിൽക്കുന്നു എന്ന് അപ്പോഴും അവർ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.

ഇപ്പോഴും ബിജെപി നിലപാടുകളെ പിന്തുണക്കുന്ന സുജയെ സംഘി എന്നാണ് സമൂഹ മാധ്യമങ്ങളിൽ വിളിക്കുന്നത്. അന്ന് ആ വേദിയിൽ മോദിജിയെ കുറിച്ച് സുജ പറഞ്ഞത് ഇങ്ങനെ ആയിരുന്നു. ഇക്കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലം കൊണ്ട് നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് ഒന്ന് തിരിഞ്ഞുനോക്കിയാല്‍ മനസ്സിലാകുമെന്നും അതിന് മുമ്പ് രാജ്യത്തിന്റെ അവസ്ഥ എങ്ങനെയായിരുന്നു എന്ന് ചിന്തിക്കണമെന്നും സുജയ പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തില്‍ മാത്രമല്ല, നമ്മുടെയൊക്കെ ജീവിതത്തില്‍ തന്നെ മാറ്റം വരുത്തിയ ഒമ്പത് വര്‍ഷങ്ങളാണ് കടന്നുപോയതെന്നും സുജയ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. നീതിക്കായി തീ ആവുക വനിതാ ദിനാശംസകള്‍ എന്നായിരുന്നു സുജയയുടെ പ്രസംഗത്തിന്റെ അവസാനം പറഞ്ഞത്.

എന്നാൽ റിപ്പോർട്ടർ ടിവിയിൽ ജോയിൻ ചെയ്ത സുജയ കാവി വസ്ത്രം അണിഞ്ഞുകൊണ്ടായിരുന്നു ആദ്യം ദിവസം റിപോർട്ടറിൽ വാർത്ത വായിക്കാൻ എത്തിയത്. ശേഷം ‘മീറ്റ് ദ എഡിറ്റേഴ്സ്’ എന്ന പരിപാടിയാണ് സുജയ പാർവതിയെ കൂടുതൽ ജനപ്രിയാക്കി മാറ്റിയത്. വിവാദങ്ങൾക്കും സസ്‌പെൻഷനും ഇടയിൽ നിൽക്കുമ്പോൾ തന്നെ തന്റെ നിലപാടുകളിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി സുജയ ബി.ജെ.പി വേദിയിൽ പങ്കെടുത്തിരുന്നു. ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ എത്തുകയും യുവാക്കളെ അഭിസംബോദന ചെയ്യുന്ന യുവം എന്ന പരിപാടിയുടെ മുന്നോടിയായുള്ള ഉദ്‌ഘാടന ചടങ്ങുകളിലെ സുജയയുടെ സാന്നിധ്യം ഏറെ ചർച്ചയായിയിരുന്നു. തന്റെ നിലപാടുകളിൽ ഒരു മാറ്റവും ഇല്ലന്നും മാധ്യമ ധർമത്തിൽ താൻ തന്റെ രഷ്ട്രീയം കലർത്താറില്ല എന്നും ചെയ്യുന്ന ജോലിയിൽ നൂറു ശതമാനം നീതി പുലർത്താറുണ്ട് എന്നും സുജയ വേദിയിൽ പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *