എന്റെ മനസ്സിലുള്ള അയ്യപ്പന്റെ രൂപം ഉണ്ണിയുടെ രൂപം ആയി മാറി ! ഉണ്ണിയുടെ എല്ലാ സമയത്തും കൂടെ നിന്ന ആള് എന്ന നിലയിൽ ഉണ്ണിയുടെ ഈ വളർച്ച എനിക്കും ഒരുപാട് അഭിമാനം തരുന്നു ! കുറിപ്പ് പങ്കുവെച്ച് സ്വാസിക !

മലയാള സിനിമയുടെ യുവ താര നിരയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ താരമാണ് നടൻ ഉണ്ണി മുകുന്ദൻ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘മാളികപ്പുറം’ ഇപ്പോൾ മികച്ച വിജയമായി മാറിയിരിക്കുകയാണ്. കേരളത്തിന് പുറമെ ഇപ്പോൾ പാൻ ഇന്ത്യൻ ലെവലിൽ ചിത്രം പ്രദർശനം തുടരുകയാണ്. ഉണ്ണിയെ പ്രശംസിച്ച് നിരവധിപേരാണ് ഇപ്പോൾ രംഗത്ത് വരുന്നത്. ആ കൂട്ടത്തിൽ ഇപ്പോഴിതാ നടിയും ഉണ്ണിയുടെ അടുത്ത സുഹൃത്തുമായ സ്വാസിക ചിത്രം കണ്ട ശേഷം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.

സ്വാസികയുടെ വാക്കുകൾ ഇങ്ങനെ, പ്രിയപ്പെട്ട ഉണ്ണി, മാളികപ്പുറം കണ്ടു. ഇന്ന് തീയറ്ററുകളിൽ ഉണ്ണിക്ക് കിട്ടുന്ന ഈ പ്രേക്ഷക സ്വീകാര്യതയെ വളരെ അതിശയത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. എന്നാൽ എനിക്ക് യാതൊരു അതിശയവുമില്ല, എനിക്കെന്നല്ല ഉണ്ണിയെ വളരെ അടുത്ത് അറിയാവുന്ന ആർക്കും യാതൊരു അതിശയവും ഉണ്ടാവാൻ സാധ്യതയില്ല. അത്രയേറെ ഡെഡിക്കേഷനും പാഷനോടും കൂടി സിനിമയെ സമീപ്പിക്കുന്ന ആളാണ് ഉണ്ണി മുകുന്ദൻ.

 

ഒരിക്കൽ ഉണ്ണിയെ ഇതുപോലെ മലയാളി പ്രേക്ഷകർ നെഞ്ചോട് ചേർക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. നാലുവർഷം മാളികപ്പുറമായ എന്നെ ആ പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് ഉണ്ണിക്കും സംവിധായകൻ വിഷ്ണുവിനും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്കും നന്ദി. ഇനി മലകയറാൻ 50 വയസ്സ് വരെ കൊതിയോടെ കാത്തു നിൽക്കാനുള്ള ഭക്തി തന്നതിന് അതിലേറെ നന്ദി. കൂടാതെ സിനിമ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലുള്ള അയ്യപ്പന്റെ രൂപം ഉണ്ണിയുടെ രൂപം ആയി മാറി.

ഈ സിനിമയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ഇതിലെ ബാലതാരങ്ങൾക്ക് സ്റ്റേറ്റ് അവർഡോ നാഷണൽ അവർഡോ തീർച്ചയായും ഉറപ്പാണ്. അതിനുള്ള എല്ലാ ഭാഗ്യവും അവർക്ക് ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. ഉണ്ണിയുടെ എല്ലാ സമയത്തും കൂടെ നിന്ന ആള് എന്ന നിലയിൽ ഉണ്ണിയുടെ ഈ വളർച്ച എനിക്കും ഒരുപാട് അഭിമാനം തരുന്നു. മനസ് നിറച്ച മാളികപ്പുറം, എല്ലാവരും തിയറ്ററിൽ പോയി ചിത്രം കാണണം എന്നുമായിരുന്നു സ്വാസിക കുറിച്ചത്. നടിയുടെ ഈ വാക്കുകൾക്ക് നന്ദി പറഞ്ഞുകൊണ്ട് ഉണ്ണിയും എത്തിയിരുന്നു. സ്വാസിക പറഞ്ഞത് പോലെ തന്നെയാണ് സിനിമ കണ്ടതിന് ശേഷം തോന്നിയത്. മാളികപ്പുറത്തെക്കുറിച്ച് നിരവധി റിവ്യൂ കണ്ടെങ്കിലും മികച്ചതായി തോന്നിയത് ഇതുമാത്രമെന്നായിരുന്നു ആരാധകരുടെ കമന്റുകൾ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *