തൃഷ എന്റെ ഭാര്യയാണ് ! എനിക്കത് തെളിയിക്കേണ്ട കാര്യമില്ല ! വിജയ്ക്ക് ഒപ്പം അവൾ നിൽക്കുന്നത് എനിക്ക് ഇഷ്ടമല്ല ! വിവാദ പ്രസ്താവനയുമായി സൂര്യ !

തെന്നിന്ത്യൻ സിനിമ രംഗത്ത് രംഗത്ത് ഏറെ തിളങ്ങി നിൽക്കുന്ന നടിയാണ് തൃഷ. കുറച്ച് കാലം സിനിമയിൽ നിന്നുമാണ് വിട്ടുനിന്ന തൃഷ ഇപ്പോൾ പൊന്നിയൻ സെൽവൻ എന്ന സിനിമയിൽ കൂടി ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. കഥപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ തൃഷയെ കുറിച്ചുള്ള വാര്‍ത്തകളും തരംഗമായി. ഇതേ സിനിമയുടെ രണ്ടാം ഭാഗം വൈകാതെ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള മുന്നൊരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇപ്പോഴും അവിവാഹിതയായി തുടർന്ന റിഷ്ണയെ കുറിച്ച് സംവിധായകനും മോട്ടിവേഷ്ണല്‍ സ്പീക്കറുമായ എ എല്‍ സൂര്യ. ഇന്ത്യഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലൂടെ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോൾ തമിഴകത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. സൂര്യ പറയുന്നത് ഇങ്ങനെ, തൃഷ തന്റെ ഭാര്യയാണ്. അല്ലെന്ന് തെളിയിക്കേണ്ട യാതൊരു ആവശ്യവും തനിക്കില്ലെന്ന് പറഞ്ഞാണ് സൂര്യ സംസാരിച്ച് തുടങ്ങുന്നത്. തൃഷ നായികയായി അഭിനയിച്ച ഭീമ എന്ന സിനിമയുടെ ലൊക്കേഷനില്‍ നടിയെ കൊണ്ട് പോയി വിട്ടിരുന്നത് ഞാനാണ്. തൃഷയുടെ ഭര്‍ത്താവാണ് ഞാന്‍. റോഡിലൂടെ പോകുന്ന ഒരു പെണ്‍കുട്ടിയെ കുറിച്ചല്ല ഞാന്‍ പറഞ്ഞത്. ഞാനുമായി ബന്ധമുണ്ടായിരുന്ന പെണ്‍കുട്ടിയെ പറ്റിയാണ് പറയുന്നതെന്ന് വ്യക്തമായ ബോധം എനിക്കുണ്ട്.

എനിക്ക് അവളും നടൻ വിജയ്‌യും തമ്മിലുള്ള അടുപ്പം ഇഷ്ടമല്ല. അതിനൊരു കാരണമുണ്ട്. വിജയുടെ കൂടെയുള്ള ചില ചിത്രങ്ങള്‍ അവള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവെച്ചിരുന്നു. അതെനിക്ക് ഇഷ്ടമില്ലെന്ന് അറിഞ്ഞിട്ടാണ് അവളങ്ങനെ ചെയ്യുന്നതെന്നാണ്, സൂര്യയുടെ ആരോപണം. എന്നോട് ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞത് തൃഷ തന്നെയാണ്. അവളെന്റെ ഭാര്യയാണെന്ന് തെളിയിക്കേണ്ട ആവശ്യമൊന്നും തനിക്കില്ല. തൃഷയുടെ അമ്മയുമായി താന്‍ സംസാരിക്കാറുണ്ടെന്നും അവൾ പറയുന്നു. ഇപ്പോൾ തമിഴകത്തെ സൂപ്പർ സ്റ്റാറായി നിൽക്കുന്ന തൃഷക്ക് എതിരെ ഗുരുതരം ആരോപണമാണ് സൂര്യ ആരോപിച്ചത്. ഇത് ഇപ്പോൾ വലിയ വാർത്തയായി മാറുന്ന സാഹചര്യത്തിൽ ഇതിന് മുമ്പ് ഉണ്ടായിരുന്ന തൃഷ വിജയ് പ്രണയ വാർത്തയും ഏറെ ശ്രദ്ധ നേടുകയാണ്.

ഗോസിപ്പ് കോളങ്ങളിൽ തൃഷ സ്ഥിരം സാന്നിധ്യമായിരുന്നു. ഒരു സമയത്ത് സിനിമ പ്രേമികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന താര ജോഡികൾ ആയിരുന്നു വിജയ്‌യും തൃഷയും. 2005ലായിരുന്നു സംഭവം ഈ ഗോസിപ്പുകൾ വാർത്തയായത്. വിജയിയും തൃഷയും തമ്മില്‍ അടുപ്പത്തിലാണെന്ന് എന്ന് പ്രമുഖ മാധ്യമങ്ങൾ വരെ അന്ന് പ്രസ്താവിച്ചിരുന്നു. ഗില്ലി എന്ന ചിത്രത്തിലൂടെയാണ് വിജയിയും തൃഷയും ഒരുമിക്കുന്നത്. ഇതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പ് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പിടിച്ചുലയ്ക്കുന്നത്. വിജയിയും തൃഷയും തമ്മിലുള്ള അടുപ്പം വിജയിയുടേയും സംഗീതയുടേയും ദാമ്പത്യ ജീവിതത്തെ ബാധിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പക്ഷെ തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണ് എന്ന് പറഞ്ഞുകൊണ്ട് തൃഷ രംഗത്ത് വന്നിരുന്നു. ശേഷം സിമ്പുവും, ഒപ്പം റാണാ ദഗുബട്ടിയുമായുമായും തൃഷയ്ക്ക് അടുപ്പം ഉണ്ടായിട്ടിരുന്നു എന്നതും ശ്രദ്ധ നേടിയിരുന്നു .

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *