
പിന്നീട് ആലോചിച്ചപ്പോൾ സുറുമിയോട് അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് തോന്നിയിരുന്നു ! ആ പിണക്കത്തെ കുറിച്ച് സംവിധായകൻ പറയുന്നു !
മലയാളത്തിലെ താര രാജാവായ നടൻ മ്മൂട്ടിയെ നമ്മൾ ഏവരും ഒരുപാട് ഇഷ്ടപെടുന്നു, അതെ അളവിൽ നമ്മൾ അദ്ദേഹത്തിന്റെ കുടുംബത്തെയും സ്നേഹിക്കുന്നു. മകൻ ദുൽഖർ ഇന്ന് ഇന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്ത നടൻമാരിൽ ഒരാളാണ്, എന്നാൽ മകൾ സുറുമി സിനിമ ലോകത്ത് ഇല്ലങ്കിലും സുറുമിയും ഏവരുടെയും പ്രിയങ്കരിയാണ്. അതുപോലെ തന്നെ അച്ഛനും സഹോദരനും അഭിനയരംഗത്ത് ശ്രദ്ധേയ സാന്നിധ്യമായപ്പോൾ വ്യത്യസ്തമായ മേഖലയാണ് സുറുമി തിരഞ്ഞെടുത്തത് ചിത്രരചനയിലേക്കാണ്. ചെറുപ്പം മുതൽ സുറുമിക്ക് ചിത്ര രചനയോട് വലിയ താല്പര്യമായിരുന്നു.
വാപ്പയും ഉമ്മയും മകളുടെ കഴിവിനെ പ്രോത്സാഹിപ്പിച്ചു. വാപ്പച്ചി ഞങ്ങളെ രണ്ടുപേരെയും ഒരു കാര്യവും ചെയ്യാൻ നിർബന്ധിച്ചിട്ടില്ലയെന്നും എന്നും തങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുവാൻ പൂർണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു എന്നാണ് സുറുമി പറയുന്നത്. ചെന്നൈ സ്റ്റെല്ലാ മേരീസിൽനിന്ന് ഫൈൻ ആർട്സിൽ ബിരുദം നേടിയ സുറുമി ലണ്ടൻ ചെൽസി കോളേജ് ഓഫ് ആർട്സിൽ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. വരയ്ക്കുമ്പോൾ കിട്ടുന്ന സംതൃപ്തി മറ്റൊന്നിനും ഇതുവരെ നൽകാൻ സാധിച്ചിട്ടില്ലയെന്നും അതുകൊണ്ടാണ് മറ്റ് എല്ലാ മേഖയിൽ നിന്ന് താൻ വിട്ടു നിൽക്കുന്നതെന്ന് സുറുമി പലപ്പോഴായി പറഞ്ഞിട്ടുള്ളത്. വിവാഹ ശേഷം ഭർത്താവാണ് കൂടുതൽ പിന്തുണ നൽകുന്നത്.
എന്നാൽ ഇപ്പോൾ സുറുമിയെ കുറിച്ചുള്ള ഒരു ഓർമ പങ്കുവെച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്, സംവിധായകനാനയും കലാ സംവിധായകനായും മലയാള സിനിമയിൽ പ്രവർത്തിച്ച അമ്പിളി. വാപ്പിച്ചിയോട് താൻ പിണക്കമാണ് എന്നറിഞ്ഞത് മുതൽ സുറുമിയും ഇപ്പോൾ തന്നോട് സംസാരിക്കുന്നില്ലെന്നാണ് അമ്പിളി പറയുന്നത്. ‘ഒരിക്കൽ ഞാൻ വരച്ച ചിത്രങ്ങളുടെ പ്രദർശനം നടത്തിയിരുന്നു. അന്ന് അത് കാണാൻ സുറുമിയും വന്നിരുന്നു. ചിത്രങ്ങൾ കണ്ട് ഒരുപാട് ഇഷ്ടപ്പെടുകയും എന്നോട് ഒരുപാട് സംശയങ്ങൾ ചോദിക്കുകയും ചെയ്തിരുന്നു.

അക്രിലിക് പെയിന്റിങ് ചെയ്യുമ്പോഴുള്ള ചില സംശയങ്ങൾ ചോദിച്ചപ്പോൾ ഞാൻ അതിന് വേണ്ട ചില പൊടികൈകൾ ഒക്കെ സുറുമിക്ക് അപ്പോൾ പറഞ്ഞ് കൊടുക്കുകയും ചെയ്തിരുന്നു. അങ്ങനെ വാട്സ് ആപ്പ് നമ്പർ തരികയും സുറുമി വരച്ച ചില ചിത്രങ്ങൾ അന്ന് എനിക്ക് കാണിച്ചുതരികയും ചെയ്തിരുന്നു. എന്റെ ബുദ്ധിമോശത്തിന് ഞങ്ങൾ തമ്മിലുള്ള സംഭാഷണത്തിനിടെ ഞാൻ മമ്മൂക്കയുമായി പണ്ട് സിനിമയിൽ പ്രവർത്തിക്കുന്ന കാലത്ത് ഒരു സൗന്ദര്യം പിണക്കം ഉണ്ടായതിനെ കുറിച്ചും പക്ഷെ അതൊരിക്കലും മമ്മൂക്കയുമായി വലിയ വഴക്ക് ഒന്നും ഉണ്ടായിട്ടില്ല. അതിനു ശേഷവും അദ്ദേഹത്തോട് സംസാരിക്കുകയും എല്ലാം ചെയ്യാറുണ്ട്. എന്നുള്ള കാര്യം ഞാൻ സുറുമിയോട് പറഞ്ഞിരുന്നു.
പക്ഷെ അതിനു ശേഷം ഞാനാ ചില ചിത്രങ്ങൾ വരച്ചത് സുറുമിയെ കാണിച്ചപ്പോൾ മറുപടി ഒന്നും പറഞ്ഞില്ല, അതിനു ശേഷം ഒരിക്കൽ ഞാൻ വിളിച്ചപ്പോൾ കോൾ കട്ട് ചെയ്തില്ല പക്ഷെ അറ്റൻഡ് ചെയ്തില്ല, അപ്പോൾ എനിക്ക് തോന്നിയിരുന്നു, ആ പിണക്കത്തിന്റെ കാര്യം സുറുമിയോട് പറയേണ്ടിരുന്നില്ല എന്ന്, തനറെ വാപ്പയോട് വഴക്കിട്ടതിന്റെ പേരിലായിരിക്കും സുറുമി അങ്ങനെ ചെയ്ത് എന്ന് എനിക്ക് തോന്നുന്നു എന്നും അദ്ദേഹം പറയുന്നു .
Leave a Reply