
മല്ലിക മറ്റൊരാളിന്റെ ഭാര്യയാണ്, അത് മറന്നാണ് നിങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നത് ! ആ ബന്ധം അവസാനം തിരിച്ചറിഞ്ഞ ഒരു മണ്ടൻ ആയിരുന്നു ഞാൻ ! ശ്രീകുമാരൻ തമ്പി പറയുന്നു !
സംവിധായകൻ, തിരക്കഥാകൃത്ത്, സംഗീത സംവിധായകൻ, കവി നിർമാതാവ് എന്നിങ്ങനെ ഒരു സമയത്ത് മലയാള സിനിമ അടക്കിവാണ പ്രതിഭാദാലിയായ ആളായിരുന്നു ശ്രീകുമാരൻ തമ്പി. ഇപ്പോഴിതാ അദ്ദേഹം പങ്കുവെച്ച തന്റെ ചില സിനിമ അനുഭവങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ. അമ്പിളിയും മല്ലികയും സിനിമ മോഹവുമായി നടക്കുന്ന കാലം തൊട്ടേ അവരെ എനിക് അറിയാം. ഇരുവരും ഒറ്റക്കും അല്ലാതെയും എന്റെ വീട്ടിൽ വരുമ്പോഴെല്ലാം ഞാൻ മനസ്സിൽ വിചാരിച്ചിരുന്നു, ഇല്ലായിമയിലും വളരെ ആഹ്ലാദത്തോടെ ജീവിതം നയിക്കുന്ന ദമ്പതിമാർ എന്ന്….
എന്നാൽ എന്റെ ആ ധാരണ തെറ്റായിരുന്നു എന്ന് വളരെ വൈകിയാണ് ഞാൻ അറിഞ്ഞത്… എന്റെ പല സിനിമകൾക്കും സംവിധാന സഹായി ആയി മല്ലിക നിന്നിട്ടുണ്ട്. അങ്ങനെ സുകുമാരനും ജയനും ഒരുമിച്ച ‘ഏതോ ഒരു സ്വപ്നം’ എന്ന ചിത്രത്തിന്റെ സെറ്റിൽ മല്ലികയും സഹായി ആയി ഒപ്പം ഉണ്ടായിരുന്നു. സുകുമാരൻ തന്റെ ഭാഗങ്ങൾ വളരെ പെട്ടെന്ന് ഷൂട്ടിങ് തീർക്കുന്ന ഒരു നടൻ ആയിരുന്നു. ശേഷം അദ്ദേഹം പെട്ടെന്ന് തന്നെ വീട്ടിലേക്ക് മടങ്ങുകയും ചെയ്യും. അങ്ങനെ ഒരു ദിവസം ഷൂട്ടിംഗ് കഴിഞ്ഞ് പോകാൻ തയ്യാറായ സുകുമാരനെ ഹോട്ടലിൽ കൊണ്ട് വിടാൻ ഞാൻ ഡ്രൈവറിനോട് പറഞ്ഞു.
അതിന്റെ ഒപ്പം തന്നെ മല്ലിക എന്നോട് വന്ന് പറഞ്ഞു, ചേട്ടാ എനിക്ക് നല്ല തലവേദന ഞാനും സുകുമാരൻ പോകുന്ന കാറിൽ പൊയ്ക്കോട്ടേ എന്ന്, ഞാൻ പറഞ്ഞു ശെരി പൊയ്ക്കോ എന്ന്.. അങ്ങനെ ഇത് പലപ്പോഴും ആവർത്തിച്ചു, എന്നോട് പറഞ്ഞും പറയാതെയും മല്ലിക സുകുമാരനൊപ്പം പോകാൻ തുടങ്ങി.. സെറ്റിൽ പലരും അടക്കം പറയുന്നത് ഞാൻ ശ്രദ്ധിച്ചു. അപ്പോൾ എവിടെയോ എന്തോ ഒന്ന് പുകയുന്നത് പോലെ എനിക്കും തോന്നി.

അങ്ങനെ ഞാൻ പിറ്റേ ദിസവം മല്ലികയോട് പറഞ്ഞു, എനിക്ക് അൽപ്പം സംസാരിക്കാനുണ്ട് എന്ന്, അപ്പോഴേക്കും അവരുടെ മുഖം ചുവന്നു.. മല്ലികയ്ക്കു സുകുമാരനുമായി അടുപ്പമുണ്ടെന്നു നമ്മുടെ ഷൂട്ടിങ് ടീമിലെ എല്ലാവർക്കും അറിയാം. അതു മനസ്സിലാക്കാൻ താമസിച്ച ഒരേയൊരു മണ്ടൻ ഞാനാണ്. സത്യം പറയണം മല്ലികയും സുകുമാരനും തമ്മിൽ പ്രണയത്തിലാണോ.. ‘മല്ലിക മറ്റൊരാളിന്റെ ഭാര്യയാണ്, അവനും എനിക്കു വേണ്ടപ്പെട്ടവനാ. ആ കാര്യം മറക്കരുത്.’ മല്ലിക പൊട്ടിക്കരഞ്ഞുകൊണ്ട് എന്റെ കാൽക്കൽ വീണു. അതുകഴിഞ്ഞ് തേങ്ങലോടെ പറഞ്ഞു.
ചേട്ടാ ഇപ്പോഴുള്ള ഈ വിവാഹബന്ധം തുടർന്നാൽ എനിക്ക് ആ,ത്മ,ഹത്യ ചെയ്യേണ്ടി വരും. സുകുമാരന് എന്നോടിഷ്ടമുണ്ട്. ഇപ്പോഴത്തെ ബന്ധം ഞാൻ വേർപെടുത്തിയാൽ സുകു എന്നെ വിവാഹം കഴിക്കാമെന്നു സമ്മതിച്ചിട്ടുണ്ട്.’ അതൊരു പുതിയ അറിവായിരുന്നു. മല്ലിക സത്യം തുറന്നു പറഞ്ഞതിനുശേഷം ഞാൻ അമ്പിളിയോടു സംസാരിച്ചു. ആദ്യം ഒന്നുമറിയാത്ത നിഷ്ക്കളങ്കനെപ്പോലെയാണ് അമ്പിളി പെരുമാറിയത്. ഞാൻ അമ്പിളിയോടു പറഞ്ഞു. ‘ അമ്പിളീ, മല്ലിക എല്ലാ കാര്യങ്ങളും എന്നോടു തുറന്നുപറഞ്ഞു. നീ ഡിവോഴ്‌സിന് സമ്മതിച്ചാൽ സുകുമാരൻ മല്ലികയെ വിവാഹം കഴിക്കും’. ‘
എന്നാൽ അയാളുടെ മറുപടി തന്റെ ഭാര്യയായ മല്ലികയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതിനെപ്പറ്റി എനിക്കു ചിന്തിക്കാൻ പോലും സാധ്യമല്ല’ എന്നായിരുന്നു. അപ്പോൾ ഞാൻ ചോദിച്ചു. ‘നിന്റെ ഭാര്യ നിന്നെ വേണ്ടെന്നു പറയുന്നു, മറ്റൊരാളെ വിവാഹം കഴിക്കാൻ അവൾ തയാറായി നിൽക്കുന്നു. അപ്പോഴും ഈ ബന്ധത്തിൽ തൂങ്ങിപ്പിടിച്ചു നിൽക്കുന്നത് പുരുഷത്വമാണോ… നീ ആലോചിക്കൂ’ അമ്പിളി ഈ സത്യം അറിഞ്ഞിട്ടും നിർവികാരനെപ്പോലെ പെരുമാറുന്നത് എന്നെ അദ്ഭുതപ്പെടുത്തി. ഒടുവിൽ അയാൾ ഡിവോഴ്‌സിന് സമ്മതിച്ചു. ശേഷം ആ സുകുമാരനും മല്ലികയും തമ്മിലുള്ള വിവാഹം നടന്നു……
Leave a Reply