
മൂന്ന് വർഷം മുമ്പ് ബാല്യ കാല സുഹൃത്തിനെ പ്രണയിച്ച് വിവാഹം കഴിച്ചു ! ഇപ്പോൾ ജീവിതത്തിൽ വൈകി വന്ന ആ സന്തോഷം പങ്കുവെച്ച് നടി സുമ ജയറാം !
ചില അഭിനേതാക്കളെ നമ്മൾ ഓർത്തിരിക്കാൻ അവർ ഒരുപാട് ചിത്രങ്ങൾ ഒന്നും ചെയ്യണമെന്നില്ല, മികച്ചതാണെങ്കിൽ അത് ഒരെണ്ണം തന്നെ ധാരാളമാണ്. അത്തരത്തിൽ ചില സിനിമകളിൽ വളരെ ശ്രദ്ധേയമായ വേഷങ്ങൾ കൈകര്യം ചെയ്തിരുന്ന നടിയാണ് സുമ ജയറാം. മ്മൂട്ടിക്കും മോഹൻലാലിനും ദിലീപിനും ഒപ്പം തിളങ്ങിയ നടി ഇപ്പോൾ തന്റെ ജീവിതത്തിലെ ആ പുതിയ സന്തോഷത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. 1988ൽ ഉൽസവപ്പിറ്റെന്ന് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ സുമ അരങ്ങേറ്റം കുറിച്ചത്.
സുമ വളരെ കുറച്ച് ചിത്രങ്ങൾ മാത്രെമേ ചെയ്തിരുന്നുള്ളു എങ്കിലും അതെല്ലാം വളരെ ശ്രദ്ധേയ വേഷങ്ങൾ ആയിരുന്നു. ഇഷ്ടം, ക്രൈം ഫയല്‍, ഭര്‍ത്താവുദ്യോഗം, കുട്ടേട്ടന്, എന്റെ സൂര്യപുത്രിക്ക് തുടങ്ങി നിരവധി ചിത്രങ്ങളില്‍ സുമ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മമ്മൂട്ടി നായകനായ കുട്ടേട്ടനിലും അഭിനയിച്ച സുമ അടുത്തിടെ മമ്മൂട്ടിക്ക് ഒപ്പമുള്ള ഒരു ചിത്രവും സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു. 1990-ൽ സിൽക്ക് സ്മിത അഭിനയിച്ച ‘നാളെ എന്നുണ്ടോ’ എന്ന ചിത്രത്തിത്തിലും സുമ അഭിനയിച്ചിട്ടുണ്ട്. 1990 ൽ പുറത്തിറങ്ങിയ വചനം എന്ന ചിത്രത്തിലും കൺഗ്രാജുലേഷൻസ് മിസ് അനിത മേനോനിലും സുമ അഭിയിച്ചിട്ടുണ്ട്. പിന്നീട് ദിലീപിനൊപ്പം ഇഷ്ടത്തിൽ അഭിനയിച്ച ശേഷം അഭിനയത്തിൽ നിന്നും ഇടവേളയും എടുത്തിരുന്നു.

ഏറെ താമസിച്ചാണ് സുമ വിവാഹിതയായത്. 2018 ലാണ് ബാല്യ കാല സുഹൃത്ത് ലല്ലുഷ് ഫിലിപ്പ് മാത്യുവുമായി വിവാഹം നടന്നത്. വളരെ ആഡംബര വിവാഹത്തിൽ ഫഹദ് ഫാസിൽ അടക്കമുള്ള താരങ്ങളും പങ്കെടുത്തിരുന്നു. ദൂരദർശൻ ഉൾപ്പടെ പല ടെലിവിഷൻ ചാനലുകളിൽ പല ഹിറ്റ് സീരിയലുകളുടെ ഭാഗമായിരുന്നു. ഇപ്പോൾ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് എന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അതേമസയം മലയാള സിനിമയിൽ തന്റെ കഴിവിന് അനുസരിച്ച് വേഷങ്ങൾ കിട്ടിയിരുന്നില്ല. പിന്നീട് തമിഴിൽ ആണ് സുമയെ തേടി അവസരങ്ങൾ വന്നെത്തിയത്. ഇടക്കാലത്ത് ഗ്ലാമര്‍ വേഷത്തിലും സുമ തിളങ്ങിയിരുന്നു.. കുറച്ചുകാലം തനിക്ക് അഭിനയത്തിൽ വിട്ടുനില്‍ക്കണമെന്ന് തോന്നിയതുകൊണ്ടാണ് വിട്ടുനിന്നത് എന്നും സുമ പറഞ്ഞിരുന്നു.
അഭിനയത്തിൽ നിന്നും വിട്ടുനിന്നിരുന്നു യെങ്കിലും നിർമാതാവ് എന്ന നിയലായിലും സുമ തിളങ്ങിയിരുന്നു. ആര്‍ട്ട് ഫിലിം ആദിയുടെ നിർമ്മാണം നടത്തിയത് സുമ ആയിരുന്നു. ചിത്രത്തിന്റെ സംവിധാനം സുമയുടെ സഹോദരൻ ബോണി ആയിരുന്നു. മമ്മൂട്ടിയുടെ സഹോദരന് ഇബ്രാഹിം കുട്ടിയും പ്രധാന കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ അമ്മയാകാനുള്ള തയാറെടുപ്പിലാണ് എന്ന വാർത്തയാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്, സിനിമയിൽ കാണുമ്പോൾ പ്രായം തോന്നിയിരുന്നു എങ്കിലും ഇപ്പോൾ അതിലും പ്രായം കുറവായി മെലിഞ്ഞ് സുന്ദരിയായിട്ടാണ് കാണാൻ സാധിക്കുന്നത്.
Leave a Reply