ഞാനും മമ്മൂക്കയും തമ്മിലുള്ള ആ ബന്ധം അധികമാർക്കും ഇപ്പോഴും അറിയില്ല ! മലയാളികളുടെ പ്രിയങ്കരിയായ സുജിത ആ രഹസ്യം പറയുന്നു !

മലയാള സിനിമ സീരിയൽ രംഗത്ത് ഏറെ ശ്രദ്ധ നേടിയ അഭിനേത്രിയായിരുന്നു സുജിത ധനുഷ്.  ബാലതാരമായി സിനിമയിൽ എത്തിയ സുജിത നിരവധി ചിത്രങ്ങൾ തമിഴിലും മലയാളത്തിലും തെലുഗുവിലും കന്നടയിലും ചെയ്തിരുന്നു.. ബാലതാരമായി ഇരിക്കുമ്പോൾ തന്നെ നിരവധി പുരസ്‌കാരങ്ങൾ മികച്ച ബാലതാരത്തിനായി അവർ നേടിയിരുന്നു, 1983 ൽ തിരുവനന്തപുരത്തായിരുന്നു സുജിതയുടെ ജനനം, ചെറുപ്പം മുതൽ കലാപരമായി അടുത്ത ബന്ധമുള്ള താരം ബാലതാരമായിരിക്കുമ്പോൾ തന്നെ നിരവധി അവസരങ്ങൾ സുജിതയെ തേടിയെത്തിയിരുന്നു.. സൗത്ത് ഭാഷകയിലെല്ലാം അവർ സിനിമളും  സീരിയലും ചെയ്‌തിട്ടുണ്ട്.

ഇതിനോടകം നൂറിൽ കൂടുതൽ സിനിമകളും സീരിയലും ചെയ്ത സുജിത ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. എന്നാൽ മമ്മൂട്ടിയും സുജിതയും തമ്മിൽ ഒരു ബന്ധമുണ്ട്. ഫാസിലിന്റെ സംവിധാനത്തില്‍ 1986 ല്‍ മമ്മൂട്ടി പ്രധാനവേഷം അവതരിപ്പിച്ച് , റിലീസ് ചെയ്ത ചിത്രമാണ് ‘പൂവിനു പുതിയ പൂന്തെന്നല്‍’. നദിയ മൊയ്തുവാണ് സിനിമയില്‍ നായികാവേഷം ചെയ്തത്. കിരണ്‍ എന്ന മമ്മൂട്ടിയുടെ നായക കഥാപാത്രം ശ്രദ്ധനേടിയിരുന്നു. ഈ സിനിമയില്‍ വളരെ ശ്രദ്ധ നേടിയ ബാലതാരമുണ്ട്.

ആ സിനിമയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ഒരു കുട്ടി താരം കൂടി ഉണ്ടായിരുന്നു. ബെന്നി അഥവാ കിട്ടു എന്ന ഈ ബാലകഥാപാത്രം . മമ്മൂട്ടി എടുത്തു വളര്‍ത്തുന്ന സംസാരശേഷിയില്ലാത്ത കുട്ടിയുടെ വേഷമായിരുന്നു ഇത് എന്നാല്‍ ഇതിന് പിന്നിലെ രസകരമായ വസ്തുത സിനിമയില്‍ ആണ്‍കുട്ടിയായി വേഷമിട്ടയാള്‍, പെണ്‍കുട്ടിയാണ് കൂടാതെ അവര്‍ ഇന്ന് നായിക കൂടിയാണെന്നതാണ്. നടി സുജിത ധനുഷ് ആണിത്. മുന്താനൈ മുടിച്ച്’ എന്ന തമിഴ് സിനിമയിലെ കൈക്കുഞ്ഞായി കേവലം 41 ദിവസം പ്രായമുള്ളപ്പോഴായിരുന്നു അഭിനയലോകത്തേക്കുള്ള പ്രവേശം തിരുവനന്തപുരം സ്വദേശിയാണ് സുജിത.

1999 ൽ പുറത്തിറങ്ങിയ ‘വാലി’ എന്ന ചിത്രത്തിൽ താരം അഭിനയിച്ചിരുന്നു അതിന്റെ നിർമാതാവ് ധനുഷ് ആണ് സുചിതയുടെ ഭർത്താവ്, ഇവർക്ക് ഒരു മകനാണ് ഉള്ളത്. ഇരുവരും ഇപ്പോൾ ചെന്നൈയിലാണ് സ്ഥിര താമസം, മലയത്തിൽ നായികയായി നിരവധി ചിത്രങ്ങൾ സുജിത ചെയ്തിരുന്നു, സിനിമ കൂടാതെ സീരിയലുകളും താരം ചെയ്തിരുന്നു, സൗത്ത് ഭാഷകളിലെ എല്ലാ ഭാഷകളിലും വളരെ തിരക്കുള്ള ഒരു സീരിയൽ അഭിനേത്രിയാണ് സുജിത് ഇന്നും… ഭർത്താവ് ധനുഷ് മികച്ച പിന്തുണയാണ് സുജിതക്ക് നൽകുന്നത്, ഇപ്പോൾ മകനും അമ്മക്ക് എല്ലാ സപ്പോർട്ടുകളും നൽകുന്നുണ്ട്, ചില സീരിയലിന്റെ സെറ്റിൽ മകനും അമ്മക്ക് കൂട്ടായി എത്താറുണ്ട്..

മലയാളത്തിലും നിരവധി ആരാധകരുള്ള സുജിത ഇന്നും തന്റെ മാതൃഭാഷയായ മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നു എന്നും, എന്നാൽ പിന്നീട് തന്നെ തേടി മലയാളത്തിൽ നിന്നും മറ്റ് അവസരങ്ങൾ ഒന്നും വന്നിരുന്നില്ല എന്നും സുജിത പറയുന്നു, ഇപ്പോഴും തമിഴ് സീരിയലിന്റെ തിരക്കിലാണ് എന്നാലും മലയാളത്തിൽ നിന്നും ഒരു വിളി വന്നാൽ താൻ എല്ലാ തിരക്കുകളും മാറ്റി വൈകുമെന്നും താരം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *