
എടൊ, താൻ എന്നൊന്നും വിളിക്കുന്നത് ശെരിയല്ല ! താനെപ്പോഴാടോ എന്നെ അങ്ങനെ വിളിച്ച് തുടങ്ങിയത്, മമ്മൂട്ടിയുടെ പെരുമാറ്റത്തെ കുറിച്ച് നടൻ ടി ജി രവി !
മലയാള സിനിമയിൽ ഒരു കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ശ്കതമായ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ ആളാണ് നടൻ ടി ജി രവി. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് ടിജി രവി പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, പണ്ട് ഞങ്ങൾ ഒരുമിച്ച് ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. അതിനെല്ലാം ശേഷം ‘ദ പ്രീസ്റ്റിൽ’ ഞാൻ വീണ്ടും മമ്മൂട്ടിയോടൊപ്പം അഭിനയിച്ചു. അന്ന് അദ്ദേഹം വലിയ സ്റ്റാറാണ്. മമ്മൂട്ടിയുടെ കൂടെ പല ആൾക്കാരും ഉണ്ടാവും. ഞാൻ ചെന്നപ്പോൾ മമ്മൂട്ടി വാ ഇരിക്കെടോ എന്ന് പറഞ്ഞു. ഒരു ദിവസം മമ്മൂട്ടി എന്നെ കാരവാനിലേക്ക് വിളിപ്പിച്ചു.
അങ്ങനെ ഞാൻ ചെന്ന ഉടനെ തന്നെ അദ്ദേഹം എന്നോട് ചോദിച്ചു, താനെന്ന് മുതലാടോ എന്നെ ‘നിങ്ങൾ’ എന്ന് സംബോധന ചെയ്ത് തുടങ്ങിയതെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, ഞാൻ സിനിമയിൽ നിന്ന് വിട്ട് പോവുന്നതിന് മുമ്പ് കുറേക്കാലം നമ്മൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്,എന്നൊക്കെ ഞാൻ ‘എടോ താൻ’ എന്നൊക്കെ സംസാരിക്കാറൂം ഉണ്ടായിരുന്നു.

എന്നാ,ൽ ഇന്ന് ഞാൻ എവിടെ നിൽക്കുന്നു, അദ്ദേഹം എവിടെ നിൽക്കുന്നു.. ജനങ്ങളുടെ മുന്നിൽ പ്രത്യേകിച്ചും. അവരൊക്കെ നിൽക്കുമ്പോൾ നിങ്ങളെ ഞാൻ പഴയത് പോലെ ‘എടോ താൻ’ എന്നൊക്കെ വിളിക്കുന്നത് ശരിയല്ല, എന്ന് തോന്നിയത് കൊണ്ടാണ് ഇപ്പോൾ ഇങ്ങനെ വിളിച്ചത് എന്ന് ടിജി രവി പറഞ്ഞു. അത് കേട്ടപ്പോൾ അദ്ദേഹം ഒന്ന് ചിരിച്ചു. പക്ഷെ സത്യം പറഞ്ഞാൽ അത് എന്റെ ജീവിതത്തിൽ വലിയൊരു പാഠം ആയി.
അദ്ദേഹ,ത്തെ പോലെ ഒരു മഹാ നടൻ അപ്പോൾ എന്നോട് അങ്ങനെ ചോദിക്കണമെങ്കിൽ നേരത്തെയുണ്ടായിരുന്ന സൗഹൃദത്തിൽ നിന്നും എനിക്ക് എന്തെങ്കിലും മാറ്റം വന്നോ എന്ന് പുള്ളിക്ക് തോന്നിയിട്ടുണ്ടാവാം. ഈ ചോദ്യത്തോടെ അദ്ദേഹത്തോടുള്ള സൗഹൃദം എനിക്ക് കൂടി, എന്നും ടിജി രവി പറയുന്നു. അതുപോലെ തന്നെ മോഹൻലാലും ഞാനും ഒരുപാട് കാലം ഒരേ റൂമിൽ താമസിച്ച ആളാണ്. ആ സൗഹൃദം ഞങ്ങൾ തമ്മിലുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ച്ച മമ്മൂട്ടിയുടെ ആ വാക്കുകൾ
Leave a Reply