തൻ്റെ മകനെ അത്തരമൊരു സാഹചര്യത്തിൽ കാണാൻ ഒരു അമ്മയും ഇഷ്ടപ്പെടില്ല ! ‘സ്നേഹവും വിശാലഹൃദയവുമുള്ള ആളാണ് അവൻ ! സുമലത പറയുന്നു !

അടുത്തിടെ ഏവരും വളരെ ഞെട്ടലോടെ കേട്ട ഒരു വാർത്തയായിരുന്നു കന്നഡ സൂപ്പർ സ്റ്റാർ  ദർശൻ തൂഗുദീപയുടെ അ,റ,സ്റ്റ്, ആരാധനായ യുവാവിനെ അതി ദാരുണമായി കൊ,ല,പ്പെ,ടുത്തി എന്ന കുറ്റത്തിനായിരുന്നു നടന്റെ അ,റ,സ്റ്റ് ഉണ്ടായത്.  ഇപ്പോഴും ജയിൽ വാസം തുടരുന്ന ദർശൻ തൂഗുദീപയുടെ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്  നടിയും രാഷ്ട്രീയക്കാരിയും ആയ സുമലത.  നടനുമായുള്ള ബന്ധത്തെക്കുറിച്ച് ഒരു നീണ്ട കുറിപ്പ് പങ്കുവച്ച സുമലത ദർശൻ തനിക്ക് മകനെ പോലെയാണെന്നും കുറിപ്പിൽ പറഞ്ഞു.

നടിയുടെ വാക്കുകൾ ഇങ്ങനെ, ‘എൻ്റെ കുടുംബവും ദർശൻ്റെ കുടുംബവും തമ്മിലുള്ള ബന്ധം നിങ്ങൾക്ക് മനസ്സിലാകില്ല. അദ്ദേഹം ഒരു താരമാകുന്നതിന് മുമ്പ് തന്നെ എനിക്ക് അവനെ 25 വർഷമായി അറിയാം. എൻ്റെ കുടുംബത്തിലെ ഒരു അംഗത്തെപോലെയാണ് അവൻ. ഒരു മകനെപ്പോലെയാണ്. എപ്പോഴും അംബരീഷിനെ തൻ്റെ പിതാവിന്റെ സ്ഥാനത്ത് അവൻ കണ്ടു. തൻ്റെ മകനെ അത്തരമൊരു സാഹചര്യത്തിൽ കാണാൻ ഒരു അമ്മയും ഇഷ്ടപ്പെടില്ല.

ഇത്രയും ക്രൂ,ര,മാ,യ കൊ,ല,പാ,തകം പോലൊരു കുറ്റം ദർശൻ ചെയ്യില്ലെന്നും സുമലത കൂട്ടിച്ചേർത്തു. ‘സ്നേഹവും വിശാലഹൃദയവുമുള്ള ഒരു മനുഷ്യനായിട്ടാണ് ദർശനെ എനിക്കറിയുന്നത്. മൃഗങ്ങളോടുള്ള അവൻ്റെ അനുകമ്പയും ആവശ്യമുള്ളവരെ സഹായിക്കാനുള്ള സന്നദ്ധതയും അവന്റെ സ്വഭാവത്തിന്റെ ഭാഗമാണ്. ദർശൻ അത്തരമൊരു കുറ്റകൃത്യം ചെയ്യുന്ന തരത്തിലുള്ള ആളല്ലെന്ന് ഞാൻ വിശ്വസിക്കുന്നു’ എന്നും സുമലത പറഞ്ഞു. ‘ദർശൻ ഇപ്പോഴും പ്രതിയാണ്; അവനെതിരെ ഒന്നും തെളിയിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല. ദർശന് നീതിയുക്തമായ വിചാരണ ലഭിക്കട്ടെ’ എന്നും സുമലത പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ഭാര്യയുമായി അകന്ന് കഴിഞ്ഞിരുന്ന നടൻ സുഹൃത്തും നടിയുമായ പവിത്ര ഗൗഡക്ക് ഒപ്പമായിരുന്നു താമസം. നടൻ്റെ ആരാധകനായ കൊ,ല്ല,പ്പെട്ട 33 കാരനായ രേണുകസ്വാമി തന്റെ കാമുകി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതാണ് ദർശനെ പ്രകോപിപ്പിച്ചതെന്നും ഇതാണ് കൊ,ല,പാത,കത്തിലേക്ക് നയിച്ചതെന്നുമാണ് കണ്ടെത്തൽ. നിലവിൽ ഈ കേ,സി,ൽ ദർശനും പവിത്ര ഗൗഡയും ഉൾപ്പെടെ 17 പേർ പ്രതികളാണ്.

Leave a Reply

Your email address will not be published. Required fields are marked *