
ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും സുരേഷ് ഗോപിയുടെ ആ വാക്കിന് വിലകൊടുത്ത് ഷൂട്ടിങ് കാൻസൽ
ഒരു സൂപ്പർ സ്റ്റാർ എന്നതിലുപരി ഏറെ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ ചെയ്ത് കൈയ്യടി നേടിയ ആളുകൂടിയാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ പ്രവർത്തികൾ പലപ്പോഴും പ്രശംസ നേടാറുണ്ട്. സഹജീവികളോട് അദ്ദേഹത്തിനുള്ള കരുതലും സ്നേഹത്തെ കുറിച്ച് പലപ്പോഴും പല സിനിമ പ്രവർത്തകരും പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഒരു നല്ല മനസിന് ഉടമ കൂടിയാണെന്ന് അടുത്തിടെ നടി കുശ്ബുവും പറഞ്ഞിരുന്നു. ഇപ്പോഴിതാ
നിർമാതാവും നടനുമായ ദിനേശ് പണിക്കർ സുരേഷ് ഗോപിയെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. രജപുത്ര സിനിമയ്ക്കിടെയുണ്ടായ അനുഭവങ്ങളാണ് ദിനേശ് പണിക്കർ സംസാരിച്ചത്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ചിത്രത്തിന്റെ ‘ക്ലെെമാക്സ് ഷൂട്ട് ചെയ്യാൻ വേണ്ടി ഞങ്ങൾ എല്ലാവരും തയ്യാറായി എത്തിയിരിക്കുക ആയിരുന്നു, അതിനായി അന്നേ ദിവസം ആയിരം ജൂനിയർ ആർട്ടിസ്റ്റുകളെ സെനറ്റ് ഹാളിൽ അറേഞ്ച് ചെയ്തു. അങ്ങനെയിരിക്കുമ്പോഴാണ് ആ ദുഃഖ വാർത്ത തേടി വരുന്നത്. സിൽക് സ്മിത അന്തരിച്ചു. സുരേഷ് ഗോപി അപ്പോൾ മേക്കപ്പ് എല്ലാം ചെയ്ത് ഷൂട്ട് ചെയ്യാൻ തയ്യാറായി ലൊക്കേഷനിൽ എത്തിയതേ ഉള്ളൂ. ഇത് കേട്ടതും അദ്ദേഹം ആകെ അപ്സെറ്റ് ആയി. അതിന് പ്രധാന കാരണം സുരേഷ് ഗോപി തുടക്ക കാലത്ത് ചെയ്ത സിനിമയിൽ നായിക ആയിരുന്നു സിൽക് സ്മിത. മാത്രമല്ല കുറേ സിനിമകളിൽ അവർ ഒരുമിച്ച് വർക്ക് ചെയ്തിട്ടുമുണ്ട്.

ഒരിക്കലും ആരും പ്രതീക്ഷിക്കാത്ത ഒരു വാർത്ത ആയിരുന്നത് കൊണ്ട് തന്നെ എല്ലാവരും ഏറെ വിഷമിച്ചിരുന്നു. അതിൽ സുരേഷ് ഗോപി മാനസികമായി ഏറെ തളർന്നിരുന്നു. അങ്ങനെ അദ്ദേഹം എന്നോട് പറഞ്ഞു ദിനേശേ ഇന്ന് നമുക്ക് ഈ ഷൂട്ടിംഗ് വേണ്ടെന്ന് വെക്കാം, മദ്രാസിൽ അവരുടെ ബോഡി എടുക്കുന്ന സമയത്ത് നമ്മൾ ഇവിടെ ഷൂട്ട് ചെയ്യുന്നത് ശരിയല്ലെന്ന്.. അദ്ദേഹം പറഞ്ഞത് ശെരിയെന്ന് തോന്നുകയും, ആ വാക്കുകളെ മാനിച്ച്. അന്ന് ആയിരം ജൂനിയർ ആർട്ടിസ്റ്റുകൾക്ക് പൈസ കൊടുത്ത് ഹാളിന്റെ വാടക കൊടുത്ത് ഷൂട്ടിംഗ് കാൻസൽ ചെയ്തു. അടുത്ത ദിവസം ഇതേ ആളുകളെ വരുത്തി ആ സീൻ ഷൂട്ട് ചെയ്തു.. അദ്ദേഹം മറ്റുള്ളവരോട് കാണിക്കുന്ന സ്നേഹവും ആത്മാർത്ഥയും നൂറ് ശതമാനവും ഹൃദയത്തിൽ നിന്ന് തന്നെയാണ് എന്നും ദിനേശ് പണിക്കർ പറയുന്നു.
Leave a Reply