
ദിലീപേട്ടൻ എന്നെ സ്വന്തം വീട്ടിലെ കുട്ടിയെപോലെയാണ് കണ്ടത് ! അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷിക്കുന്നു ! അനുഭവം പറഞ്ഞ് തമന്ന !
തെന്നിന്ത്യൻ താര റാണി തമന്ന ആദ്യമായി മലയാള മണ്ണിലേക്ക് എത്തുന്ന ചിത്രമാണ് ‘ബാന്ദ്ര’. ദിലീപ് നായകനായ ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും. ദിലീപിന്റെ ഗ്രാൻഡ് പ്രൊഡക്ഷൻ ഇപ്പോൾ വീണ്ടും ഒരു ഇടവേളക്ക് ശേഷം സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. തന്റെ രണ്ടാം വരവ് ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ ദിലീപും. ‘രാമലീല’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ദിലീപും അരുൺ ഗോപിയും വീണ്ടും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. അഞ്ചു വർഷത്തിന് ശേഷം ആ വിജയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കാൻ പോകുന്നു എന്ന വാർത്ത ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു.
ഈ സിനിമയുടെ തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്ണയാണ്. അതുമാത്രമല്ല ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത മൾട്ടി സ്റ്റാർ ചിത്രമായി ഒരുങ്ങുന്ന ഈ സിനിമയിൽ ദിലീപിനെ കൂടാതെ മറ്റൊരു പ്രധാന താരം കൂടി ഉണ്ടായേക്കും എന്ന വാർത്ത വന്നിരുന്നു. അത് സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ആണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അണ്ടര്‍വേള്‍ഡ് ഡോണ്‍ ആയാണ് ചിത്രത്തില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. മുംബെയില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. എന്നിരുന്നാലും ഈ ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത അതിലെ നായിക തമന്ന തന്നെയാണ്.

താരത്തിന് വലിയ ആരധകരാണ് കേരളത്തിൽ ഉള്ളത്, അധോലോക രാജാവിന്റെ കഥ പറയുന്ന ചിത്രത്തിൽ ഒരു റാണിയുടെ ലുക്കിലാണ് തമന്ന ഉള്ളത്. കൊല്ലത്ത് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ വസ്ത്ര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് തമന്ന എത്തിയിരുന്നു. ഇതിനിടെയാണ് ദിലീപിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവത്തെ കുറിച്ച് താരം സംസാരിച്ചത്. ദിലീപിനെ കുറിച്ച് തമന്ന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
നടിയുടെ വാക്കുകൾ ഇങ്ങനെ, ദിലീപേട്ടന് തന്നെ സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് കണ്ടത് എന്നാണ് തമന്ന പറയുന്നത്. ദീലിപ് വളരെ ലളിതനായ ഒരാളാണ്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ പറ്റിയത് നല്ല അവസരമായി കാണുന്നു എന്ന് തമന്ന വ്യക്തമാക്കി. അതേസമയം, തമന്നയുടെ പിറന്നാള്‍ ദിനത്തില്‍ നടിയുടെ ലുക്ക് പോസ്റ്റര്‍ ബാന്ദ്ര ടീം പുറത്തുവിട്ടിരിന്നു. ‘ബാന്ദ്രയിലെ രാജ്ഞിക്ക് മനോഹരമായ ജന്മദിനാശംസകള്’ എന്ന് കുറിച്ചു കൊണ്ടാണ് അരുണ്‍ ഗോപി ലുക്ക് പുറത്തുവിട്ടത്. രജനികാന്തിന്റെ ജയിലർ ആണ് തമ്മയുടെ ഏറ്റവും പുതിയ ചിത്രം.
Leave a Reply