മമ്മൂട്ടിയൊക്കെ പണം കണ്ടുകൊണ്ട് തന്നെയാണ് സ്വന്തമായി നിർമ്മാണ കമ്പനി തുടങ്ങിയത് ! ഇപ്പോൾ എല്ലാ നടന്മാർക്കും സ്വന്തമായി നിർമ്മാണ കമ്പനികൾ ഉണ്ട് ! സുരേഷ് കുമാർ പറയുന്നു !

മലയാള സിനിമ കടന്നു പോകുന്നത് വലിയ സാമ്പത്തിക കടന്ന് പോകുന്നത് എന്നാണ് നിർമ്മാതാക്കളുടെ സംഘടനാ പറയുന്നത്. ഇത് പരിഹരിക്കാൻ താരങ്ങൾ അവരുടെ പ്രതിഫലം കുറക്കണമെന്നും ഇവർ ആവിശ്യപെടുന്നുണ്ട്. അങ്ങനെ അല്ലങ്കിൽ ജൂൺ മുതൽ തിയറ്ററുകൾ അടച്ച് സമരം തുടങ്ങുമെന്നും അറിയിടിച്ചിട്ടുണ്ട്.  ഇപ്പോഴിതാ ഒടിടി പ്ലാറ്റ്ഫോമുകൾ സിനിമകൾ വാങ്ങുന്നതിൽ വന്ന മാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് സുരേഷ് കുമാർ. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സുരേഷ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ, തിയറ്ററുകളിൽ പടം കാണണമെന്ന ആഗ്രഹം ഇപ്പോൾ പലർക്കും ഇല്ല, സിനിമകൾ മുപ്പത് ദിവസം കഴിഞ്ഞാൽ ഒടിടിയിൽ വരുമെന്ന് കരുതി പലരും കാത്തിരിക്കാൻ തുടങ്ങി. എന്നാൽ ഇപ്പോൾ എല്ലാ സിനിമകളും ഒടിടിയിൽ വരുന്നില്ല. അവർ സെലക്ട് ചെയ്യുന്ന സിനിമകളേ വരുന്നുള്ളൂ. അതും അവർ കൊടുക്കുന്ന പെെസയ്ക്ക്. അവർ ഡിക്ടേറ്റ് ചെയ്യാൻ തുടങ്ങി.

ഒടിടിയുടെ വരവ് മലയാള സിനിമയെ കാര്യമായി ബാധിച്ചിട്ടുണ്ട്, ഒടിടിക്ക് ഒരു വർഷം മുപ്പതോളം പടം മതി. അതിൽ കൂടുതൽ അവർക്കാർക്കും വേണ്ട. നമുക്കിവിടെ 200 പടം ഇറങ്ങുന്നുണ്ടെന്നും സുരേഷ് കുമാർ ചൂണ്ടിക്കാട്ടുന്നു. ഇന്ന് എല്ലാ ആർട്ടിസ്റ്റുകൾക്കും സ്വന്തമായി പ്രൊഡക്ഷൻ ​ഹൗസുണ്ട്. ഞങ്ങളുടെ ആവശ്യമില്ലാത്ത അവസ്ഥയിലേക്ക് വന്നു. പക്ഷെ അവർ തിരിച്ച് ഞങ്ങളുടെയടുത്തേക്ക് വരും. ഒടിടിയുടെ മാർക്കറ്റ് താഴെ പോകുമ്പോൾ പിന്നെ ആരും എടുക്കാൻ കാണില്ല. അപ്പോഴാണ് പ്രൊഡ്യൂസറെ അന്വേഷിക്കുക.

ഇപ്പോൾ ഒരു വിധം എല്ലാ താരങ്ങൾക്കും സ്വന്തമായി പ്രൊഡക്ഷൻ ഹൗസുകൾ ഉണ്ട്, അവരവരുടെ സിനിമകൾ സ്വന്തമായി തന്നെ നിർമ്മിക്കുന്നു, ഈ ഒടിടിയുടെ പണം കണ്ട് കൊണ്ടാണ് നടൻമാരുടെ പ്രൊഡക്ഷൻ ഹൗസുകൾ ഉണ്ടായത്. 100 ശതമാനവും അങ്ങനെയാണ്. ലാഭം കണ്ടാണ് അവർ വരുന്നത്. കൊവിഡിന് മുമ്പ് ആർക്കാണ് പ്രൊഡക്ഷൻ ​ഹൗസുണ്ടായിരുന്ന്. മോഹൻലാലിനും ദിലീപിനുമുണ്ടായിരുന്നു. വേറെ ആർക്കുണ്ടായിരുന്നു. ആരും ഇല്ല. മമ്മൂട്ടി കമ്പനി അടക്കം പിന്നെയാണ് തുടങ്ങിയതെന്നും സുരേഷ് കുമാർ എടുത്തു പറയുന്നു.

അടുത്തകാലത്തായി ഇറങ്ങിയ മമ്മൂട്ടിയുടെ എല്ലാ സിനിമകളും നിർമ്മിച്ചത് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷൻ ഹൗസാണ്. പലതും ജനപ്രീതി നേടിയ പ്രൊജക്ടുകളാണ്. ​ ഗ്രാന്റ് പ്രൊഡക്ഷൻസ് എന്നാണ് ദിലീപിന്റെ നിർമാണ കമ്പനിയുടെ പേര്. ട്വന്റി ട്വന്റി ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകൾ നിർമ്മിച്ചത് ​ഗ്രാന്റ് പ്രൊഡക്ഷൻസാണ്. മാക്സ്ലാബ് സിനിമാസ് ആന്റ് എന്റർടെയിൻമെന്റ്സ്, പ്രണവും ആർട്സ് ഇന്റർനാഷണൽ എന്നിവയാണ് മോഹൻലാലിന്റെ പ്രൊഡക്ഷൻ, ഡിസ്ട്രിബ്യൂഷൻ കമ്പനി. ഇന്ന് യുവതാരങ്ങളായ ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ് തുടങ്ങിയവർക്കെല്ലാം പ്രൊഡക്ഷൻ ഹൗസുകളുണ്ട്.

അതുപോലെ ഈ നൂറുകോടി എന്ന കണക്കൊക്കെ തള്ള് ആണെന്നാണ് സുരേഷ് കുമാർ പറയുന്നത്. 100 കോടി ഷെയർ വന്ന ഒരു സിനിമ കാണിച്ച് തരുമോ. 100 കോടി ക്ലബ് എന്ന് താരങ്ങൾ പറയിക്കുന്നതാണ്. നിർമാതാക്കൾക്ക് ചെറിയ തുകയെ ലഭിക്കുന്നുള്ളൂ. വർഷം 200 സിനിമകൾ ഇറങ്ങി. 24 സിനിമകൾ മാത്രമാണ് ഓടിയത്. 650-700 കോടി രൂപയ്ക്കിടയിൽ നിർമാതാക്കൾക്ക് നഷ്ടം വന്നെന്നും സുരേഷ് കുമാർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *