
‘ഞാന്‍ മ,രി,ച്ചാലും എന്റെ ഹൃദയം മമ്മൂസ്, മമ്മൂസ് എന്ന് മന്ത്രിക്കും’ ! എന്റെ മകനാണ് ! ഇതൊന്നും ഭംഗി വാക്കല്ല ! സുകുമാരിയും മമ്മൂട്ടിയും തമ്മിലുള്ള ആ ആത്മബന്ധം !
മലയാള സിനിമയുടെ സ്വന്തം അമ്മമാരിൽ ഒരാളായിരുന്നു സുകുമാരി അമ്മ. ഏത് തരം കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച അതുല്യ കലാകാരികൂടിയാണ് സുകുമാരി. കോമഡി ആയാലും വില്ലത്തി വേഷങ്ങൾ, ‘അമ്മ വേഷങ്ങൾ എന്നിങ്ങനെ ഒരു സമയത്ത് സിനിമ ലോകത്ത് ഏറെ തിളങ്ങി നിന്ന അഭിനേത്രിയായിരുന്നു സുകുമാരി. സിനിമ രംഗത്തെ മിക്ക നടന്മാരുടെയും അമ്മ വേഷം കൈകാര്യം ചെയ്തിട്ടുള്ള ആളാണ് സുകുമാരി അമ്മ. അത്തരത്തിൽ അവർക്ക് വളരെ അടുപ്പമുള്ള ഒരു നടനാണ് മമ്മൂട്ടി.
മമ്മൂസ് എന്നായിരുന്നു സുകുമാരി മമ്മൂട്ടിയെ വിളിച്ചിരുന്നത്. അത് സുഖിപ്പിക്കാൻ വിളിക്കുന്ന ഒരു വിളി ആയിരുന്നില്ല. മമ്മൂട്ടിയെ കുറിച്ച് അന്ന് സുകുമാരി പറഞ്ഞ ആ വാക്കുകൾ ഇന്നും പ്രേക്ഷക ഹൃദയത്തിൽ മുഴങ്ങി കേൾക്കുന്നു. ഞാന്‍ ജീവനോടെ നിങ്ങളുടെ മുമ്പില്‍ നില്ക്കാന് കാരണം നമ്മുടെയെല്ലാം പ്രിയപ്പെട്ട ഈ മമ്മൂട്ടിയാണ്. ഞാന്‍ മരിച്ചാലും എന്റെ ഹൃദയം മമ്മൂസ്, മമ്മൂസ് എന്ന് മന്ത്രിക്കും. നിറകണ്ണുകളോടെ മലയാളസിനിമാലോകം ഒന്നടങ്കം അമ്മയായി കരുതുന്ന നടി സുകുമാരി അന്ന് ഇതു പറഞ്ഞപ്പോള്‍ സദസ്സില്‍ നിന്ന് ഉയർന്നത് ഹൃദയത്തിൽ നിന്നുള്ള കയ്യടികൾ ആയിരുന്നു.

നടന്മാരുടെ കൂട്ടത്തിൽ ഏറെ കാരുണ്യ പ്രവർത്തങ്ങളൾക്ക് മുൻകൈ എടുക്കുന്ന ആളാണ് മമ്മൂട്ടി. 2011 ൽ മമ്മൂട്ടിയും നിംസ് ഹാര്‍ട്ട് ഫൗണ്ടേഷനും സംയുക്തമായി നടത്തിയ സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിയില്‍പ്പെട്ട ഒരു രോഗി ആയിരുന്നു സുകുമാരി അമ്മയും. ചികിത്സയുടെ ഭാഗമായി 25 ദിവസം താന്‍ ഈ ആശുപത്രിയില്‍ കിടന്നു. കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് ഡോക്ടര്‍മാരും മറ്റും എന്നെ പരിചരിച്ചത്. അച്ഛനും അമ്മയും പോലെ ഞാന്‍ മനസ്സില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണ് മമ്മൂസിനെയും. ഇതൊന്നും ഭംഗിവാക്കല്ല എന്നും അന്ന് സുകുമാരി അമ്മ പറഞ്ഞിരുന്നു.
അതുപോലെ മമ്മൂട്ടിയും സുകുമാരി അമ്മയും തമ്മിൽ ഉണ്ടായിട്ടിരുന്ന ആത്മബന്ധത്തെ കുറിച്ച് നിംസ് മെഡിസിറ്റ് എംഡി ഫെെസല്‍ ഖാന് ഒരിക്കൽ സംസാരിച്ചിരുന്നു. അദ്ദേഹം പറയുന്നത് ഇങ്ങനെ, സർജറി ചെയ്യാനായി ചേച്ചി വന്ന അന്നുമുതൽ മമ്മൂക്ക വിളിച്ച് ചേച്ചിയുടെ ആരോഗ്യ കാര്യങ്ങൾ എല്ലാം തിരക്കുമായിരുന്നു, അങ്ങനെ പെട്ടന്ന് ഒരു ദിവസം പതിവില്ലാതെ ചേച്ചിയുടെ മിസ്ഡ് കോൾ ആയിരുന്നു. ഞാൻ തിരികെ വിളിച്ചു. പ്രാർത്ഥനാമുറിയിലെ വിളക്കിൽ നിന്നും തീ പടർന്നു പിടിച്ചെന്നായിരുന്നു…
ഉടൻ തന്നെ ഞാൻ ചേച്ചിയുടെ മകനെ വിളിച്ച്സം സാരിച്ചപ്പോൾ ആശുപത്രിയിൽ പോകുവാൻ വിസമ്മതിക്കുന്നുവെന്ന് പറഞ്ഞു.. ഫോൺ കട്ട് ചെയ്ത് ഞാൻ പെട്ടെന്ന് തന്നെ മമ്മൂക്കയെ വിളിച്ചു. ഈ ലോകത്ത് മമ്മുക്ക പറഞ്ഞാൽ മാത്രമേ ചേച്ചി കേൾക്കുകയുള്ളു. മമ്മുക്കയുടെ ശാസനയെ തുടർന്നാണ് ചേച്ചി ചികിത്സക്കു സഹകരിച്ചത്. പക്ഷെ പൊള്ളലിന്റെ ശതമാനവും പ്രതിരോധശേഷി കുറവുമെല്ലാം കാരണം സ്ഥിതി മോശമാകുകയും ചേച്ചി നമ്മളെ എല്ലാം വിട്ട് യാത്രയാകുകയായിരുന്നു എന്നും അദ്ദേഹം ഓർക്കുന്നു..
Leave a Reply