‘ആ ഓർമകൾക്ക് ഇന്ന് 25 വർഷം’ ! ധിക്കാരിയായ ചെറുപ്പക്കാരൻ, പ്രതിഫലം ചോദിച്ച് വാങ്ങുന്നവൻ ! അങ്ങനെ പേരുകൾ ഒരുപാട് ഉണ്ടായിരുന്നു ! മല്ലികയുടെ പോസ്റ്റ് ശ്രദ്ധ നേടുന്നു !

എഴുപതുകളിൽ മലയാള സിനിമയിലെ യുവ സാനിധ്യം. സുകുമാരൻ എന്നറിയപ്പെട്ടിരുന്ന എടപ്പാൾ പൊന്നങ്കുഴിവീട്ടിൽ സുകുമാരൻ നായർ. സിനിമയിലെ പഴയ രീതിയികളെ ചോദ്യം ചെയ്തുകൊണ്ട് ഒരു ധിക്കാരിയെപോലെ കടന്ന് വന്ന ആൾ, പൊന്നങ്കുഴിവീട്ടിൽ സുകുമാരൻ നായർ ഓർമ്മായായിട്ട് ഇന്നേക്ക് 25 വർഷം. കലയിലും രാഷ്ട്രീയത്തിലും അന്ന് പുതിയ ചെറുപ്പക്കാർ കയറിവന്ന് ചോദ്യങ്ങൾ ചോദിക്കുന്ന ഒരു സമയമായിരുന്നു അത്. സോമനും, ജയനും സുകുമാരനും അതിനു ഉദാഹരണം. അതിൽ തന്നെ ഡയലോഗുകളുടെ കാര്യത്തിൽ കേമൻ സുകുമാരൻ തന്നെ ആയിരുന്നു, അദ്ദേഹത്തിന്റെ കടുകട്ടി ഇംഗ്ലീഷ് ഡയലോഗുകൾ പ്രേക്ഷകരിൽ ആവേശം നിറച്ചു…

എന്നാൽ ആ സാനിധ്യം അതികം ആസ്വാദിക്കാൻ നമുക്ക് ഭാഗ്യമില്ലാതെ പോയി.. തന്റെ 49 മത് വയസിൽ അദ്ദേഹം  ഈ ലോകത്തിന്നും യാത്രയായി. 250-ഓളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹത്തിന് ബന്ധനം എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചിട്ടുണ്ട്. “കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷ”ന്‍റെ മുൻ ചെയർമാൻ ആയിരുന്നു അദ്ദേഹം സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചുവരുന്നതിനിടയിലാണ് സുകുമാരന് ‘നിർമ്മാല്യം’ എന്ന ചിത്രത്തിൽ അഭിനയിയ്ക്കാനായി ക്ഷണം ലഭിച്ചത്.

തന്റെ  ആദ്യ ചിത്രത്തിൽ തന്നെ തന്റേടിയും, ധിക്കാരിയായ ഒരു ചെറുപ്പക്കാരന്‍റെ വേഷമാണ് അദ്ദേഹം ചെയ്തിരുന്നത് . പിന്നീട് ഒട്ടനവധി സിനിമകളുടെ ഭാഗമാകുകയുണ്ടായി. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ഓര്‍മ്മ ദിനത്തിൽ ഭാര്യയും നടിയുമായ മല്ലിക സമൂഹ മാധ്യമങ്ങളിൽ  പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്. മല്ലികയുടെ വാക്കുകൾ ഇങ്ങനെ, ഒറ്റയ്ക്ക് അനുഭവിച്ച വേദനകളും സ്വയം തുടച്ച കണ്ണുനീരുമായിരിക്കാം ഒരു പക്ഷേ ജീവിതത്തിലെ ഏറ്റവും വലിയ പാഠങ്ങൾ… ഒപ്പമുണ്ട്… ഇന്നും’, എന്നാണ് അദ്ദേഹത്തിന്‍റെ ചിത്രം പങ്കുവെച്ച് ഫേസ്ബുക്കിൽ മല്ലിക സുകുമാരൻ കുറിച്ചിരിക്കുന്നത്.

കൂടാതെ ഇൻസ്റ്റഗ്രാമിൽ താരം കുറിച്ചിരുന്നത് ‘നിങ്ങളുടെ നല്ല പ്രവൃത്തികൾ അദൃശ്യമായി തോന്നിയേക്കാം, പക്ഷേ അവ മറ്റുള്ളവരുടെ ഹൃദയത്തിൽ പതിഞ്ഞിട്ടുണ്ട്’, . നിരവധി താരങ്ങളും ആരാധകരും സുഹൃത്തുക്കളും മല്ലികയുടെ കുറിപ്പിന് താഴെ സ്മരണാഞ്ജലിയുമായി എത്തിയിരുന്നു. വെയിലിലും മഴയിലും കുടയാകുവാനാണ് ജീവിത പങ്കാളി.. പരസ്പരം കുടയാകുവാൻ കഴിഞ്ഞതിനാൽ ജന്മം സഫലമാക്കിയവർ’, എന്നാണ് എഴുത്തുകാരി ശാരദകുട്ടി നൽകിയിരിക്കുന്ന കമന്‍റ്.

നടൻ ജഗതി ശ്രീകുമാറിനെ വിവാഹം ചെയ്ത മല്ലിക ആ ജീവിതത്തിൽ സംഭവിച്ച താളപ്പിഴകൾ കാരണം അതേ വിവാഹ ബന്ധം വേർപെടുത്തുന്നതിന്റെ മുമ്പ് തന്നെ നടൻ സുകുമാരനുയുമായി ഇഷ്ടത്തിൽ ആകുകയും ശേഷം ജഗതിയുമായി നിയമപരമായി വേർപിരിഞ്ഞ ശേഷം സുകുമാരനെ വിവാഹം കഴിക്കുകയും ആയിരുന്നു. സുകുമാരൻ ആഗ്രഹിച്ചത് പോലെ തന്റെ രണ്ടു മക്കളും ഇന്ന് സിനിമ ലോകം അടക്കി വാഴുന്ന താര രാജാക്കൻമാരായി മാറുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *