
‘ഓപ്പറേഷനോ റേഡിയേഷനോ എന്നുള്ളത് ഡോക്ടറാണ് തീരുമാനിക്കേണ്ടത്’,! തുടക്കത്തിലെ അറിഞ്ഞതുകൊണ്ട് eപേടിക്കാനൊന്നുമില്ല ! മമ്മൂട്ടിയുടെ ആരോഗ്യത്തെ കുറിച്ച് തമ്പി ആന്റണി
മമ്മൂക്ക മലയാളികളുടെ ഒരു വികാരമാണ്, പ്രായത്തെ ചെറുത്തുതോൽപ്പിക്കുന്ന ചുറുചുറുക്കോടെ അദ്ദേഹം ഇന്നും സിനിമയെ സമീയയ്ക്കുന്ന വ്യക്തിയാണ്, എന്നാൽ അടുത്തിടെയായി അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ച് നിരവധി വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്നും താരം ആരോഗ്യവനായി ഇരിക്കുകയാണെന്നും മമ്മൂട്ടിയുടെ പിആര്‍ ടീം പ്രതികരിച്ചിരുന്നു. ഇതിനിടെ നടന്‍ തമ്പി ആന്റണി പങ്കുവച്ച ഫെയ്‌സ്ബുക്ക് കുറിപ്പാണ് ചര്‍ച്ചയാകുന്നത്. ഓപ്പഷനോ റേഡിയേഷനോ എന്നുള്ളത് അദ്ദേഹത്തിന്റെ ഡോക്ടറാണ് തീരുമാനിക്കേണ്ടത്, കേട്ടിടത്തോളം പേടിക്കാനില്ല എന്നാണ് തമ്പി ആന്റണി കുറിച്ചിരിക്കുന്നത്.
വാക്കുകൾ ഇങ്ങനെ, മമ്മൂട്ടി, മലയാളികളുടെ മമ്മൂക്ക. കുടലിലെ ക്യാന്‍സര്‍ കൊള്നോസ്‌കോപ്പിയിലൂടെയാണ് സാധാരണ കണ്ടുപിടിക്കാറുള്ളത്. അന്‍പതു വയസുകഴിഞ്ഞാല്‍ പത്തു വര്‍ഷത്തില്‍ ഒരിക്കല്‍ ആണ് അത് ചെയ്യാറുള്ളത്. ഇല്ലെങ്കില്‍ എല്ലാവരും ചെയ്യേണ്ടതാണ്. Fecal occult blood testing starts at age 45. ഇത് എല്ലാ വര്‍ഷവും ചെയ്യേണ്ടതാണ്. മമ്മൂക്ക തീര്‍ച്ചയായും അതൊക്കെ ശ്രദ്ധിക്കുന്ന ആളായിരിന്നിരിക്കണം. ഭക്ഷണകാര്യത്തിലും അദ്ദേഹം അതീവ ശ്രദ്ധാലുവാണ്. പളുങ്കില്‍ അഭിനയിക്കുബോള്‍ ഞങ്ങള്‍ അമ്പിളിചേട്ടനുമൊത്തു ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചിട്ടുണ്ട്.

മീൻ വറുത്തത് ഉള്‍പ്പടെ പല മീന്‍ വിഭവങ്ങള്‍ കൊണ്ടുവന്ന പ്ലേറ്റ് മമ്മൂക്ക ഞങ്ങളുടെ അടുത്തേക്കു മാറ്റിവെക്കും. അടുത്തിരിക്കുന്നവര്‍ക്കു കൊടുക്കാന്‍ ഒരു മടിയുമില്ല മമ്മൂക്കായ്ക്ക്. അതറിയാവുന്ന അമ്പിളിചേട്ടന്‍ ആ വിവരം എന്നോടത് നേരത്തെ പറഞ്ഞിരുന്നു. അന്നേ ഞാന്‍ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ ലഘുഭഷനരീതി. ഇപ്പോള്‍ ഒരുപക്ഷെ പ്രകടമായ എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടിരിക്കാം.
എന്നാലും തുടക്കത്തിലെ അറിഞ്ഞതുകൊണ്ട്, കേട്ടിടത്തോളം ഒന്നും പേടിക്കാനില്ല എന്നുതന്നെയാണ് ഡോക്ടര്‍ന്മാരുടെ അഭിപ്രായം എന്നും കേട്ടു. ഓപറേഷനോ റേഡിയേഷനോ എന്നുള്ളത് അദ്ദേഹത്തിന്റെ ഡോക്ടറാണ് തീരുമാനിക്കേണ്ടത്. അതൊക്ക കഴിഞ്ഞവരെ എനിക്കറിയാം അവരൊക്കെ ഇരുപതു വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ണ ആരോഗ്യവാന്മാരായി സാധാരണ ജീവിതം നയിക്കുന്നു. മലയാളികളുടെ മമ്മൂക്ക പൂര്‍ണ ആരോഗ്യവാനായി തന്നെ വീണ്ടും സിനിമകളില്‍ സജീവമാകും എന്നതില്‍ ഒരു സംശയവുമില്ല എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
Leave a Reply