വിദ്യാമ്മ ഗർഭിണിയാണെന്നറിഞ്ഞ് തിലകൻ ചേട്ടനും പുള്ളിക്കാരിയും കൂടി ഇരിക്കുന്നൊരു സീനുണ്ട്, ആറ് ഷോട്ടായി പ്ലാൻ ചെയ്തിരുന്ന രം​ഗമാണത്…! സംവിധായകൻ പറയുന്നു !

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് തിളങ്ങി നിന്ന അഭിനേത്രിയായിരുന്നു ശ്രീവിദ്യ. അഭിനേത്രി, ഗായിക, നർത്തകി എന്നീങ്ങനെ കലാപരമായി ഏറെ കഴിവുകളുള്ള ശ്രീവിദ്യ സിനിമ ലോകത്തെ മിന്നും താരമായിരുന്നു. ഓരോ കഥാപാത്രത്തെയും ആഴത്തിൽ ഉൾകൊണ്ടു അത് ക്യാമറക്ക് മുന്നിൽ ജീവിച്ചു കാണിക്കുന്ന ആളായിരുന്നു ശ്രീവിദ്യ. മലയാളികൾക്ക് വിദ്യാമ്മയെ ഒരിക്കലും മറക്കാൻ കഴിയില്ല. ഇപ്പോഴിതാ ശ്രീവിദ്യയെ കുറിച്ച് തനിക്കുള്ള ഒരു അനുഭവം തുറന്ന് പറയുകയാണ് ടികെ രാജീവ്.

മലയാളത്തിൽ അമ്മ വേഷങ്ങളിൽ ശ്രീവിദ്യ നിറഞ്ഞാടിയ സിനിമകളായിരുന്നു, പവിത്രവും അനിയത്തിപ്രാവും. പവിത്രം സിനിമയെ കുറിച്ച് രാജീവിന്റെ വാക്കുകൾ ഇങ്ങനെ, ടികെ രാജീവ് ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ. കാൻ ചാനൽ മീഡിയയോടാണ് പ്രതികരണം. വിദ്യമ്മയെോടൊപ്പം ആദ്യമായി വർക്ക് ചെയ്തതാണ്. എന്തൊരു നടിയാണവർ. അങ്ങനെയാെരു നടിയെ പിന്നെ കാണാൻ പറ്റുമോ എന്ന് സംശയം തോന്നിയെന്ന് ടികെ രാജീവ് കുമാർ പറയുന്നു. ശ്രീവിദ്യക്കൊപ്പമുള്ള ഒരു അനുഭവത്തെക്കുറിച്ചും രാജീവ് കുമാർ സംസാരിച്ചു. ​

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, പവിത്രം സിനിമയിൽ ഏറ്റവും മനോഹരമായ ഒരു രംഗമുണ്ട്, വിദ്യാമ്മ ഗർഭിണിയാണെന്നറിഞ്ഞ് തിലകൻ ചേട്ടനും പുള്ളിക്കാരിയും കൂടി ഇരിക്കുന്നൊരു സീനുണ്ട്, ആറ് ഷോട്ടായി പ്ലാൻ ചെയ്തിരുന്ന രം​ഗമാണത്. ഈ സീൻ വായിച്ച് വിദ്യാമ്മ അസ്വസ്ഥയാണെന്ന് കേട്ടു. എന്ത് പറ്റിയെന്ന് നോക്കാൻ പോയി. ലൊക്കേഷനിലിരിക്കുന്നുണ്ട്’ ഒന്നുമില്ല പെട്ടെന്ന് എടുക്കാമെന്ന് വിദ്യാമ്മ പറഞ്ഞു. എനിക്കാ ഇരിപ്പ് ഇഷ്ടപ്പെട്ടു. വിദ്യമ്മ ഇങ്ങനെ തന്നെ ഇരുന്നാൽ മതിയെന്ന് പറഞ്ഞു. ഞാനിങ്ങനെയേ ഇരിക്കുന്നുള്ളൂയെന്ന് മറുപടി.

ഇപ്പോഴും ആ, രംഗം നോക്കിയാൽ നിങ്ങൾക്ക് അത് മനസിലാകും, അഭിനയിക്കുമ്പോൾ അവരുടെ മുടിയൊക്കെ എണീറ്റു. റിഹേഴ്സലില്ലാതെ ആ ഷോട്ട് അതിഗംഭീരമായി, എല്ലാവരും ഇറങ്ങിട്ടും വിദ്യാമ്മ അവിടെ ഇരുന്നു. വിദ്യമ്മ എന്റെ കരണക്കുറ്റിക്ക് തട്ടി. അടിച്ചു എന്ന് വേണമെങ്കിൽ പറയാം. ദേഷ്യത്തോടെ അടിച്ചിട്ട് പറഞ്ഞു. യു പുട് മി ഇൻ എ റിയൽ ട്രബിൾ രാജീവ്, എന്ന്. മാതൃത്വം എന്ന നിമിഷം നീ എനിക്ക് തന്നു എന്ന് പറഞ്ഞു’ ‘അവർ ആ കഥാപാത്രമാവുന്നത് എന്ത് മനോഹരമായിട്ടാണ്. വിദ്യാമ്മ, ലളിത ചേച്ചി തുടങ്ങിയവർ ഷൂട്ടിനിടെ തരുന്ന പ്രശംസയോ കമന്റുകളോ വലിയ അംഗീകാരമാണ് എന്നും രാജീവ് പറയുന്നു. വിവാഹിതയായി ഒരു കുഞ്ഞും കുടുംബവുമായി ജീവിക്കാൻ ഏറെ ആഗ്രഹിച്ച ആളായിരുന്നു ശ്രീവിദ്യ എന്ന് അവരുടെ പ്രിയപ്പെട്ടവർ പലപ്പോഴും വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *