
ഉണ്ണി മുകുന്ദന്‍ സൂപ്പർസ്റ്റാർ ആയി മാറിയതിൽ എന്തെന്നില്ലാത്ത സന്തോഷം ! ഉണ്ണി ഇന്ന് നേടിയെടുത്തത് ഒന്നും അവിചാരിതമായോ ഭാഗ്യം കൊണ്ടോ വന്നതല്ല !
ഇപ്പോൾ മലയാള സിനിമയിലെ ഏറ്റവും വലിയ സംസാര വിഷയം ഉണ്ണി മുകുന്ദന്റെ വിജയ ചിത്രം മാർക്കോയാണ്. പാൻ ഇന്ത്യൻ സ്റ്റാറായി മാറിയ ഉണ്ണി മുകുന്ദന്റെ ചിത്രം മറ്റു രാജ്യങ്ങളിലും വലിയ വിജയമായി മാറുകയാണ്. ഇപ്പോഴിതാ ഉണ്ണിയുടെ ഈ വിജയത്തിൽ സന്തോഷം പങ്കുവെച്ച് എത്തുകയാണ് നടി സ്വാസിക. ഉണ്ണിയുടെ വിജയത്തിൽ താൻ ഏറെ സന്തോഷിക്കുന്നു എന്നാണ് നടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
സ്വാസികയുടെ വാക്കുകൾ ഇങ്ങനെ, ഉണ്ണി ഇന്ന് നേടിയെടുത്തത് ഒന്നും അവിചാരിതമായോ ഭാഗ്യം കൊണ്ടോ വന്നതല്ല, ഇന്ന് ഉണ്ണിക്ക് കിട്ടുന്ന ഓരോ കയ്യടികളും ഉണ്ണി പല പ്രതിസന്ധികളെയും അതിജീവിച്ചു നേടിയെടുത്തതാണ്. വേറൊരു വ്യക്തിക്കും അദ്ദേഹം അതിജീവിച്ചത് പോലെ പ്രശ്നങ്ങളെ അതിജീവിക്കാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല. ഉണ്ണിയുടെ വിഷൻ എന്തായിരുന്നു എന്ന് തുടക്കം തൊട്ട് അറിയാവുന്ന ആൾ ആയിരുന്നു ഞാൻ. ഇന്ന് ഇന്ത്യ ഒട്ടാകെ അറിയുന്ന സൂപ്പർസ്റ്റാർ ആയി ഉണ്ണി മാറിയതിൽ എന്തെന്നില്ലാത്ത സന്തോഷം. സൂപ്പര്‍ സ്റ്റാര്‍ ഉണ്ണി മുകുന്ദന്‍, എന്നായിരുന്നു സ്വാസിക കുറിച്ചത്. ഉണ്ണിയേയും ടാഗ് ചെയ്തായിരുന്നു കുറിപ്പ് പങ്കുവെച്ചത്.

ഇതിന് മുമ്പും ഉണ്ണിയുടെ വിജയങ്ങളിൽ സ്വാസിക സമാനമായ രീതിയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു, മാമാങ്കം, മാളികപ്പുറം എന്നീ സിനിമകളെ പ്രശംസിച്ചാണ് സ്വാസിക ഇതിന് മുമ്പ് അഭിനന്ദിച്ചിരുന്നത്. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയും കഠിനപ്രയത്‌നവും പ്രചോദനമാണ്. അതേക്കുറിച്ചായിരുന്നു അന്നത്തെ പോസ്റ്റ്. ഫെല്‍ ഇന്‍ ലവ് എന്ന് കണ്ടതോടെ സ്വാസികയും ഉണ്ണിയും പ്രണയത്തിലാണോയെന്നായിരുന്നു ചോദ്യങ്ങള്‍. ആ വരി കണ്ട് തെറ്റിദ്ധരിച്ചതാണെന്നും, ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും സ്വാസിക വ്യക്തമാക്കിയിരുന്നു.
സിനിമയിൽ ഉണ്ണിയുടെ തുടക്കകാലം മുതലേ എനിക്ക് അറിയാവുന്ന ആളെന്ന നിലയില്‍ ഇപ്പോഴത്തെ വളര്‍ച്ച ഒരുപാട് സന്തോഷം തരുന്നതാണ്. ഉണ്ണിയുടെ കഠിനപ്രയത്‌നത്തിന്റെ റിസല്‍ട്ടാണ് ഈ വിജയത്തിന് പിന്നില്‍. പല പ്രതിസന്ധികളും അതിജീവിച്ചാണ് ഉണ്ണി ഇവിടെ വരെ എത്തിയതെന്നും സ്വാസിക പറയുന്നു.
എന്നാൽ സ്വാസികയുടെ ഈ പോസ്റ്റിന് ചില ആരാധകരുടെ കമന്റുകൾ ഇങ്ങനെ, അത് പൃഥ്വിരാജ് മലയാള സിനിമയിൽ കടന്ന് വന്ന വഴിയേ കുറിച്ച് വല്ല ധാരണ ഇല്ലാത്തത് കൊണ്ടാണ് ഉണ്ണിയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്. പൃഥ്വിരാജ് എന്ന നാടൻ ചവിട്ടി താഴ്ത്താൻ മലയാള സിനിമ ഒന്നുപോലെ നിന്ന സമയം ഉണ്ടായിരുന്നു, ഏതായാലും അത്രയൊന്നും ഉണ്ണിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല എന്നാണ് കമന്റ്. ഇതിന് സ്വാസിക മറുപടിയും നൽകി, അത് ഞാൻ അടുത്തിനിന്ന് കണ്ടറിഞ്ഞിട്ടില്ല അതുകൊണ്ട് അറിയില്ല എന്നാണ് നടി പറയുന്നത്.
Leave a Reply