
ദിലീപ് ഒരു വി,ഷ,മാ,ണ്, ഒരു മാ,ഫി,യ,ക്ക് സാമാനമായ കാര്യങ്ങളാണ് നടക്കുന്നത് ! ദിലീപിനെ പറ്റിയും താര സംഘടനയെ കുറിച്ചും തിലകൻ പറഞ്ഞിരുന്നത് !!!
താര സംഘടനായ അമ്മക്ക് എതിരെ പല താരങ്ങളും രംഗത്ത് വന്നിട്ടുണ്ട്, കഴിഞ്ഞ ദിവസം പാർവതി തിരുവോത്ത് വീണ്ടും ശ്കതമായി സംഘടനക്കെതിരെ രംഗത്ത് വന്നിരുന്നു. അതുപോലെ നടൻ ഇപ്പോൾ വീണ്ടും ഒരു ചർച്ചാ വിഷയം ആകുകയാണ്, നടിയെ ആക്രമിച്ച പേരിലും മറ്റു പല കേസുകളിലും ഇപ്പോൾ ദിലീപിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം വരെ കേസെടുത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്. ഈ സാഹചര്യത്തിൽ അന്ന് ദിലീപിനെ കുറിച്ച് നടൻ തിലകൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.
ഇപ്പോൾ ദിലീപിനെ കുറിച്ച് ആരെന്ത് പറഞ്ഞാലും ശ്രദ്ധിക്കപ്പെടുന്ന സമയം ആയതുകൊണ്ട് തിലകൻ പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. ദിലീപിനെ കുറിച്ചും താര സഘനയായ അമ്മയെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. തിലകന്റെ വാക്കുകളിലൂടെ… ദിലീപ് വിഷമാണെന്ന് പണ്ടൊരു അഭിമുഖത്തില്‍ മലയാള സിനിമയിലെ അഭിനയത്തിന്റെ പെരുന്തച്ചന് തിലകന് പറഞ്ഞിരുന്നു. തന്റെ അനുഭവത്തില്‍ നിന്നാണ് അങ്ങനെ പറഞ്ഞതെന്നും തിലകന് വ്യക്തമാക്കിയിരുന്നു.
അമ്മ എന്ന താര സംഘടനയോട് എനിക്ക് ബഹുമാനമാണ്. അമ്മയ്ക്കെതിരെ ഞാന്‍ ഒരിക്കലും സംസാരിച്ചിട്ടില്ല. പക്ഷെ അമ്മ എന്ന സംഘടനയിലെ എക്സിക്യുട്ടീവിലിരിക്കുന്ന ചില അംഗങ്ങള്‍ ചെയ്യുന്ന പ്രവൃത്തികള്‍ ഒരു മാഫിയ ചെയ്യുന്നതിന് സമാനവും തീ വ്ര വാ ദ പ ര വും വളരെ മോശവുമാണെന്നും തിലകന് അന്ന് തുറന്ന് പറഞ്ഞിരുന്നു. മീശാമാധവനില്‍ അഭിനയിച്ച പ്രധാന നടന് എന്റെ ശത്രുവാണെന്ന് തിലകന് പറയുകയുണ്ടായി. പക്ഷെ ആ ചിത്രം നിര്‍മിച്ച സുബൈറുമായി എനിക്ക് നല്ല ബന്ധമാണ്. എന്നെ അച്ഛനെ പോലെയാണ് കാണുന്നത് എന്ന് സുബൈര്‍ പറഞ്ഞിട്ടുള്ളതായി തിലകന് പറയുന്നു.

ക്രിസ്റ്റ്യന്‍ ബ്രദേഴ്സ് എന്ന ചിത്രം നിര്‍മിച്ചതും സുബൈറാണ്. ഈ ചിത്രത്തിന് വേണ്ടി എന്റെ 25 ദിവസം കരാര്‍ ചെയ്ത് അഡ്വാന്‍സ് വാങ്ങിയിരുന്നു. മോഹന്‍ലാലിന്റെയും ദിലീപിന്റെയുമൊക്കെ അച്ഛനായിട്ടാണ് അഭിനയിക്കേണ്ടത് എന്നും, ചേട്ടനല്ലാതെ മറ്റൊരു ഓപ്ഷനില്ല എന്നും സുബൈര്‍ പറഞ്ഞു. അതായത് പിന്നീട് സായികുമാർ ചെയ്ത വേഷം. എന്നാല്‍ പിന്നീട് ഈ ചിത്രത്തില്‍ നിന്നും എന്നെ ഒഴിവാക്കി. അമ്മ എന്ന സംഘടന ഇടപെട്ടാണ് ആ അവസരം ഇല്ലാതാക്കിയത് എന്ന് തിലകന് ആരോപിയ്ക്കുന്നു. മലയാള സിനിമയില്‍ ഇന്നുള്ള ഒരു സൂപ്പര്‍സ്റ്റാറിന്റെ നിലനില്പിന്റെ പ്രശ്നമാണത്രെ എന്നെ അഭിനയിപ്പിക്കാതിരിപ്പിയ്ക്കുന്നത്. ദിലീപ് ഒരു വിഷമാണ്, അത് കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ തിലകന്റെ ഈ അഭിപ്രായത്തോട് അന്ന് ദിലീപ് പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു.. തിലകന് ചേട്ടന് എന്നെ വിമര്‍ശിക്കാനുള്ള അധികാരമുണ്ടെന്നാണ് ഇതിനെ കുറിച്ച് ദിലീപ് പ്രതികരിച്ചത്. വീട്ടിലെ കാരണവര്‍ക്ക് നമ്മളെ എന്തും പറയാമെന്നും മലയാള സിനിമയിലെ അഭിനയ പ്രതിഭയാണ് തിലകനെന്നും എറണാകുളത്ത് വച്ച് നടന്ന പത്ര സമ്മേളനത്തില്‍ ദിലീപ് പറഞ്ഞു. വലിയവര്‍ സംസാരിക്കുമ്പോള്‍ ചെറിയവര്‍ മിണ്ടാതിരിക്കണം, തിലകന് ചേട്ടന് എന്റെ പേര് പറഞ്ഞതില്‍ സന്തോഷമുണ്ട് എന്നും അന്നത്തെ ആരോപണത്തോട് ദിലീപ് പ്രതികരിച്ചിരുന്നു.
Leave a Reply