
ബിജെപി സംസ്ഥാന കമ്മിറ്റിയിൽ സുരേഷ് കുമാർ ! പാലക്കാട് നഗരസഭാധ്യക്ഷനായി ചുമലതയേറ്റ് നിർമ്മാതാവ് സുരേഷ് കുമാർ !
നടനും നിർമ്മാതാവുമായ സുരേഷ് കുമാർ ഇപ്പോഴിതാ ബിജെപിയുടെ പാലക്കാട് നഗരസഭാധ്യക്ഷായി ചുമതലപെടുത്തി എന്ന വാർത്തയാണ് ഏറെ ശ്രദ്ധ നേടുന്നത്. പ്രിയ അജയനെയും സംസ്ഥാന കമ്മിറ്റിയിൽ ഉൾപെടുത്തി. സിനിമാ സംവിധായകനും നടനുമായ മേജർ രവിയെയും സിനിമാ നടൻ ദേവനെയും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായി കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു. ഇതിന് മുമ്പും പല സദർഭങ്ങളിലും അദ്ദേഹം ബിജെപിയെയും ബിജെപി അംഗങ്ങളെ സപ്പോർട്ട് ചെയ്തും സംസാരിച്ചിരുന്നു.
പക്ഷെ തന്റെ രാഷ്ട്രീയം അപ്പോഴും വ്യക്തമാക്കിയിരുന്നില്ല. ഇപ്പോൾ അത് തുറന്ന് പറഞ്ഞുകൊണ്ട് പാർട്ടിയുടെ ഒരു അധ്യക്ഷ സ്ഥാനത്ത് തന്നെ ചുമലത ഏറ്റിരിക്കുകയാണ്. വരും ദിവസങ്ങളിൽ പല പ്രമുഖരും പാർട്ടിയിൽ അംഗത്വം എടുക്കുമെന്ന് കെ സുരേന്ദ്രൻ അടുത്തിടെ പറഞ്ഞിരുന്നു. ഇതിന് മുമ്പ് താനെ മകളെ കുറിച്ച് തെറ്റായി വന്ന ഒരു വിവാഹ ഗോസിപ്പിന് അദ്ദേഹം മറുപടി നൽകിയത് ബിജെപി നേതാവ് കൂടിയായ ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജിൽ കൂടിയായിരുന്നു.
അതുപോലെ തന്നെ ഒരു നിർമ്മാതാവ് കൂടിയായ അദ്ദേഹം സിനിമ രംഗത്തെ കഴിഞ്ഞ വർഷത്തെ വിജയ ചിത്രത്തെ കുറിച്ചും താരങ്ങൾ അമിത പ്രതിഫലം വാങ്ങുന്നതിനെ വിമർശിച്ചും സംസാരിച്ചിരുന്നു. വലിയ തുക പ്രതിഫലം ചോദിക്കുന്ന താരങ്ങൾ വീട്ടിലിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ അടുത്തിടെ വരെ മലയാള സിനിമ രംഗത്ത് റിലീസ് ചെയ്ത സിനിമകള്‍ ഭൂരിഭാഗവും പരാജയപ്പെട്ടു. തിയേറ്ററുടമകളും വിതരണക്കാര്‍ നിര്‍മാതാക്കള്‍ എല്ലാവരും കടുത്ത പ്രതിസന്ധിയിലാണ്. ഇതൊരു വ്യവസായം ആണ്. അതിൽ എല്ലാവരും ഒരുപോലെ സഹകരിച്ചാൽ മാത്രമേ അത് വിജയകരമായി മുന്നോട്ട് പോകാൻ കഴിയുകയുള്ളു സുരേഷ് കുമാർ പറഞ്ഞിരുന്നു.

നമ്മെ പിടിച്ചു കുലുക്കിയ കോവിഡ് പ്രതിസന്ധിക്ക് ശേഷം മലയാള സിനിമയെ പിടിച്ച് നിർത്തിയത് ‘മാളികപ്പുറം’ എന്ന സിനിമ ആണ്, കഴിഞ്ഞ വർഷം മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ വിജയമാണ് 2018. കേരളത്തിലെ തിയറ്ററുകൾ പൊട്ടിപോകുന്ന അവസരത്തിൽ രണ്ട് സിനിമകളാണ് മലയാള സിനിമയെ പിടിച്ചു നിർത്തിയത്. ഒന്ന് മാളികപ്പുറവും ഒന്ന് 2018. ഈ രണ്ട് സിനിമകൾ ഇല്ലായിരുന്നെങ്കിൽ പല തിയറ്ററുകളും പൂട്ടി പോകുമായിരുന്നു. ഇത് ഞാൻ വളരെ കാര്യമായിട്ട് പറയുകയാണ്.
എ,നിക്ക് വ്യ,ക്തമായിട്ട് അറിയാവുന്ന കാര്യമാണ്. പല തിയറ്ററുകളും പൂട്ടി പോകുമായിരുന്ന അവസ്ഥയിലായിരുന്നു. ലോൺ അടയ്ക്കാൻ കഴിയാത്തതു കൊണ്ട് ബാങ്ക് നോട്ടീസ് അയച്ച പല തിയറ്ററുകളും കേരളത്തിൽ ഉണ്ടായിരുന്നു. ഇങ്ങനെ തകർച്ചയുടെ വക്കിൽ നിന്ന സിനിമ വ്യവസായത്തെ തന്നെ ബാധിച്ചേക്കാവുന്ന അവസ്ഥയിൽ മലയാള സിനിമയ്ക്ക് വലിയ സഹായമാണ് ഈ രണ്ട് സിനിമകളും ചെയ്തത് എന്നും അദ്ദേഹം പറയുന്നു.
Leave a Reply