
അച്ഛൻ മാസം വെറും 15000 രൂപയാണ് പോക്കറ്റ് മണി തരുന്നത് ! അത് ഒന്നിനും തികയുന്നില്ല, കഷ്ടപ്പാടാണ്! വിജയ് സേതുപതിയുടെ മകന് വിമർശനം
തമിഴകത്തെ സൂപ്പർ സ്റ്റാറാണ് നടൻ വിജയ് സേതുപതി, സിനിമ രംഗത്ത് തന്റെ കഴിവ് കൊണ്ട് ഏറെ കഷ്ടപ്പെട്ട് മുൻ നിരയിലേക്ക് വന്ന നടനാണ് വിജയ് സേതുപതി. വില്ലനായും നായകനായും ഒരുപോലെ സിനിമയിൽ തിളങ്ങി നിൽക്കുന്ന അദ്ദേഹം ഇപ്പോൾ ബോളിവുഡിലും സജീവമാണ്. ഇപ്പോഴിതാ അച്ഛന്റെ പാരമ്പര്യം പിന്‍തുടര്‍ന്ന് വിജയ് സേതുപതിയുടെ മകന്‍ സൂര്യയുടെ തുടക്കം ഫീനിക്‌സ് എന്ന ചിത്രത്തിലൂടെയാണ്.
ഇതിനോടകം തന്നെ ചിത്രത്തിന്റെ ട്രെയിലറിനും പോസ്റ്ററുകള്‍ക്കുമെല്ലാം മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സൂര്യ നല്‍കിയ പ്രസ് മീറ്റുകളും അഭിമുഖങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ഇതിന് മുമ്പും തന്റെ മാസ്സ് ഡയലോഗുകൾ കൊണ്ട് സൂര്യ കൈയ്യടികൾ നേടിയിരുന്നു. എന്നാൽ അതേസമയം അതേ വാക്കുകൾ താരത്തിന് വിമർശനവും നേടികൊടുത്തിരുന്നു.
ആ വാക്കുകൾ ഇങ്ങനെ, അച്ഛന്റെ പേരില്‍ അരങ്ങേറ്റം കുറിക്കാന്‍ തയ്യാറല്ല, അച്ഛന്‍ വേറെ ഞാന്‍ വേറെ. അതുകൊണ്ടാണ് ഇന്‍ട്രഡ്യൂസിങ് സൂര്യ വിജയ് സേതുപതി എന്നതിന് പകരം സൂര്യ എന്ന് മാത്രം പറഞ്ഞത്. അച്ഛന്റെ പേരിന്റെ നിഴലിലല്ല ഞാന്‍ വരുന്നത് എന്ന മറുപടി കൈയ്യടികള്‍ നേടിയിരുന്നു. അതുപോലെ എന്നാല്‍ ദിവസം പോക്കറ്റ് മണിക്ക് അച്ഛന്‍ 500 രൂപ മാത്രമാണ് തരുന്നത് എന്ന തുറന്ന് പറച്ചിലിപ്പോള്‍ ചര്‍ച്ചയാകുന്നു. 500 രൂപകൊണ്ട് ഒരു ദിവസം കടന്ന് പോകാന്‍ കഴിയില്ല, വളരെ പ്രയാസമാണ്. അത് കാരണം കഷ്ടപ്പെട്ടു. നിറയെ സമ്പാദിക്കാനാണ് ഞാന്‍ അഭിനയത്തിലേക്ക് വന്നത് എന്ന നടന്റെ പറച്ചില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് വഴിയൊരുക്കി.

നിങ്ങൾക്ക് ഇത് വളരെ ചെറിയ തുക ആണെങ്കിലും, ദിവസം 500 എന്നാല്‍, മാസം 15000 രൂപയാണ്. ഇവിടെ പലരുടെയും മാസ ശമ്പളം 15000 രൂപ മാത്രമാണ്. ഈ പ്രായത്തില്‍ ഞങ്ങള്‍ക്ക് അച്ഛനമ്മമാരില്‍ നിന്ന് ദിവസം അഞ്ച് രൂപ കിട്ടുന്നത് തന്നെ പ്രയാസമായിരുന്നു, 500 കിട്ടിയിട്ടും തികയുന്നില്ലേ എന്ന് ചോദിച്ചാണ് ചര്‍ച്ചകള്‍. പരീക്ഷയ്ക്ക് സ്‌കൂളില്‍ കൊണ്ടു വിടുന്നത് അച്ഛനാണ്. പരീക്ഷ എഴുതേണ്ടതുണ്ടോ, നമുക്ക് എവിടെയെങ്കിലും പോയാലോ എന്ന് അച്ഛന്‍ ചോദിച്ചത്.
എന്നാൽ, ഇല്ല അച്ഛാ, പരീക്ഷ എഴുതിയില്ലെങ്കില്‍ അമ്മ ചെരുപ്പ് കൊണ്ടടിക്കും. പരീക്ഷ എഴുതാം എന്ന് പറഞ്ഞത് ഞാനാണ്. അച്ഛനെ സംബന്ധിച്ച് അങ്ങനെ സ്‌കൂളില്‍ പോകണം, പഠിക്കണം എന്നൊന്നും പറയാറില്ല. പുസ്തകത്തിലെ പാഠത്തെക്കാള്‍ ചുറ്റുപാടുകളെയും ആളുകളെയും പഠിക്കണം എന്നാണ് അച്ഛന്‍ പറായാറുള്ളത്.
താൻ ഇപ്പോൾ ചെന്നിയിലെ തന്നെ നമ്പർ വൺ കോളേജ് ആയ ലൊയോള കോളേജില്‍ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് സൂര്യ. ആദ്യ വര്‍ഷം കോളേജില്‍ പോയി, രണ്ടാം വര്‍ഷം സാധിച്ചില്ല. ഇനി ആ പഠനം തുടരും എന്നുറപ്പില്ല. ഡയരക്ഷനെ കുറിച്ചും ക്യാമറയെ കുറിച്ചും പഠിക്കണം എന്നാണ് ഇപ്പോള്‍ അച്ഛന്‍ പറയുന്നത്. അതിനുള്ള കോഴ്‌സിന് ചേരണം എന്ന് സൂര്യ വിജയ് സേതുപതി പറയുന്നു.
Leave a Reply