
നിയമപരമായി വിവാഹം ചെയ്യാതെ ഒരുമിച്ച് ജീവിക്കുന്നതിനോട് യോജിപ്പില്ല ! അമൃതയുടെ അച്ഛന്റെ വാക്കുകൾ !
ഗോപി സുന്ദറിനൊപ്പം ഒരുമിച്ച് ജീവിക്കാൻ തുടങ്ങുന്നു എന്ന വാർത്ത പങ്കുവെച്ചത് മുതലാണ് അമൃത സുരേഷ് കൂടുതലായി സൈ,ബ,ർ ആ,ക്ര,മ,ണ,ങ്ങൾ നേരിടാൻ തുടങ്ങിയത്. പക്ഷെ വിമർശനങ്ങൾ കാര്യമാക്കാതെ തങ്ങളുടെ ജീവിതം ആഘോഷമാക്കുന്ന തിരക്കിലാണ് അമൃതയും ഗോപിയും. അടുത്തിടെയാണ് അമൃതയുടെയും അഭിരാമിയുടെയും അച്ഛൻ പി ആര് സുരേഷ് അന്തരിച്ചത്. ഓടക്കുഴല്‍ വാദകനായിരുന്നു അദ്ദേഹം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മ,ര,ണം.
ഇപ്പോഴിതാ ഇതിന് മുമ്പ് അച്ഛന്റെയും അമ്മയുടെയും വിവാഹവാര്‍ഷിക ദിനത്തില്‍ ഇവര്‍ പങ്കുവച്ച ഒരു വീഡോയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്, അച്ഛനും അമ്മയ്ക്കും സര്‍പ്രൈസ് ഡിന്നര്‍ ഒരുക്കിയ വീഡിയോ ആണ് അമൃതയും അഭിരാമിയും പങ്കുവച്ചത്. പ്രണയിച്ചു വിവാഹം കഴിച്ചവരാണ്, അച്ഛനും അമ്മയും. ക്രൈസ്തവ കുടുംബത്തില്‍ നിന്നുള്ളയാളാണ് അമൃതയുടെ അമ്മ ലൈല. സുരേഷിന്റെ മുരളി ഗാനം കേട്ടാണ് താൻ വീണുപോയതെന്ന് ലൈല തുറന്നു പറഞ്ഞിട്ടുണ്ട്.
ഈ വിഡിയോയിൽ അച്ഛനോടും അമ്മയോടും ചോദ്യങ്ങൾ ചോദിക്കുന്ന അമൃതയെയും അഭിരാമിയെയും കാണാം. ന്താണ് ഈ ജീവിതത്തില്‍ നിങ്ങള്‍ പഠിച്ചത്. എന്താണ് വിവാഹം കഴിക്കുന്നവര്‍ക്കും, വിവാഹം കഴിച്ചവര്‍ക്കും നല്‍കാനുള്ള ഉപദേശമെന്നൊക്കെ മക്കള്‍ ഇവരോട് ചോദിക്കുന്നുണ്ട്. കൂട്ടത്തില്‍ കല്യാണം കഴിക്കരുത് എന്ന് മാത്രം പറയരുതെന്ന് അഭിരാമി തമാശയായി പറയുന്നതും കേള്‍ക്കാം.

ആ അച്ഛന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു, നമ്മള് ജനിച്ച പോലെ നമ്മളും ആരെയെങ്കിലുമൊക്കെ ജനിപ്പിക്കണം. അത് നമ്മുടെ ഒരു കടമയാണ്. കല്യാണം കഴിക്കുക എന്നുള്ളത് പ്രകൃതി നിയമമാണ്. അത് ചെയ്യണം. എന്നാൽ നിയമപരമായി കല്യാണം കഴിക്കാതെ ലിവിങ് ടുഗെദര്‍ ആയിട്ടുള്ള ജീവിതത്തോട് ഇപ്പോഴത്തെ അവസ്ഥയില്‍ യോജിപ്പില്ല എന്നായിരുന്നു അമൃതയുടെ അച്ഛൻ സുരേഷിന്റെ വാക്കുകള്‍.
അതേസമയം നമ്മള് ഒരു കടലിലൂടെ യാത്ര ചെയ്യുകയാണെങ്കില്‍, വലിയ ഒരു തിരമാലയില്‍ പെട്ടാല്‍ നമ്മള് ആടി ഉലഞ്ഞു പോകും. സുനാമി വന്നാലും അങ്ങനെ തന്നെയാണ്. പക്ഷെ എവിടെയോ ഒരു കരയുണ്ടെന്ന പ്രതീക്ഷ നമുക്കുണ്ടാകും. ആ പ്രതീക്ഷയാണ് നമ്മളെ മുൻപോട്ട് കൊണ്ട് പോകുക. ജീവിതവും അതുപോലെയാണ്. നമ്മള് ആ വലിയ തിരയില്‍ പെടാതെ മുൻപോട്ട് പോകേണ്ടതുണ്ട്, എന്നായിരുന്നു അമ്മ ലൈല പറഞ്ഞത്.
ഏതായാലും അമൃതയും ഗോപിയും എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നവരാണ്, ഗോപിയുടെ ജീവിതത്തിലെ മൂന്നാമത്തെ ജീവിതപങ്കാളിയാണ് അമൃത. ആദ്യഭാര്യയിൽ രണ്ടു ആണ്മക്കളും അദ്ദേഹത്തിനുണ്ട്. ഇപ്പോഴും പ്രിയ ഗോപി സുന്ദർ എന്നുതന്നെയാണ് ആദ്യ ഭാര്യയുടെ ഒഫിഷ്യൻ പേര് എന്നതും ഏറെ ശ്രദ്ധേയമാണ്.
Leave a Reply