മമ്മൂക്കയുടെ ആ വാക്കുകൾ എന്നെ അത്രത്തോളം വേദനിപ്പിച്ചു ! അദ്ദേഹത്തിന്റെ സിനിമകളുടെ ഭാഗമാകാൻ എത്തിക്ക് സാധിക്കുന്നില്ല ! തുറന്ന് പറഞ്ഞ് ടിനി ടോം !

മിമിക്രി കലാരംഗത്തുനിന്നും സിനിമയിൽ എത്തി നായകനായും സഹ നടനായും വില്ലനായും കോമഡി വേഷങ്ങളിലും അതിലുമുപരി ഡ്യൂപ്പ് ആയും എല്ലാം സിനിമയിൽ തിളങ്ങിയ താരമാണ് നടൻ ടിനി ടോം. ഇപ്പോഴിതാ സിനിമ രംഗത്ത് താൻ നേരിടുന്ന ഒരു വലിയ വിഷമത്തെ കുറിച്ച് തുറന്ന് പറയുകയാണ് അദ്ദേഹം, തനിക്ക് ഇപ്പോള്‍ മമ്മൂട്ടി സിനിമയുടെ ഭാഗമാവാന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായി ടിനി ടോം. മമ്മൂട്ടി സിനിമകളില്‍ ബോഡി ഡബിള്‍ ആയി എത്തിയിട്ടുള്ള താരമാണ് ടിനി. അതുകൊണ്ട് മമ്മൂട്ടി സിനിമയുടെ ലൊക്കേഷനില്‍ ചെന്നാല്‍ ബോഡി ഡബിള്‍ ആയി ഫൈറ്റ് സീന്‍ ചെയ്യാന്‍ വന്നതാണെന്ന് പറയും. ‘ടര്‍ബോ’ സിനിമ എത്തിയപ്പോഴും ഇങ്ങനെയുള്ള വിമര്‍ശനങ്ങള്‍ വന്നിരുന്നു എന്നാണ് ടിനി ടോം പറയുന്നത്.

വാക്കുകൾ വിശദമായി, എന്റെ കരിയറിൽ ആകെ മൂന്ന് പടത്തില്‍ മാത്രമെ മമ്മൂക്കയുടെ ബോഡി ഡബിളായി ഞാന്‍ അഭിനയിച്ചിട്ടുള്ളു. കുറച്ചുനാള്‍ മുമ്പ് കണ്ണൂര്‍ സ്‌ക്വാഡിന്റെ ലൊക്കേഷനില്‍ പോയിരുന്നു. അവിടെ വെച്ച് മമ്മൂക്ക എന്നോട് പറഞ്ഞു. നീ എന്റെ അടുത്തിരുന്നാല്‍ ആളുകള്‍ പറയും എന്റെ ഫൈറ്റ് ചെയ്തത് നീയാണെന്ന്, അത് എന്നെ എത്രത്തോളം വിഷമിപ്പിച്ചു എന്നത് ഇപ്പോഴും ഓർക്കാൻ വയ്യ എന്നാണ് ടിനി പറയുന്നത്.

ഇൻഡസ്ട്രിയിൽ അടുത്തകാലത്തായി തനിക്കെതിരെ ആരോപണങ്ങൾ വരുന്നുണ്ട്, കലാകാരന്‍ നശിച്ച് കാണാന്‍ ആഗ്രഹമുള്ള കുറച്ച് പേരുണ്ട്. മമ്മൂക്ക സ്വന്തമായാണ് ഫൈറ്റ് ചെയ്യുന്നത്. ടര്‍ബോ ഇറങ്ങിയപ്പോഴും ഇത്തരത്തിലുള്ള ചില മെസേജുകളും മറ്റും വന്നിരുന്നു. മമ്മൂക്ക ഈ പ്രായത്തിലും വളരെ കഷ്ടപ്പെട്ടാണ് ഒരോന്ന് ചെയ്യുന്നത്. അത് പരിഹസിക്കപ്പെടുമ്പോള്‍ ബാധിക്കുന്നത് എന്നെകൂടിയാണ്.

ഈ ഒരൊറ്റ കാരണം കൊണ്ടുതന്നെ എനിക്കിപ്പോൾ മമ്മൂക്കയുടെ സിനിമയുടെ ഭാഗമാകാന്‍ പറ്റാത്ത അവസ്ഥയാണ്. കാരണം അപ്പോൾ തന്നെ വരും അദ്ദേഹത്തിന്റെ ഡ്യൂപ്പാണെന്നുള്ള പരിഹാസം. അദ്ദേഹം തന്നെയാണ് അദ്ദേഹത്തിന്റെ സിനിമകളിലെ എല്ലാ റിസ്‌ക്കി ഷോട്ടുകളിലും അഭിനയിക്കുന്നത്. മമ്മൂക്കയുടെ ഓറ എന്താണെന്ന് നമുക്ക് അറിയാവുന്നതല്ലേ” എന്നാണ് ടിനി ടോം പറയുന്നത്.

അതുപോലെ അടുത്തിടെ സ്റ്റേജിൽ ടിനി ടോം മമ്മൂക്കയുടെ ശബ്ദം അനുകരിച്ചത് ഏറെ പരിഹാസങ്ങളും ട്രോളുകളും നേരിട്ടിരുന്നു. അതുപോലെ അടുത്തിടെ, സിനിമ മേഖലയിലെ ലഹരി ഉപയോഗത്തെ കുറിച്ച് തുറന്ന് പറഞ്ഞതിന്റെ പേരിലും ടിനി ടോം ഏറെ ശ്രദ്ധ നേടിയിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *